Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമറച്ചുപിടിച്ച വർഗീയത...

മറച്ചുപിടിച്ച വർഗീയത പുറത്ത്

text_fields
bookmark_border
CAA-Protest-23
cancel

ഭാരതീയ ജനത പാർട്ടി വ്യാജദേശീയതയിൽ പൊതിഞ്ഞു കൊണ്ടുനടക്കുന്ന കൊടുംവർഗീയ അജണ്ടയുടെ സ്വഭാവം വെളിപ്പെടുത്തുന്ന സംഭവങ്ങൾക്കാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
വർഗീയവിഷത്തിൽ ചാലിച്ച പുതിയ പൗരത്വനിയമത്തിനും തുടർന്ന്‌ മോദി സർക്കാർ നടപ്പാക്കാൻ പദ്ധതിയിട്ട ദേശീയ പൗരത്വപ്പട്ടികക്കുമെതിരെ തെരുവിലിറങ്ങിയത് ഹിന്ദുവർഗീയതയുമായി സമരസപ്പെട്ടുകൊണ്ടിരുന്ന പ്രതിപക്ഷകക്ഷികളല്ല, രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ചും യുവജനതയാണ്. ജനസംഖ്യയുടെ 50 ശതമാനത്തിലേറെ വസിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാറുകൾ പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു.
പൗരത്വനിയമത്തിനെതിരെ ജനങ്ങൾ സമരത്തിലേർപ്പെട്ടിരുന്ന വേളയിലാണ് ഹിന്ദിമേഖലയിലെ ആദിവാസികൾക്ക് പ്രാമുഖ്യമുള്ള ഝാർഖണ്ഡ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ആർ.എസ്.എസ് പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിച്ച ശേഷം നരേന്ദ്ര മോദി 2014ൽ തുടങ്ങിയ ജൈത്രയാത്രയിൽ പിടിച്ചെടുത്ത ആ സംസ്ഥാനം ഇത്തവണ ബി.ജെ.പിയെ കൈവിട്ടു. അഞ്ചുകൊല്ലം ഭരിച്ച മുഖ്യമന്ത്രിയും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും പരാജയപ്പെട്ടു. മോദിയും പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷായും പ്രചാരണം നടത്തിയ മിക്ക മണ്ഡലങ്ങളിലും പാർട്ടിസ്ഥാനാർഥികൾ തോറ്റു. ഇക്കൊല്ലം ബി.ജെ.പി തിരിച്ചടി നേരിട്ട അഞ്ചാമത്തെ സംസ്ഥാനമാണ് ഝാർഖണ്ഡ്.

ജനാധിപത്യത്തിൽ വിശ്വാസമുള്ള പാർട്ടിയായിരുന്നെങ്കിൽ ബി.ജെ.പി അതിനെ ഈ ദയനീയാവസ്ഥയിലെത്തിച്ച നേതൃത്വത്തെ കൈയൊഴിയുമായിരുന്നു. എന്നാൽ, അങ്ങനെ പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടിയല്ല ബി.ജെ.പി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാത്രമല്ല, ജില്ലകളിൽപോലും അതി​​െൻറ നേതാവ് ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് മാതൃസംഘടനയായ രാഷ്​ട്രീയ സ്വയംസേവക് സംഘ് ആണ്. അതാകട്ടെ, അംഗത്വപ്പട്ടികയോ ചട്ടവ്യവസ്ഥയോ ഇല്ലാത്ത സംഘടനയായാണ് ജന്മംകൊണ്ടത്. ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട ആ സംഘടന ചട്ടസംഹിത ഉണ്ടാക്കിയത് നിരോധനം നീക്കുന്നതിന് ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭ് ഭായ് പട്ടേൽ അങ്ങനെയൊരു നിബന്ധന വെച്ചതി​​െൻറ ഫലമായാണ്. ആ ചട്ടവ്യവസ്ഥയും ആന്തരിക ജനാധിപത്യം അനുവദിക്കുന്നതല്ല. സർവാധിപതി അനന്തരാവകാശിയെ നാമനിർദേശം ചെയ്യുന്ന രീതിയാണ് അത് പിന്തുടരുന്നത്.
മതാധിഷ്ഠിതമായ കപടദേശീയത പൊക്കിപ്പിടിച്ച്​ ഒരു ഹിന്ദു വോട്ട്​ബാങ്ക് സൃഷ്​ടിക്കാനാണ് ആർ.എസ്​.എസി​​െൻറ ആദ്യ രാഷ്​ട്രീയ ഉപകരണമായ ജനസംഘം ശ്രമിച്ചത്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നിയുള്ള സ്വാതന്ത്ര്യസമര ധാരയുടെ ശക്തമായ സ്വാധീനം മറികടക്കാൻ അതിന്നായില്ല. ഇന്ദിരഗാന്ധിയുടെ വിനാശകാ​േല വിപരീതബുദ്ധി സൃഷ്‌ടിച്ച അടിയന്തരാവസ്ഥ അതി​​െൻറ വളർച്ചക്ക്​ സഹായകമായി. ജയപ്രകാശ് നാരായണ​​െൻറ വിനാശകാ​േല വിപരീതബുദ്ധി ആർ.എസ്.എസി​​െൻറ വിദ്യാർഥിസംഘടനയുടെ നേതൃത്വത്തിൽ രൂപപ്പെട്ട വിദ്യാർഥിസമരങ്ങളിൽ സമ്പൂർണവിപ്ലവത്തിനുള്ള സാധ്യത കണ്ടു. അടിയന്തരാവസ്ഥസർക്കാറിനെ നേരിടാൻ തല്ലിക്കൂട്ടിയ ജനതപാർട്ടിയിൽ ഇടംകൊടുത്ത്​ വർഗീയകക്ഷിയെന്ന നിലയിൽ ഇതരകക്ഷികൾ ഒഴിച്ചുനിർത്തിയിരുന്ന ജനസംഘത്തിന് ജെ.പി മാന്യത നേടിക്കൊടുത്തു. അതിനുശേഷം മറ്റെല്ലാ വലതുപക്ഷ-ഇടതുപക്ഷ കക്ഷികളും ക്ഷയിച്ചപ്പോൾ ഉറച്ച അച്ചടക്കപാരമ്പര്യമുള്ള ആർ.എസ്.എസി​​െൻറ നിയന്ത്രണത്തിൽ ജനസംഘത്തി​​െൻറ പുനരവതാരമായ ബി.ജെ.പി മാത്രം വളർന്നു.

