Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിഭജനത്തിന്​ ഇവരെന്തു...

വിഭജനത്തിന്​ ഇവരെന്തു പിഴച്ചു?

text_fields
bookmark_border
insider-outsider-book-cover
cancel

രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലെ വെള്ളപ്പൊക്കപ്രദേശങ്ങളിൽ ദുരിതബാധിതരുടെ സ്​ഥിതിഗതികളറിയാൻ ​തോണി തുഴഞ് ഞോ ബോട്ടിലേറിയോ എത്തുന്ന വല്ല കേന്ദ്ര-സംസ്​ഥാന മന്ത്രിമാരെയും നിങ്ങൾ കണ്ടുവോ? രൂക്ഷമായ പ്രളയം നൂറുകണക്കി നാളുകളുടെ ജീവനെടുക്കുകയും പതിനായിരങ്ങൾക്ക്​ സ്വത്തുനാശം വരുത്തുകയും ചെയ്​തിരിക്കുന്നു. എന്നാൽ, ഇൗ പ്രളയക്ക െടുതിക്കിരയായ പാവങ്ങ​ളോടൊപ്പം നിൽക്കാൻ സ്വന്തം ലാവണങ്ങളിൽ സുരക്ഷിതരായി കഴിയുന്ന രാഷ്​ട്രീയനേതൃത്വത്തിന ്​ ഒട്ടും താൽപര്യമില്ല. ന​ാളെയോ മറ്റന്നാ​ളോ എന്തു സംഭവിക്കും? പ്രളയപ്രതിരോധത്തിന്​ ഒന്നിച്ചിരുന്ന്​ ദീർഘ കാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു പകരം രാഷ്​ട്രീയക്കാർ ഇപ്പോഴും വാചാലരാകുന്നത്​ സ്​മാർട്ട്​ സിറ്റികളെക് കുറിച്ചാണ്​. നിലവിലെ അടിസ്​ഥാന സൗകര്യ ഉപാധികൾ വിനിയോഗിച്ച്​ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകാതെ മനുഷ്യരെ രക ്ഷിക്കാൻ വല്ലതും ചെയ്യാനാവില്ലേ?
സ്​ഥിതിഗതികൾ വിശദീകരിക്കാൻപോലുമാകാതെ വിറകൊള്ളിക്കുന്ന ശേഷിപ്പുകളിലേ ക്കാണ്​ പ്രളയം വലി​ച്ചിഴക്കുന്നത്​. രാഷ്​ട്രീയക്കാരുടെ പൊള്ളയായ വാഗ്​ദാനങ്ങൾ ഒന്നുമാകാതെ പോകുകയാണ്​ ചെയ് യുക. പറയൂ, നമ്മുടെ വികസനസിദ്ധാന്തങ്ങൾക്കു വല്ല വിലയുമുണ്ടെങ്കിൽ പിന്നെ ഇൗ പ്രളയവിനാശങ്ങൾ എങ്ങനെയുണ്ടാകുന്നു? ഇൗ ‘വികസിത’ കാലത്തും ഒരു മണിക്കൂർ നേരത്തേക്ക്​ മഴ പെയ്യു​േമ്പാഴേക്കും അനിയന്ത്രിതമായ വെള്ളപ്പൊക്കമുണ്ടാക ുന്നത്​ എന്തുകൊണ്ടാണ്​? റോഡുകൾ മഴയുടെ കുത്തൊഴുക്കിൽ ഗുഹകളായി മാറുന്നു. ഒപ്പം ദുരിതബാധിതർ വല്ല ഗുഹകളിലും അഭയം തേടേണ്ടിവരുന്നു.
മനുഷ്യരെയും പാർപ്പിടങ്ങളെയും കെട്ടിടങ്ങളെയും സംഹരിച്ചുകളയുന്ന ഇക്കണ്ട രൂപം പ്രാപിക്കുന്നതിനുമുമ്പ്​ മഴവെള്ളം ധാരധാരയായി ലഭിച്ചുകൊണ്ടിരുന്ന മനോഹരമാ​യൊരു മൺസൂൺ സീസണുണ്ടായിരുന്നു നമുക്ക്​. ‘മഴകൊ
ണ്ടുമാത്രം മുളയ്​ക്കുന്ന’ ഇൗരടികൾ ഇന്നലെ എത്രയെത്ര കവികളുടെ പ്രണയാതുര രചനകൾക്ക്​ മിഴിവേകി! ഇനി മഴക്കാലംവെച്ച് ഒരു കവിക്കും മനോജ്ഞമായ കവിത കുറിക്കണമെന്നുണ്ടാവില്ല.

