Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവി​വ​രാ​വ​കാ​ശ...

വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ വിധി; രാ​ഷ്​​ട്രീ​യ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ താ​ക്കീ​ത്

text_fields
bookmark_border
വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ വിധി; രാ​ഷ്​​ട്രീ​യ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ താ​ക്കീ​ത്
cancel

ഒ​രു യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളെ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ ഭ​ര​ണ​കൂ​ട​ത്തി​ന്​ ശ​ക്ത​മാ​യ താ​ക്കീ​താ​ണ്​ ന​ൽ​കു​ന്ന​ത്. നി​യ​മ​ന​ന​ട​പ​ടി​യു​ടെ ആ​ദ്യ​വ​സാ​നം നി​യ​മ​സാ​ധ്യ​ത ഇ​ല്ലാ​ത്ത​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്, ആ ​ന​ട​പ​ടി  ശ​രി​വെ​ച്ച സിം​ഗ്​​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ അ​സാ​ധു​വാ​ക്കി.പ്രൈ​മ​റി സ്​​ക​​ൂ​ൾ ടീ​ച്ച​റും ജി​ല്ല കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നും എ​ൽ.​െ​എ.​സി ​െഡ​വ​ല​പ്​​മെ​ൻ​റ്​ ഒാ​ഫി​സ​റും നി​യ​മം  അ​നു​ശാ​സി​ക്കു​ന്ന യോ​ഗ്യ​ത​യാ​യ ‘പൊ​തു​ജീ​വി​ത​ത്തി​ലെ ഒൗ​ന്ന​ത്യ​വും വി​വി​ധ മേ​ഖ​ല​യി​ലെ വി​പു​ല​മാ​യ അ​റി​വും  അ​നു​ഭ​വ​ജ്​​ഞാ​ന​വും’ ഉ​ള്ള​വ​രാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ൻ.​പി. സി​ങ്, ജ​സ്​​റ്റി​സ്​ രാ​ജ വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

അ​ഞ്ച്​ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​മാ​രു​ടെ​യും മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റു​ടെ​യും ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ മു​ൻ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തി​ൽ നാ​ല്​ ക​മീ​ഷ​ണ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ല​വി​ൽ​വ​ന്നി​ട്ട്​ നാ​ളേ​റെ ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​രാ​വ​കാ​ശ​​പ്ര​വ​ർ​ത്ത​ക​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 2015  ന​വം​ബ​ർ 23ന്​ ​അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​നം ന​ട​ത്തു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ധ്യ​ക്ഷ​നും പ്ര​തി​പ​ക്ഷ​നേ​താ​വ്​  വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ, മ​ന്ത്രി പി.കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ അം​ഗ​വു​മാ​യ നി​യ​മ​ന​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. മൊ​ത്തം 269  അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ക​യും ഇ​ത്ര​യും അ​ധി​കം അ​പേ​ക്ഷ​ക​ൾ ഇൗ ​ക​മ്മി​റ്റി​ക്ക്​ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന  കാ​ര​ണം പ​റ​ഞ്ഞ്​ യോ​ഗം അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക്​ മാ​റ്റി​വെ​ക്കു​ക​യും ചെ​യ്​​തു. െമാ​ത്തം അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ അ​ഞ്ചു​പേ​രു​ൾ​പ്പെ​ടു​ന്ന ചു​രു​ക്ക​​പ്പ​ട്ടി​ക ത​യാ​റാ​ക്കി സ​മി​തി​ക​ൾ​ക്കു​ മു​മ്പാ​കെ  സ​മ​ർ​പ്പി​ച്ചു.

