Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസഹനസമരത്തി​െൻറ...

സഹനസമരത്തി​െൻറ സാഹോദര്യങ്ങള്‍

text_fields
bookmark_border
caa-indira
cancel

തികച്ചും സാധാരണമായി നാം ഉപയോഗിക്കുന്ന പല പരികൽപനകളിലേക്കും സമൂഹം എങ്ങനെ എത്തിച്ചേര്‍ന്നു എന്നതിനെ സംബന്ധി ച്ച ഒരു പരിശോധന ആവശ്യമാണ്. ഉദാഹരണത്തിന്, ഇസ്‌ലാമിക തീവ്രവാദം എന്നുപറയുന്ന പ്രവണതയെ വിമര്‍ശിക്കുന്ന സമീപനത്തി ന് വളരെയധികം ശക്തികിട്ടിയിട്ടുള്ള ഒരു കാലഘട്ടമാണിത്. 70കള്‍ മുതല്‍ ഹിന്ദുത്വശക്തികളാണ് ഇത് നിര്‍വചിക്കുന്നതി നുള്ള രാഷ്​ട്രീയ- പ്രത്യയശാസ്ത്ര പരിസരം ഒരുക്കിനിന്നിട്ടുള്ളത്. അവരുടെ രാഷ്​ട്രീയപ്രയോഗത്തി​​​െൻറ കുന്തമുന തന്നെ ഈ നിര്‍വചനാഭിമുഖ്യമായിരുന്നു. എന്താണ് ഇസ്‌ലാമിക തീവ്രവാദം എന്ന് നിര്‍വചിക്കുന്നതിന് ഓരോ കാലഘട്ടത്തില ും അവര്‍ക്ക് വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ഉണ്ടായിരുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ അവരെ ഇ ക്കാര്യത്തില്‍ പിന്‍പറ്റുക മാത്രമാണ് ചെയ്യുന്നത്. മുസ്​ലിം അപരവത്​കരണത്തി​​​െൻറ മേല്‍ക്കൈ എപ്പോഴും ഹിന്ദുത ്വശക്തികള്‍ക്കായിരുന്നു. മറ്റുള്ളവര്‍ അവരുടെ കാലടികള്‍ പിന്തുടരുന്നവര്‍ മാത്രമാണ്.

ഏതു സംഘടനയാണെങ്കിലു ം ശരി, വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന മുസ്​ലിംസംഘടനകളെ ഹിന്ദുത്വശക്തികള്‍ തീവ്രവാദികളെന്ന് വിളിക്കുന്നത് പലപ്പോഴും രാഷ്​ട്രീയമായ സൗകര്യത്തിനുവേണ്ടി മാത്രമാവും. തീവ്രവാദമെന്ന വാക്കിന് ഒരു സവിശേഷാർഥവും കല്‍പിക്കാത്ത, അതിനെ വെറുമൊരു പൊങ്ങുതടിപോലെ നമ്മുടെ രാഷ്​ട്രീയത്തിലെ സംവാദങ്ങള്‍ക്ക് മുകളിലൂടെ ഒഴുക്കിവിടുന്ന ഒരു സമീപനമാണ് അവര്‍ സ്വീകരിക്കുക. ഇതിനൊരു പശ്ചാത്തലമുണ്ട്. 70കളില്‍ ഇന്ത്യയില്‍ ശക്തമായി വളര്‍ന്നുവന്ന ഒരു രാഷ്​ട്രീയ പ്രവണത വലതുപക്ഷ ഏകീകരണമാണ്. ബാലാസാഹബ് ദേവറസ്​ ആര്‍.എസ്.എസി​​​െൻറ പ്രധാന നേതാവായി ഉയര്‍ന്നുവന്ന ശേഷം അദ്ദേഹം ഇതിനൊരു രാഷ്​ട്രീയാടിത്തറ കൊടുക്കുകയും, ആര്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന് ഇന്ത്യന്‍ ഭരണകൂടം പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്നും അത് ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക പ്രസ്ഥാനമായി മാത്രം നിലനിന്നതുകൊണ്ടോ, അതല്ലെങ്കില്‍ ഹൈന്ദവാചാരബദ്ധമായ സമൂഹത്തെക്കുറിച്ച ആലോചനകളില്‍ മാത്രം നിന്നതുകൊണ്ടോ സാധിക്കില്ല,മറിച്ച്, കൂടുതല്‍ സജീവമായി ജനസംഘം പോലുള്ള പ്രസ്ഥാനങ്ങളെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്​ട്രീയത്തില്‍ ഇടപെട്ടാലേ കഴിയൂ എന്നുമുള്ള തിരിച്ചറിവോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