അസമിലെ മണ്ണി​​​െൻറ മക്കൾ
അസമിനെപ്പോലെയുള്ള പ്രളയബാധിത പ്രദേശങ്ങളിൽ മനുഷ്യജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്​. പൗരത്വപ്പട്ടികയിൽനിന്നു പുറത്താകുന്നതിനെക്കുറിച്ച ആശങ്കയും ആധിയും മാത്രം മതി അവിടെ ആളെ കൊല്ലാൻ. അസമിലെ പ്രളയബാധിതസ്​ഥലങ്ങളിൽ ഇരകളായ ആളുകൾക്കിടയിൽ ഹൃദയാഘാതം, സ്​ട്രോക്​, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുടെ നിരക്ക്​ ഉയരുന്നുണ്ടോ എന്ന്​ ഒൗപചാരികമായോ അല്ലാതെയോ ആരോഗ്യസംബന്ധമായ പഠനം നടന്നതായി അറിയില്ല. ദേശീയ പൗരത്വപ്പട്ടിക സൃഷ്​ടിക്കുന്ന അസ്വസ്​ഥതകളിൽ രോഗമുണ്ടാകാനിടയുള്ളവർക്ക്​ ആതുരസേവനവും സാന്ത്വനവും ലഭ്യമാക്കാനുള്ള സംവിധാനം ഭരണകൂടം ചെയ്യുന്നുണ്ടോ എന്ന്​ അന്വേഷിക്കേണ്ടതാണ്​. അസമിനെപ്പോലെ പ്രളയം കയറിയ മിക്ക സംസ്​ഥാനങ്ങളിലും ആളുകൾക്ക്​ അവരുടെ നാമമാത്ര സ്വത്തും സമ്പാദ്യവും രേഖകളും പ്രമാണങ്ങളുമൊക്കെ നഷ്​ടമായിട്ടുണ്ട്​.
​അടുത്ത കാലം വരെ ഡൽഹി ​​െഎ.​െഎ.ടിയിൽ ഭൗതികശാസ്​ത്ര അധ്യാപകനായിരുന്ന പ്രഫ. വി.കെ. ത്രിപാഠി സദ്​ഭാവ്​ മിഷൻ എന്ന എൻ.ജി.ഒ നടത്തുകയാണിപ്പോൾ. അസമിൽ പതിവായി പോയിവരുന്ന അദ്ദേഹം പറയുന്നു: ‘‘ഹിന്ദുവോ മുസ്​ലിമോ ആവ​െട്ട, അസമിയ, ബംഗ്ല, ബോഡോ, ഹിന്ദി, മറ്റു ഭാഷകൾ സംസാരിക്കുന്നവരാക​െട്ട, എല്ലാ അധ്വാനിക്കുന്ന ബഹുജനങ്ങളും മണ്ണി​​െൻറ മക്കളാണ്​, ഇന്ത്യയുടെ സന്താനങ്ങളാണ്​. അവരിവിടെയാണ്​ ജന്മംകൊണ്ടത്​. അവരുടെ പൂർവപിതാക്കൾ നൂറ്റാണ്ടുകളായി ഇവിടെയാണ്​ പൊറുത്തുവരുന്നത്​. അവർ ചോരയും നീരുമൊഴുക്കിയത്​ ഇൗ മണ്ണിലാണ്​. സമ്പാദ്യത്തി​​െൻറ പാതി രാജ്യത്തിന്​ അർപ്പിച്ചവരാണവർ. താമസിക്കുന്ന പുരയിടം അവർക്ക്​ അവകാശപ്പെട്ടതാണ്​. മറ്റു വല്ലവരുടെയും സ്വത്തോ മുതലോ അവർ തട്ടിയെടുത്തിട്ടില്ല. എന്നല്ല, ചൂഷകരുടെയും സ്വേച്ഛാധിപതികളുടെയും ഇരകളായിരുന്നു അവരെന്നും. ഭരിക്കുന്ന, സ്വേച്ഛാധിപത്യഭരണകൂടങ്ങളേക്കാൾ സ്വാതന്ത്ര്യത്തോടെ, അന്ത​സ്സോടെ മാതൃഭൂമിയിൽ ജീവിക്കാൻ അവർക്ക്​ മൗലികാവകാശമുണ്ട്​.’’