ഇൗ ​ന​ട​പ​ടി​യെ അ​പേ​ക്ഷ​ക​നാ​യ സോ​മ​നാ​ഥ​ൻ പി​ള്ള ഹൈ​കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്​​തു. ആ​ർ.​ടി.​െ​എ നി​യ​മം  അ​നു​ശാ​സി​ക്കു​ന്ന യോ​ഗ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​െ​ത പൂ​ർ​ണ​മാ​യും രാ​ഷ്​​ട്രീ​യാടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​മാ​ണ്​ ന​ട​ത്തി​യ​തെ​ന്നും എ​ന്തു​ മാ​ന​ദ​ണ്ഡ​മാ​ണ്​ അ​നു​വ​ർ​ത്തി​​ച്ച​തെ​ന്ന്​ അ​റി​യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം  പ​രാ​തി​പ്പെ​ട്ടു. ദു​രൂ​ഹ​മാ​യ ഇൗ ​നി​യ​മ​ന​പ്ര​ക്രി​യ​യെ​ക്കു​റി​ച്ച്​ ​പ്ര​തി​പ​ക്ഷ നേ​താ​വ്​ വി​യോ​ജ​ന​ക്കു​റി​പ്പെ​ഴു​തി. എ​ന്നാ​ൽ, ക​മ്മി​റ്റി​യി​ലെ  ര​ണ്ടു പേ​രു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലു​ള്ള ശി​പാ​ർ​ശ ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​​ക്കാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു.

ന​മി​ത്​ ശ​ർ​മ കേ​സി​ൽ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യ​ത്തി​െ​ൻ​റ അ​ന്തഃ​സ​ത്ത​ക്കു​ വി​രു​ദ്ധ​മാ​ണ്​ ഇൗ  ​ന​ട​പ​ടി​യെ​ന്ന്​ പ​രാ​തി​പ്പെ​ട്ട്​​ ആ​ർ.​ടി.​െ​എ കേ​ര​ള​ ഫെ​ഡ​റേ​ഷ​ൻ ഉ​ൾ​​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും  വ്യ​ക്തി​ക​ളും ഗ​വ​ർ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​തി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ ഫ​യ​ൽ സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​യ​ച്ചു. 2016 ഏ​പ്രി​ൽ 16ന്​ ​സ​ർ​ക്കാ​ർ ഫ​യ​ൽ ഗ​വ​ർ​ണ​ർ​ക്ക്​ തി​രി​ച്ചു​ന​ൽ​കി. മു​ഖ്യ വി​വ​രാ​വ​കാ​ശക​മീ​ഷ​ണ​റാ​യി  വി​ൻ​സ​ൻ​ എം. ​പോ​ളി​നെ തി​​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടു​ള്ള ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചു​െ​വ​ങ്കി​ലും മ​റ്റ്​  അ​ഞ്ചു​പേ​രു​ടെ നി​യ​മ​ന ഫ​യ​ൽ സ​ർ​ക്കാ​റി​ന്​ വീ​ണ്ടും തി​രി​ച്ച​യ​ച്ചു. ഇ​വ​രു​ടെ പൊ​തു​ജീ​വി​ത​ത്തി​ലെ ഒൗ​ന്ന​ത്യ​വും  വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​റി​വും വ്യ​ക്ത​മാ​ക്കാ​നാ​ണ്​ ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യും  സ​മി​തി​യു​ടെ മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​തെ​യും നി​യ​മ​ന ഫ​യ​ൽ വീ​ണ്ടും ഗ​വ​ർ​ണ​ർ​ക്ക്​ തി​രി​ച്ചു​ന​ൽ​കി.

യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും എ​ൽ.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​​ൽ വ​രു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​  നി​യ​മ​ന ഫ​യ​ൽ ഗ​വ​ർ​ണ​ർ സ​ർ​ക്കാ​റി​​ന്​ തി​രി​ച്ച​യ​ച്ചു. 2013ലെ ​ന​മിത്​​ ശ​ർ​മ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പ​റ​യു​ന്ന ​പ്ര​കാ​ര​മ​ല്ല നി​യ​മ​ന​ന​ട​പ​ടി  എ​ന്ന​താ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്. നി​യ​മ​ന​ത്തി​ന്​ ശി​പാ​ർ​ശ ​െച​യ്യ​പ്പെ​ട്ട അ​ഞ്ചു​പേ​ർ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ നി​യ​മ​ന​സ​മി​തി​യു​​ടെ  ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​ത്ത ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്നും താ​​ങ്ക​ളെ ക​മീ​ഷ​ണ​ർ​മാ​രാ​യി നി​യ​മി​ക്കാ​ൻ  സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​ന സ​മി​തി​യു​ടെ ശി​പാ​ർ​ശ  അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ ഗ​വ​ർ​ണ​ർ​ക്ക്​ വി​വേ​ച​നാ​ധി​കാ​ര​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ സിം​ഗ്​​ൾ ബെ​ഞ്ച്, ഒ​രു  മാ​സ​ത്തി​ന​കം അ​ഞ്ചു​പേ​രെ​യും സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​മാ​രാ​യി നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം  ന​ൽ​കു​ക​യും ചെ​യ്​​തു.

സിം​ഗ്​​ൾ ബെ​ഞ്ചി​െ​ൻ​റ ഇൗ ​ഉ​ത്ത​ര​വി​നെ​യാ​ണ്​ സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ ​ബെ​ഞ്ച്​ മു​മ്പാ​കെ ​േചാ​ദ്യം​ചെ​യ്​​ത​ത്. ആ​ർ.​ടി.​െ​എ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ കേ​സി​ൽ ക​ക്ഷി​ചേ​രു​ക​യും ചെ​യ്​​തു. മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ ​േകാ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ക​ക്ഷി​രാ​​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്​ മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇൗ ​സ​മി​തി​യി​ൽ​നി​ന്ന്​  പ്ര​തീ​ക്ഷി​ക്കു​ന്ന​ത്....പൊ​തു അ​ധി​കാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത​യും പ്ര​തി​ബ​ദ്ധ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന​ും പൗ​ര​ന്മാ​രു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നു​മാ​ണ്​ പാ​ർ​ല​മെ​ൻ​റ്​ വി​വ​രാ​വ​കാ​ശ നി​യ​മം പാ​സാ​ക്കി​യത്’​ എന്ന്​ കോ​ട​തി ഒാ​ർ​മി​പ്പി​ച്ചു. തി​ക​ച്ചും ജ​നാ​ധി​പ​ത്യ​പ​ര​മാ​യും സ്വ​ത​ന്ത്ര​വും നി​ഷ്​​പ​ക്ഷ​വു​മാ​യും ഇൗ സ​മി​തി ​പ്ര​വ​ർ​ത്തി​ക്ക​ണമെന്നും ആ​റു പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ആ​ര്, എ​ന്ത​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ​താ​ണെ​ന്ന്​  രേ​ഖ​ക​ൾ വെ​ളി​വാ​ക്കു​ന്നി​ല്ലെന്നും കോടതി അഭ​ിപ്രായപ്പെട്ടു. 
‘‘