ഏതെങ്കിലും പാർട്ടിക്ക് എന്തു സംഭവിക്കുന്നു എന്നതല്ല, രാജ്യത്തിനും സമൂഹത്തിനും എന്തു സംഭവിക്കുന്നു എന്നതാണ് എ​​െൻറ കാഴ്ചപ്പാടിൽ ശ്രദ്ധയർഹിക്കുന്ന വിഷയം. ആർ.എസ്.എസി​​െൻറ പ്രവർത്തനം ഒരുതരം പാവകളിയാണ്. ദേശീയത എന്ന മുദ്രാവാക്യം ഉയർത്തി അധികാരം പിടിക്കാൻ ബി.ജെ.പിയെ ഉപയോഗിക്കുന്നു. പള്ളിപൊളിച്ച് അമ്പലം പണിയാൻ വിശ്വഹിന്ദു പരിഷത്തിനെ നിയോഗിക്കുന്നു. കീഴ്തട്ടുകളിൽ വർഗീയധ്രുവീകരണം നടത്താൻ ശ്രീരാമ​​െൻറയും ഹനുമാ​​െൻറയും പേരിൽ സേനകൾ വേറെ. ഈ ബഹുതല പരിപാടിയിലൂടെ പോകാവുന്നത്ര ദൂരം അത് പോയിക്കഴിഞ്ഞിരിക്കുന്നുവെന്നാണ്‌ പൗരത്വനിയമത്തിനെതിരെ രാഷ്​ട്രീയ കൊടികൾക്കു കീഴിലല്ലാതെ ഉയർന്നുവന്നിട്ടുള്ള ബഹുജന മുന്നേറ്റം തെളിയിക്കുന്നത്. രാഹുൽ ബജാജ് ഈയിടെ പറഞ്ഞതുപോലെ വ്യവസായികളെ മാത്രമല്ല മോദിയും അമിത് ഷായും കൂടി ഭീതിയുടെ നിഴലിലാക്കിയത്. സർക്കാറി​െൻറ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്​ട്രീയനേതാക്കളെ വേട്ടയാടി പാർട്ടികളെ ഭയപ്പെടുത്തി ഒതുക്കി. ചില ഭരണഘടനസ്ഥാപനങ്ങളുടെ സമീപനങ്ങളിൽ സമീപകാലത്ത് പൊടുന്നനെയുണ്ടായ മാറ്റം ഏതോ കുത്സിതമാർഗം ഉപയോഗിച്ച് അവരെയും വരുതിയിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന സംശയം ഉയർത്തുന്നു. ഈ വിധത്തിൽ ഭീതിയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന ഒന്നല്ല യുവശക്തിയെന്ന് ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ലോകമെന്പാടും നടന്ന ഐതിഹാസികസമരങ്ങളുടെ ചരിത്രം വിളിച്ചോതുന്നു.