അസമിലെ മുസ്​ലിം ജനസംഖ്യ ത്രിപാഠി എടുത്തുകാട്ടു​ന്നു. 1871ലെ സെൻസസ്​ അനുസരിച്ച്​ അസമിൽ മുസ്​ലിംകൾ 28.7 ശതമാനമായിരുന്നു. 1941ൽ അത്​ 25.72 ശതമാനമായി. 1971ൽ 24.52, 1991ൽ 28.43, 2001ൽ 30.92, 2011ൽ 34.2 എന്നിങ്ങനെയാണ്​ ആകെ 32 ദശലക്ഷം ജനങ്ങളുള്ള അസമിലെ മുസ്​ലിം ജനസംഖ്യ. എന്നാൽ ഭൂമി, വസ്​തുവകകളുടെ തോത്​ വളരെ കുറവാണ്​. അവരിൽ നഗരങ്ങളിൽ കഴിയുന്ന 7.9 ശതമാനവും ഗ്രാമങ്ങളിലെ 5.8 ശതമാനവുമാണ്​ സംഘടിതസ്വഭാവത്തിൽ ജീവിക്കുന്നത്​. അതേസമയം, ഹിന്ദുക്കളിലെ ഇൗ അനുപാതം യഥാക്രമം 23.1 ശതമാനവും 12.3 ശതമാനവുമാണ്​. അവശേഷിക്കുന്ന ഹിന്ദുക്കളും മുസ്​ലിംകളും താഴ്​ന്ന വരുമാനക്കാരായ അസംഘടിതമേഖലയിൽപെട്ടവരാണ്​. അസമിൽ 36 ശതമാനം പേരും ദാരിദ്ര്യരേഖക്കു താഴെയാണ്​ (ഇന്ത്യയിൽ ആകെ ഇത്​ ശരാശരി 26 ശതമാനമാണ്​).

45 ശതമാനത്തിൽ കൂടുതൽ മുസ്​ലിം ജനസംഖ്യയുള്ള പ്രദേശങ്ങളിൽ ദാരിദ്ര്യരേഖക്കു താഴെയുള്ളവരുടെ നിരക്ക്​ ഇതിലും കൂടും. ധുബ്രി മാത്രമാണ്​ അക്കൂട്ടത്തിൽ അപവാദം. അവിടെ 28.6 ശതമാനമാണ്​ ഇൗ ഗണത്തിൽ. അ​വശേഷിക്കുന്ന ​ഗോൾപാറയിൽ 60.3 ശതമാനം, ബാർപേട്ടയിൽ 50.19, ​െകെലകാണ്ടിയിൽ 43.79, കരിംഗഞ്ചിൽ 48.23, നാഗാവിൽ 38.96, മാരിഗാവിൽ​ 80.14 എന്നിങ്ങനെയാണ്​ കണക്ക്​. ആളോ
ഹരി വരുമാനം ദേശീയ ശരാശരിയുടെ 60 ശതമാനം മാത്രമാണ്​; വളർച്ചനിരക്ക്​ ദേശീയ ശരാശരിയുടെ പകുതിയും. വേതനത്തിലെ വാർഷിക വളർച്ചനിരക്ക്​ 1991-2000 കാലത്ത്​ നെഗറ്റിവ്​​ ആയിരുന്നു- 0.12 ശതമാനം. രാജ്യത്ത്​ അത്​ 3.36 ശതമാനമായിരുന്നു. ഇതോടൊപ്പം 2800 പേരെ ​കൊലചെയ്​ത നെല്ലി കലാപം പോലെയുള്ള സംഘടിത വർഗീയലഹളകൾ സൃഷ്​ടിക്കുന്ന അരക്ഷിതാവസ്​ഥകൂടി ചേർത്തുവായിക്കണം. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി വലിയൊരു ഭാഗം അസമിൽനിന്ന്​ കേരളത്തിലേക്ക്​ കുടിയേറിയിട്ടുണ്ട്​.’’