അതുവരെ ഭരണകൂടവുമായുള്ള ആര്‍.എസ്.എസി​​​െൻറ വൈരുധ്യം ഭരണകൂടവും ഹിന്ദുത്വവും തമ്മിലുള്ള വൈരുധ്യത്തി​​​െൻറ ഒരു പ്രതിഫലനം മാത്രമായിരുന്നു. ഈ ഭരണകൂടവും ഭരണഘടനയും പോരാ, പകരം ഹിന്ദുത്വ ഭരണഘടനയും ഹിന്ദുത്വ ഭരണകൂടവും വേണമെന്ന ലക്ഷ്യത്തിലേക്ക് ആര്‍.എസ്.എസിനെ നയിച്ചത് ബാലാസാഹബ് ദേവറസാണ്. അദ്ദേഹം മുൻകൈയെടുത്താണ് ആര്‍.എസ്.എസ് ജയപ്രകാശ് നാരായണനെ പോലുള്ളവരുമായി സഖ്യമുണ്ടാക്കുന്നത്. 60കളില്‍ കോൺഗ്രസി​​​െൻറ ദൗര്‍ബല്യങ്ങളെ മുതലെടുത്ത് ഇന്ത്യന്‍ രാഷ്​ട്രീയത്തിലേക്ക് സജീവമായി കടന്നുവന്ന ഫ്യൂഡല്‍ ശക്തികളെയും സ്വതന്ത്ര പാര്‍ട്ടി, ജനസംഘം പോലുള്ള പ്രസ്ഥാനങ്ങളെയും യോജിപ്പിച്ചുകൊണ്ടുള്ള ഒരു രാഷ്​ട്രീയപ്രസ്ഥാനത്തിന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും അങ്ങനെ സംഭവിച്ചാല്‍ അതില്‍ ജനസംഘത്തിനും ആര്‍.എസ്.എസിനും മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും അവര്‍ മനസ്സിലാക്കുകയായിരുന്നു. കാരണം, ഉത്തരേന്ത്യയിലെങ്ങും അവര്‍ക്ക് രാഷ്​ട്രീയമായ വേരുകളുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ദുഷ്​ടഫലങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ വോട്ടുചെയ്തുവെന്നും കേരളം മാത്രമാണ് അന്ന് കോണ്‍ഗ്രസിന് വോട്ടുചെയ്തതെന്നും ആവര്‍ത്തിച്ചുപറഞ്ഞ് നമ്മെ പഠിപ്പിച്ചിരിക്കുന്ന ഒരു വ്യവഹാരമുണ്ട്.

ഇത് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നാണെന്ന് രണ്ടു കാരണങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചു ഞാന്‍ സൂചിപ്പിക്കാം. ഒന്ന്, കേരളം മാത്രമല്ല അന്ന് കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് വോട്ടുചെയ്തത്. കര്‍ണാടകയും ആന്ധ്രപ്രദേശും തമിഴ്‌നാടും കോണ്‍ഗ്രസ് മുന്നണിക്കാണ് വോട്ടുചെയ്തത്. രണ്ടാമതായി, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മൂന്നുമാസം മുമ്പാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനസംഘവും സംഘടന കോണ്‍ഗ്രസും സോഷ്യലിസ്​റ്റുകളും ചേര്‍ന്ന ജനത മോര്‍ച്ചയാണ് അവിടെ അധികാരത്തില്‍ എത്തിയത്. 70കളില്‍ ഇന്ത്യയില്‍ എന്താണ് സംഭവിച്ചത് എന്നതി​​​െൻറ രണ്ടു സൂചകങ്ങളാണിത്. എങ്ങനെയാണ് ഗുജറാത്തിൽ അന്ന് ജനത മോര്‍ച്ച ജയിച്ചത്? ആര്‍.എസ്.എസി​​​െൻറ നേതൃത്വത്തില്‍ ഗുജറാത്തിലെങ്ങും കലാപങ്ങള്‍ അഴിച്ചുവിട്ടു. അഴിമതിവിരുദ്ധ സമരങ്ങളെന്നപേരില്‍ ഇന്ത്യയില്‍ പലയിടത്തും നടന്ന സമരങ്ങളുടെ പിന്നില്‍ ആര്‍.എസ്.എസായിരുന്നു. അണ്ണാ ഹസാരെയുടെ സമരത്തെ എങ്ങനെയാണോ ബി.ജെ.പി മുതലെടുത്തത്, അതുപോലെയാണ് അഴിമതിവിരുദ്ധ സമരങ്ങളെ അന്ന് ജനസംഘവും ആര്‍.എസ്.എസും മുതലെടുത്തത്.