പരാജയപ്പെടുന്ന എല്ലാ ഭരണകൂടത്തെയും പോലെ അതിഭീകരമായ അടിച്ചമർത്തലിലൂടെ ജനരോഷം മറികടക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയും ആർ.എസ്‌.എസും ഇപ്പോൾ. രാജ്യമൊട്ടുക്ക് പൗരത്വനിയമത്തിനെതിരെ പ്രതിഷേധമുയർന്നു. ബി.ജെ.പി ഭരണകൂടങ്ങൾ നേരിട്ട് പൊലീസിനെ നിയന്ത്രിക്കുന്ന ഡൽഹിയിലും ഉത്തർപ്രദേശിലും കർണാടകത്തിലും നടന്ന നരനായാട്ട് ഇതിനു തെളിവാണ്‌. പ്രതിഷേധിക്കുന്നവർക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് യു.പി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കൂടുതൽ വെടിവെപ്പ് മരണങ്ങളുണ്ടായത് അവിടെയാണ്. എങ്ങും വെടിവെച്ചില്ലെന്നു അവകാശപ്പെട്ട യു.പി പൊലീസിന് വിഡിയോ തെളിവുകൾക്ക​ുമുന്നിൽ പിടിച്ചുനിൽക്കാനായില്ല.

എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്ത പ്രതിഷേധങ്ങളെ ന്യൂനപക്ഷ കലാപമായി ചിത്രീകരിച്ച് ഭൂരിപക്ഷ പിന്തുണ സമ്പാദിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. കലാപകാരികളെ വേഷംകൊണ്ട് തിരിച്ചറിയാമെന്ന വിഷലിപ്ത പരാമർശത്തോടെ പ്രധാനമന്ത്രിതന്നെ ഇക്കാര്യത്തിൽ വഴികാട്ടിയായി. യു.പിയിലും ഡൽഹിയിലും കർണാടകത്തിലും പൗരത്വനിയമ വിരുദ്ധ പ്രകടനങ്ങളുടെ പേരിൽ പൊലീസ് കേസ് എടുത്തിട്ടുള്ളത് പ്രധാനമായും ന്യൂനപക്ഷ സമുദായാംഗങ്ങൾക്കെതിരെയാണ്.പാർലമ​െൻറി​​െൻറ സംയുക്ത സമ്മേളനത്തിൽ ചെയ്ത പ്രസംഗത്തിൽ രാഷ്​ട്രപതി എടുത്തുപറഞ്ഞ കേന്ദ്രസർക്കാറി​െൻറ നയപരിപാടികളിലൊന്നാണ് ദേശീയ പൗരത്വപ്പട്ടിക പദ്ധതി. പൗരത്വഭേദഗതി നിയമം സഭകളിൽ ചർച്ചക്കുവെച്ചപ്പോൾ അമിത് ഷാ അതിനെക്കുറിച്ച് ഒന്നിലധികം തവണ പരാമർശിച്ചിരുന്നു. സഭക്കുപുറത്തും അദ്ദേഹം പലതവണ അതിനെക്കുറിച്ച് പറയുകയുണ്ടായി. അതിനെതിരായി ജനരോഷം ഉയർന്നപ്പോൾ അതിനെക്കുറിച്ച് സർക്കാർ ചിന്തിച്ചിട്ടുപോലുമില്ലെന്ന് പറഞ്ഞു തടിതപ്പാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

സർക്കാർ മറച്ചുപിടിച്ചിരുന്ന വർഗീയ അജണ്ട പുറത്തായിരിക്കുന്നു. അതനുവദിക്കുന്നില്ലെന്ന് യുവതലമുറ ജാതിമതഭേദമന്യേ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ വസ്തുത തിരിച്ചറിഞ്ഞ്‌ ജനങ്ങളെ വിഭജിക്കാനുള്ള വിനാശകരമായ പദ്ധതി ഉപേക്ഷിച്ച്, തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്​വ്യവസ്ഥയെ വീണ്ടും വളർച്ചയുടെ പാതയിലേക്ക് കൊണ്ട​ുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വിവേകം പ്രധാനമന്ത്രിയും അദ്ദേഹത്തി​​െൻറ പാർട്ടിയും അതി​​െൻറ നിയന്ത്രകരായ ആർ.എസ്.എസും കാട്ടേണ്ട സമയമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsCAA protestAnti CAA protest
News Summary - CAA protest and communilasim-Opinion
Next Story