അധ്വാനിക്കുന്ന ജനവിഭാഗത്തിൽപെട്ട പാവങ്ങളെ പൗരത്വത്തി​​െൻറ പേരിൽ ആക്രമിക്കാൻ ഇന്ത്യാ വിഭജനം കാരണമാക്കിക്കൂടാ. വിഭജനം എന്നത്​ ഭരണകൂടത്തി​​െൻറ പ്രവൃത്തിയായിരുന്നു- കുറച്ച്​ സംസ്​ഥാനങ്ങൾ മുസ്​ലിംലീഗിനും ബാക്കിയുള്ളത്​ കോൺഗ്രസിനും എന്ന തരത്തിൽ. ജനങ്ങൾക്ക്​ ഇഷ്​ടമുള്ളയിടങ്ങളിൽ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. തൊഴിലാളിവർഗത്തി​​െൻറ താൽപര്യങ്ങൾക്കോ അവരുടെ ദുരവസ്​ഥക്കോ ഒരു പരിഗണനയുമില്ല. ഇന്ത്യയിൽ ജനിച്ച ആരും ഇവിടത്തെ പൗരന്മാരായി പരിഗണിക്ക​െപ്പടണമെന്നതാണ്​ നീതി. യഥാർഥത്തിൽ 1955ലെ പൗരത്വനിയമത്തിൽ 2003ൽ വരുത്തിയ ഭേദഗതി (സെക്​ഷൻ മൂന്ന്​) പ്രകാരം 1950നും 1987നുമിടക്ക്​ ഇവിടെ ജനിച്ചവരെല്ലാം, മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കാതെതന്നെ, ഇന്ത്യൻ പൗരന്മാരാണ്​. 1987നും 2003നുമിടയിൽ ജനിച്ച രക്ഷിതാക്കളി​ലൊരാൾ ഇന്ത്യൻ ആയ ആരും ഇന്ത്യൻ പൗരന്മാരാണ്​. 2003നുശേഷം ഇന്ത്യക്കാരായ മാതാപിതാക്കൾക്ക്​ ജനിച്ചവരെല്ലാം ഇന്ത്യക്കാരാണ്​. ഇൗ ഭേദഗതിയുടെ അടിസ്​ഥാനത്തിൽ എൻ.ആർ.സി പുനഃപരിശോധിക്കപ്പെടേണ്ടതാണ്​. ഇന്ത്യ പാക്​, ബംഗ്ലാദേശ്​ അതിർത്തികളിൽ കഴിയുന്നവരുടെ കാര്യം കഷ്​ടമാണ്​. ബ്രിട്ടീഷ്​ ഇന്ത്യയിൽ അവർക്ക്​ അർഹമായ പരിഗണന കിട്ടിയില്ല. പുതുതായി സ്വന്തം രാജ്യം രൂപംകൊ
ണ്ടപ്പോഴും അവർക്കു രക്ഷയില്ല... വിദേശത്ത്​ പോകുന്ന ഇന്ത്യക്കാർ ഏതാനും കൊല്ലം അവിടെ പണിയെടുത്താൽ പൗരത്വത്തിന് അർഹരായിത്തീരുന്നു. അനധികൃത കുടിയേറ്റക്കാർക്ക്​ ജനിച്ച മക്കൾക്ക്​ ഒ​േട്ടറെ രാജ്യങ്ങൾ പൂർണപൗരത്വം നൽകുന്നു. ഇവിടെ, ശതകങ്ങളായി പൂർവപിതാക്കൾ തദ്ദേശീയരായ ആളുകളെ നമ്മൾ കൈകാര്യം ചെയ്യുന്ന രീതിയോ? ചുരുങ്ങിയത്​ ഇതര രാജ്യങ്ങളിലെ എൻ.ആർ.​െഎക്കാർക്ക്​ ലഭ്യമായ അവകാശങ്ങളെങ്കിലും അവർക്കു കി​േട്ടണ്ടേ?
അകത്താര്​, പുറത്താര്​?

ഇൗയിടെ പുറത്തിറങ്ങിയ ‘ഇൻസൈഡർ ഒൗട്ട്​സൈഡർ: ബിലോങ്ങിങ്​ ആൻഡ്​ അൺ ബിലോങ്ങിങ്​ ഇൻ നോർത്ത്​ ഇൗസ്​റ്റ്​ ഇന്ത്യ’ എന്ന കൃതിയിൽ ഇൗ കലുഷകാല​ത്ത്​ പ്രസക്തമായ കുറെ​ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്​. അകത്താര്​, പുറത്താര്​ ചർച്ചകളും പൗരത്വവിവാദങ്ങളും സജീവമാകുകയും രാഷ്​ട്രീയ അവസരവാദികൾ ദേശീയത ഹൈജാക്​ ചെയ്യുകയും ചെയ്​ത കാലത്ത്​ പ്രാധാന്യമർഹിക്കുന്ന ചോദ്യങ്ങളാണവ.
ഇൗ സമാഹാരത്തിൽ പ്രീതി ഗിൽ ചോദിക്കുന്നു: യഥാർഥത്തിൽ ആരാണ്​ ഇന്ത്യൻ? നമ്മുടെ ദേശീയത, നമ്മുടെ അസ്​തിത്വം- അതിങ്ങനെ കുപ്പായക്കൈയിൽ തുന്നിപ്പിടിപ്പിച്ച്​ നടക്കേണ്ടതാണോ​? ഇന്ത്യൻ ദേശീയവാദികളും