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​തു​ഭ​ര​ണ വ​കു​പ്പി​െ​ൻ​റ സെ​ക്ര​ട്ട​റി​യാ​ണ്​ ചു​രു​ക്ക​​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്ന്​  വ്യ​ക്ത​മാ​യി. എ​ന്നാ​ൽ, എ​ന്തു​ മാ​ന​ദ​ണ്ഡ​മാ​ണ്​ അ​തി​ന്​ അ​വ​ലം​ബി​ച്ച​തെ​ന്ന വ​സ്​​തു​ത ഇ​പ്പോ​​ഴും ദു​രൂ​ഹ​മാ​യി തു​ട​രു​ന്നു’’  -കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റു​ള്ള​വ​െ​​ര നി​യ​മ​ന​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​തെ​ന്തി​നെ​ന്ന്​ ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​ണ്. നി​യ​മ​ന​സ​മി​തി ഗാ​ർ​ഹി​ക അ​േ​ന്വ​ഷ​ണ സ​മി​തി അ​ല്ലെ​ന്ന് കോ​ട​തി ​ഒാ​ർ​മി​ച്ചു. ‘‘അ​ത്ത​ര​മൊ​രു നി​യ​മ​ന​പ്ര​​ക്രി​യ അം​ഗീ​ക​രി​ക്കാ​നു​മാ​വി​ല്ല.’’ ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​യ​മ​ന​പ്പ​ട്ടി​ക പൂ​ർ​ണ​മാ​യും  റ​ദ്ദാ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. ഗ​വ​ർ​ണ​റു​ടെ പ​ദ​വി ‘റ​ബ​ർ​സ്​​റ്റാ​മ്പ്​’ ആ​ക്കി ഇ​ക​ഴ്​​ത്തു​ന്ന​ത്​ ആ​ശാ​സ്യ​മ​ല്ലെ​ന്ന്​  കോ​ട​തി ​ഒാ​ർ​മി​പ്പി​ച്ചു.2010ലെ ​േ​ക​ര​ള ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ ബി​നു ഡി.​ബി x ഗ​വ​ർ​ണ​ർ എ​ന്ന കേ​സി​ൽ  പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം എ​ന്തെ​ന്ന്​ വ്യ​ക്ത​മാ​ണെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ക​മീ​ഷ​ണ​ർ​മാ​രു​ടെ ​േയാ​ഗ്യ​ത
നി​യ​മം, ശാ​സ്​​ത്രം, സാ​േ​ങ്ക​തി​ക​ശാ​സ്​​​ത്രം, സാ​മൂ​ഹി​ക​സേ​വനം, മാ​നേ​ജ്​​മെ​ൻറ്​, പ​ത്ര​പ്ര​വ​ർ​ത്ത​നം, ബ​ഹു​ജ​ന​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം, ഭ​ര​ണം, ഭ​ര​ണ​നി​ർ​വ​ഹ​ണം, വി​പു​ല​മാ​യ അ​റി​വ്​, അ​നു​ഭ​വ​ജ്​​ഞാ​നം എന്നിങ്ങനെയുള്ള യോഗ്യതയു​ള്ള​വ​രും പൊ​തു​ജീ​വി​ത​ത്തി​ൽ തലയെടുപ്പുള്ള​വ​രു​മാ​യ  വ്യ​ക്തി​ക​ളെ​യാ​ണ്​ ക​മീ​ഷ​ണ​ർ​മാ​രാ​യി നി​യ​മി​ക്കേ​ണ്ട​തെ​ന്ന്​ ആ​ർ.​ടി.​െ​എ നി​യ​മ​ത്തി​ലെ 15 (6) വ​കു​പ്പ്​  വ്യ​ക്ത​മാ​ക്കു​ന്നു. ‘‘ഒൗ​ന്ന​ത്യ​വും വി​പു​ല​മാ​യ പ​രി​ജ്​​ഞാ​ന​വും എ​ന്ന നി​ർ​വ​ച​ന​ത്തി​െ​ൻ​റ പ​രി​ധി​യി​ൽ കു​റ്റ​വാ​ളി​ക​​ളും  ഉ​ൾ​പ്പെ​ടും എ​ന്നു ഞ​ങ്ങ​ൾ ക​രു​തു​ന്നി​ല്ല, അ​ങ്ങ​നെ​യു​ണ്ടാ​കാ​നും പാ​ടി​ല്ല.’’

