സംഭ്രമജനക വികസന പരിപാടികളിലൂടെ 

ഭരണപക്ഷാംഗങ്ങളുടെ പ്രസംഗങ്ങൾ കേട്ടിരിക്കെ, പാർലമ​െൻറിലാണോയെന്ന വിഭ്രാന്തി പിടിച്ചുപോയി. സി. ദിവാകരനും സി.കെ. ശശീ​ന്ദ്രനും കെ.ഡി. പ്രസേനനും യു.ആർ. പ്രദീപുമെല്ലാം അത്ര നിശിതമായാണ്, കേന്ദ്ര ബജറ്റിനെയും കേന്ദ്ര സാമ്പത്തിക നയത്തെയും വിമർശിച്ചത്​. ബജറ്റ്​ ചർച്ചക്ക്​ കീഴ്​വഴക്കപ്രകാരം തുടക്കമിട്ട ​െഡപ്യൂട്ടി സ്​പീക്കറും കേന്ദ്രബജറ്റിനെ നഖശിഖാന്തം വിമർശിച്ചു. കേരളത്തിൽ ‘സംഭ്രമജനകമായ വികസനങ്ങൾ’ നടക്കുന്നതായി ഇടക്ക്​ സി. ദിവാകരൻ പറഞ്ഞപ്പോൾ മാത്രമാണ്​, സ്ഥലജല വിഭ്രാന്തി ഒഴിവായത്​. പൊതു​െവ വികസനമൊക്കെയുണ്ടെങ്കിലും മണ്ഡല​െത്ത പരിഗണിച്ചില്ലെന്ന്​ ഭരണപക്ഷാംഗങ്ങൾ പലരും പരിതപിച്ചപ്പോൾ ധനമന്ത്രി ചെറുതായെങ്കിലും പരുങ്ങി. 25 രൂപക്ക്​ ഉൗ​െണന്ന ബജറ്റ്​​ പ്രഖ്യാപനത്തെ ഹാസ്യാത്മകമാ​േയ പി.കെ. ബഷീറിന്​ കാണാനാകൂ.

2018ൽ 12 രൂപക്ക്​ കുപ്പിവെള്ളം പ്രഖ്യാപിച്ചു. 19 ലെ ബജറ്റിൽ 85 രൂപക്ക്​ കോഴിയിറച്ചിയും. അതൊ​െക്ക തന്നിട്ടുപോരേ 25 രൂപയുടെ ഉൗണ്​? ബഷീറി​​െൻറ ചോദ്യം പ്രതിപക്ഷത്ത്​ പിന്നെയും ആവർത്തിക്കപ്പെട്ടു. 
കവിതകൾ നിറഞ്ഞ ബജറ്റ്​ ചർച്ച ചെയ്യവെ ബഷീറും കവിതാസ്വാദകനായി. റഫീഖ്​ അഹമ്മദി​​േൻറതായി ബജറ്റിൽ വരേണ്ടിയിരുന്ന ​കവിത, ‘മരണമെത്തുന്ന നേരത്ത്​ നീയെ​​െൻറ അരികിൽ ഇത്തിരി നേരം ഇരിക്കണേ’ എന്നതായിരുന്നത്രേ! ആസൂത്രണവും വികസനവും വിട്ട്​ ചെറുപദ്ധതികൾ പ്രഖ്യാപിക്കുന്ന തീവ്ര വലതുപക്ഷ നയം ബി.ജെ.പിയിൽനിന്ന്​ ​ധനമന്ത്രി കോപ്പിയടിച്ചെന്നതിൽ വി.ഡി.സതീശന്​ സംശയമില്ല. യു.ഡി.എഫ്​ ഭരണത്തിലെ പദ്ധതിവിഹിതത്തെക്കാൾ കൂടിയ വിഹിതം ബജറ്റിലുണ്ടെന്ന​ അവകാശവാദ​െത്ത പരിഹാസത്തോടെയാണ്​ സതീശൻ  കാണുന്നത്​. ‘എങ്കിൽ 1957ലെ സർക്കാറുമായി താരതമ്യം നടത്തിയാൽ ​േപാരേ? അന്ന്​ വെറും 135 കോടിയുടേതായിരുന്നല്ലോ പദ്ധതി? ഒാരോ വർഷവും പദ്ധതിച്ചെലവ്​ കൂടിയേ വരൂ എന്ന സാമാന്യജ്ഞാനം ധനമന്ത്രിക്കുണ്ടാകണം’.  

പൊതുഗതാഗതത്തിനായി ഏറെ പദ്ധതികൾ പ്രഖ്യാപിച്ച മന്ത്രി,  കെ.എസ്.​ആർ.ടി.സിയെ എങ്കിലും രക്ഷിക്കുമോയെന്ന്​ സതീശൻ ആശങ്കാകുലനായി. ‘​കപടലോകത്തിൽ എന്നുടെ കാപട്യം, സകലരും കാണുന്നതാണെൻ പരാജയം’ ^ കവിതകൾ നിറഞ്ഞ ബജറ്റിൽ ഇങ്ങനെയൊരു കവിതകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്​ സതീശൻ ആശിച്ചുപോയി.

പൗരത്വനിയമം പാസാക്കിയ കേന്ദ്രം കേരളത്തിനെതിരെ സർജിക്കൽ സ്​​ട്രൈക്ക്​ നടത്തുന്നതി​​െൻറ ഭാഗമാണ്​, വിഹിതം വെട്ടിക്കുറച്ചതെന്ന്​ സംശയിച്ച ​െഡപ്യൂട്ടി സ്​പീക്കർ വി.ശശി, ദൈവവിശ്വാസം പ്രകടിപ്പിച്ചത്​ കൗതുകമായി. കേരളം ദൈവത്തി​​െൻറ സ്വന്തം നാടാണെന്നും മതത്തി​​െൻറ നാടല്ലെന്നും ദൈവം ​​സ്​നേഹമ​ാണെന്നുമാണ്​ ശശിയുടെ ഇപ്പോഴ​െത്ത വിശ്വാസ പ്രമാണം. സണ്ണി ലൂക്കോസ്​ നോട്ടീസ്​ നൽകിയ കാർഷിക പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ്​ ചർച്ചക്കെടുത്തു എന്നതാണ്​ സഭയിലെ മറ്റൊരു കൗതുകം. നിപ, പ്രളയം, കിഫ്​ബി, മസാലബോണ്ട്​ എന്നിവ നേരത്തേ ഇൗ സഭ തന്നെ അടിയന്തര ചർച്ചക്ക്​ വിധേയമാക്കിയിട്ടുണ്ട്​​. നിയമസഭയുടെ ചരിത്രത്തിലാക​െട്ട, ഇന്നലെ ചർച്ചചെയ്​തത്​ 28ാമത്തെ അടിയന്തര പ്ര​േമയവുമായിരുന്നു.

Loading...
COMMENTS