ഇന്ത്യയില്‍ അന്ന് ജനത പാര്‍ട്ടി ജയിച്ച സ്ഥലങ്ങളില്‍ കൂടുതലും ആര്‍.എസ്.എസി​​​െൻറ ശക്തികേന്ദ്രങ്ങളായിരുന്നു. അടിയന്തരാവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും അവിടെയെല്ലാം ജനത പാര്‍ട്ടി ജയിക്കുമായിരുന്നു. അത്രക്ക് വിപുലമായ കോണ്‍ഗ്രസ് വിരുദ്ധത അവിടങ്ങളില്‍ ആ മുന്നണിക്ക്‌ സൃഷ്​ടിക്കാന്‍ കഴിഞ്ഞിരുന്നു. ഈ പ്രക്രിയ യഥാര്‍ഥത്തില്‍ അടിയന്തരാവസ്ഥക്കും മുന്പുതന്നെ നടന്നുകഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അടിയന്തരാവസ്ഥക്ക് മൂന്നുമാസം മുമ്പ് ഗുജറാത്തില്‍ ജനത മോര്‍ച്ച ജയിക്കുന്നത്. അവിടെ അന്ന് ജഗ്ജീവ്​ റാമിനെ കല്ലെറിഞ്ഞു, ഇന്ദിര ഗാന്ധിയെ കല്ലെറിഞ്ഞു, അവരെ വേദിയില്‍നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചു. അക്കാലത്ത് ‘ഇക്കണോമിക്​ ആൻഡ്​ പൊളിറ്റിക്കൽ വീക്കിലി’യില്‍ വന്ന ലേഖനങ്ങളില്‍ ഗുജറാത്തില്‍ നടന്ന വിദ്യാര്‍ഥിസമരത്തെക്കുറിച്ച്, അതി​​​െൻറ പിന്നിലെ ആര്‍.എസ്.എസ് ചരടുവലികളെക്കുറിച്ച്​ വളരെ കൃത്യമായി പറയുന്നുണ്ട്.

നമ്മള്‍ പലരും ദീര്‍ഘകാലം കോൺഗ്രസി​​​െൻറ നയങ്ങളുടെ വിമര്‍ശകരായിരുന്നു. ഇപ്പോഴുമാണ്. എന്നാല്‍, ഇതില്‍നിന്ന് അൽപം മാറിനിന്ന് സമീപകാല ഇന്ത്യാചരിത്രത്തില്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ എങ്ങനെ വളര്‍ന്നു, ഏതൊക്കെ അവസരങ്ങള്‍ ഏതെല്ലാം തരത്തില്‍ ഉപയോഗപ്പെടുത്തി എന്നെല്ലാം കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കേണ്ട ആവശ്യമുണ്ട് എന്നുള്ളതുകൊണ്ട് വീണ്ടും സൂചിപ്പിക്കുന്നതാണിത്. 70കളില്‍ ശക്തി പ്രാപിച്ചെങ്കിലും ആര്‍.എസ്.എസിന് വളരെ ശക്തമായി അവരുടെ പ്രത്യയശാസ്ത്രം ഇന്ത്യന്‍ രാഷ്​ട്രീയത്തിലേക്ക് അലിയിച്ചുചേര്‍ക്കാനും ആ രാഷ്​ട്രീയം ഉപയോഗിച്ച് കൂടുതല്‍ ശക്തമായ ന്യൂനപക്ഷ വിരുദ്ധ, ദലിത്‌ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കാനും കഴിഞ്ഞത് 80കളുടെ മധ്യത്തോടെയാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇതിലെ ഐറണി ശ്രദ്ധേയമാണ്. ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം 1984ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ബി.ജെ.പി പരാജയപ്പെട്ടു. വാജ്​പേയി അടക്കമുള്ള നേതാക്കള്‍ പോലും പരാജയപ്പെട്ടു. അന്ന് ഒ.വി. വിജയന്‍ എഴുതിയ ഒരു കുറിപ്പുണ്ട്. ‘മാതൃഭൂമി’ ആഴ്​ചപ്പതിപ്പില്‍ വന്ന ആ കുറിപ്പില്‍ അദ്ദേഹം പറയുന്നു, ബി.ജെ.പിയുടെ മഹാരഥന്മാര്‍ എന്നു പറയുന്ന സ്ഥാനാര്‍ഥികളടക്കം ആ തെരഞ്ഞെടുപ്പില്‍ തോറ്റുപോവുകയാണ്. അദ്ദേഹം ടെലിവിഷനില്‍ ആ വാര്‍ത്ത കാണുകയാണ്. അദ്ദേഹത്തോടൊപ്പം ഇരുന്നു വാര്‍ത്ത കാണുന്നത് ഒ. രാജഗോപാലാണ്. വിജയന്‍ അദ്ദേഹത്തി​​​െൻറ മുഖത്തേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു ഭാവവ്യത്യാസവുമില്ല. അദ്ദേഹം നിസ്സംഗനായിരിക്കുന്നതുകണ്ട് വിജയന്‍ ചോദിച്ചുവത്രേ- താങ്കളുടെ പാര്‍ട്ടി പരാജയപ്പെട്ടിട്ട് താങ്കള്‍ക്ക് ഒരു വ്യസനവുമില്ലേ? അപ്പോള്‍ രാജഗോപാല്‍ പറഞ്ഞത്, ഈ പരാജയം ഞങ്ങളുടെ പരാജയമല്ല എന്നും ഈ ‘സൈന്ധവതീരത്ത്’ ഹിന്ദുസംഘടനയല്ലാതെ മറ്റൊരു സംഘടനക്കും ആത്യന്തികമായി അധികാരത്തിലെത്താന്‍ സാധിക്കുകയില്ല എന്നുമാണത്രേ.