ദേശക്കൂറുള്ള പൗരന്മാരുമാണെന്ന്​ നമുക്ക്​ എപ്പോഴും സ്വയം തെളിയിക്കേണ്ടിവരു​ന്ന​െതന്തുകൊണ്ടാണ്​​​? അയൽക്കാരായി, വ്യത്യസ്​തരെങ്കിലും സമാധാനത്തോടെ, സഹാനുഭൂതിയോടെ ഒരേയിടത്ത്​ പൊറുത്തുകഴിയുന്ന മനുഷ്യരായിക്കൂടേ നമുക്ക്​? ഗ്രന്ഥത്തി​​െൻറ മുഖവുരയിൽ എഴുത്തുകാരൻ സമ്രാട്ട്​ കുറിക്കുന്നു: വടക്കുകിഴക്കൻ ഇന്ത്യയിൽനിന്നുള്ള കഥകളിൽ വളരെക്കൂടുതലും മേഖലയിലെ ‘വരത്തരുടെ’ അനുഭവങ്ങൾ വിവരിക്കുന്നതാണ്​. ഇത്​ വിചിത്രമായൊരു വിധിവിപര്യയമാണ്​. ഇന്ത്യയിലോ അതി​​െൻറ വടക്കുകിഴക്കുള്ള രാജ്യങ്ങളിലോ ഭൂരിപക്ഷമായ സമുദായങ്ങൾ ഇൗ മേഖലയിൽ ന്യൂനപക്ഷങ്ങളായി ക്രൂശിക്കപ്പെടുകയാണ്​. 1947ലെ ഇന്ത്യാ വിഭജനത്തോടെ അവരുടെ കഥ തുടങ്ങുകയാണ്​. പെ​െട്ടന്നൊരു നാൾ അന്താരാഷ്​ട്ര അതിർത്തിരേഖകൾ വരച്ചുകഴിഞ്ഞപ്പോൾ വലിയൊരു ജനവിഭാഗത്തിന്​ പരസ്​പരം പകപുലർത്തുന്ന നാടുകൾക്കിടയിൽ തങ്ങളുടെ ഇടം ക​െണ്ടത്താനായില്ല. അവരു​ം അവരുടെ പിൻഗാമികളും എഴുപതാണ്ടുകൾ കഴിഞ്ഞും വിഭജനത്തി​​െൻറ ഇരകളായി കഴിയുകയാണ്​. രണ്ടോ മൂന്നോ തലമുറകളായി അഭയാർഥികളായി ജീവിക്കേണ്ടിവരുന്ന അവരുടെ ദുര്യോഗം ഇനിയും അവസാനിച്ചിട്ടില്ല. അസമിലെ ദേശീയ പൗരത്വപ്പട്ടിക തന്നെ അതിനു തെളിവ്​. അകത്തും പുറത്തുമുള്ളവരെ വേർതിരിക്കുന്ന വിഭജനരേഖകൾക്കു​പോലുമില്ല ഒരു തിട്ടം. ഇവിടെ ജനിച്ചുവളർന്നവർപോലും ‘അപരന്മാർ’ ആണ്​. വടക്കുകിഴക്കൻ മേഖലയിലെ കുന്നിൻപുറങ്ങളിൽ, ഉദാഹരണത്തിന്​ ഷില്ലോങ്​ പോലുള്ള പട്ടണങ്ങളിൽ, ഗോത്രവർഗക്കാരായ അകംവാസികളും അവരല്ലാ​ത്ത പുറംവാസികളും തമ്മിൽ ഇടക്കിടെ സംഘർഷമുണ്ടാകുന്നു. ചക്​മ, ചിൻ വിഭാഗങ്ങൾ, അസമിലെ തേയില നുള്ളുന്ന ഗോത്രക്കാർ... അങ്ങനെ പലരും വടക്കുകിഴക്ക്​ ‘വരത്തൻ’ ടാഗ്​ പേറേണ്ടിവരുന്നവരാണ്​. ആ വിവേചനം ഇന്നും തുടർന്നുവരുന്നു.

Show Full Article
TAGS:assam National Population register opinion article malayalam news 
News Summary - Assan Population registar-Opinion
Next Story