അതുകൊണ്ട് ഈ പരാജയത്തെ ഒരു പരാജയമായി പോലും അവര്‍ക്ക് കാണേണ്ട കാര്യമില്ല. ‘സൈന്ധവ നദീതട’ പ്രദേശത്ത് അവരുടെ ഭരണകൂടം ആത്യന്തികമായി ഉണ്ടാവുമെന്ന ആത്മവിശ്വാസത്തില്‍ നിന്നാണ് അവരുടെ രാഷ്​ട്രീയം ഉണ്ടാവുന്നത്. അതിന് അവര്‍ക്ക് നിര്‍വീര്യമാക്കേണ്ട രണ്ടു സമകാലിക കടമ്പകള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദലിത് സമൂഹങ്ങളുമാണ്. ജാതിവ്യവസ്ഥയും വർണവ്യവസ്ഥയും ചെറുക്കുന്ന രണ്ടു സ്വത്വവിഭാഗങ്ങള്‍ ഇവരാണ്. മറ്റുള്ളത് രാഷ്​ട്രീയ സംഘടനകളാണ്. അവരെ കേവല ജനാധിപത്യത്തിലെ സാധ്യതയായ മതഭൂരിപക്ഷ രാഷ്​ട്രീയംകൊണ്ട് നേരിടാം എന്നതാണ് അവരുടെ ആത്മവിശ്വാസം. ഈ ദ്വിമുഖമായ ഹിന്ദുത്വ രാഷ്​ട്രീയത്തെയാണ് ജനാധിപത്യ വിശ്വാസികള്‍ വെല്ലുവിളിക്കേണ്ടിയിരിക്കുന്നത്.

ഈ ചരിത്ര പശ്ചാത്തലത്തില്‍നിന്നു നോക്കുമ്പോള്‍ രാജ്യത്ത് പൗരാവകാശ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ സമരം മുന്നോട്ടുപോകണമെങ്കില്‍ അതേറ്റവും കൂടുതല്‍ ബാധിക്കുന്ന ജനവിഭാഗങ്ങള്‍ സമരരംഗത്ത് ശക്തമായി ഉറച്ചുനില്‍ക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. എല്ലാ സമരങ്ങളെയും ഈ സമരവുമായി ബന്ധപ്പെടുത്തുക, എല്ലാവരും ഇത് സ്വന്തം പ്രശ്നമാണ് എന്ന ധാരണയില്‍ സമരവേദിയില്‍ ഉണ്ടാവുക എന്നതൊക്കെ ഇക്കാര്യത്തില്‍ സംഭവിച്ചേക്കാം. എന്നാല്‍, ഈ നിയമം നിലവില്‍വന്നതായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒരു ദീർഘകാല സഹനസമരത്തി​​​െൻറ സന്നദ്ധതയാണ് ഉണ്ടാവേണ്ടത്. അതില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നവരുടെ വലിയ സാഹോദര്യമാണ് ഉണ്ടാവേണ്ടത്. ഈ നിയമം ഏറ്റവും ദോഷകരമായി ബാധിക്കുന്ന മുസ്​ലിം-ദലിത്‌ വിഭാഗങ്ങള്‍ രാഷ്​ട്രീയ ധാർമികത ഉണർത്തിക്കൊണ്ടുള്ള ഒരു ദീര്‍ഘകാലസമരത്തി​​​െൻറ പാതയിലേക്ക് നീങ്ങുക എന്നത് ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയുന്നതല്ല എന്നതാണ് എ​​​െൻറ ഉറച്ചവിശ്വാസം.

Show Full Article
TAGS:Indiragandhi Hindutva Politics opinion malayalam news 
News Summary - CAA protest issue-Opinion
Next Story