‘‘ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ ‘യോ​ഗ്യ​ത’​യെ​ക്കു​റി​ച്ചാ​ണ്​ ഗ​വ​ർ​ണ​ർ സ​ർ​ക്കാ​റി​നോ​ടാ​രാ​ഞ്ഞ​ത്. മു​ഖ്യ  വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റാ​യി വി​ൻ​സ​ൻ എം. ​പോ​ളി​നെ നി​യ​മി​ച്ച ന​ട​പ​ടി ചോ​ദ്യം​ചെ​യ്യ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി അ​തി​ലി​ട​െ​പ​ട്ടി​ല്ല. നി​യ​മ​യു​ദ്ധ​ത്തി​നാ​യി ഏ​റെ​ക്കാ​ലം ചെ​ല​വ​ഴി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള അ​ഞ്ച്​ ​ഒ​ഴി​വു​ക​ളി​ലേ​ക്കും അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ട​ത്താ​നും കോ​ട​തി സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം  ന​ൽ​കി.വി​വാ​ദ നി​യ​മ​ന​ങ്ങ​ൾആ​ർ.​ടി.​െ​എ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക്​ അ​നു​രൂ​പ​മ​ല്ലാ​തെ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളെ​യും അ​ഴി​മ​തി​ക്കാ​രാ​യ മു​ൻ  ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ക്കു​ന്ന രീ​തി​യാ​ണ്​ തു​ട​ക്കം മു​ത​ൽ​ത​ന്നെ രാ​ജ്യ​ത്തു​ണ്ടാ​യ​ത്.

2014ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​​ൽ വി​വ​രാ​വ​കാ​ശ ക​മീ​ഷ​​ണ​ർ​മാ​രാ​യി ഇ​ന്ത്യ​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​വ​രി​ൽ 60  ശ​ത​മാ​ന​വും മു​ൻ ​െഎ.​എ.​എ​സ്​ ഉ​േ​ദ്യാ​ഗ​സ്ഥ​രാ​ണ്. മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​മാ​രാ​യി നി​യ​മി​ക്ക​പ്പെ​ട്ട​വ​രി​ൽ  87 ശ​ത​മാ​ന​വും ​െഎ.​എ.​എ​സു​​കാ​രാ​ണ്. അ​ധി​കാ​ര​ത്തി​െ​ൻ​റ അ​ക​ത്ത​ള​ങ്ങ​ളി​ലും ഉ​പ​ശാ​ല​ക​ളി​ലും അ​ഴി​ഞ്ഞാ​ടി​യ​വ​ർ  പൊ​ളി​റ്റി​ക്ക​ൽ ബ്യൂ​റോ​ക്ര​സി​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി ക​മീ​ഷ​ണ​ർ ത​സ്​​തി​ക​ക​ൾ ത​ര​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്​ സെ​​​​ക്ര​ട്ട​റി​യും കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി​യും ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​രും ഇൗ ​ഗ​ണ​ത്തി​ൽ​െ​പ്പ​ടും. രാ​ഷ്​​ട്രീ​യ​മേ​ലാ​ള​ന്മാ​ർ​ക്ക്​ വി​ടു​വേ​ല ചെ​യ്​​ത​തി​ന്​ പ്ര​ത്യു​പ​കാ​ര​മാ​യി ല​ഭി​ച്ച പ​ദ​വി​ക​ളി​ലി​രു​ന്നു​ള്ള അ​ധി​കാ​ര​ങ്ങ​ൾ​പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ ച​ട​ഞ്ഞു​കൂ​ടു​ക​യാ​ണ​വ​ർ.

ത​െ​ൻ​റ ഭ​ര​ണ​കാ​ല​ത്തെ ദു​ഷ്​​ചെ​യ്​​തി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ടാ​ൻ പു​തി​യ ക​മീ​ഷ​ണ​ർ​മാ​ർ​ക്ക്​  എ​ങ്ങ​നെ ക​ഴി​യും?മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െ​ൻ​റ സേ​വ​ന^​വേ​ത​ന വ്യ​വ​സ്ഥ​ക​ളും വാ​റ​ൻ​റ്​​ ഒാ​ഫ്​ പ്രീ​സി​ഡ​ൻ​സ്​ പ്ര​കാ​രം സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യു​ടെ പ​ദ​വി​യും കേ​ന്ദ്ര ക​മീ​ഷ​ണ​ർ​മാ​ർ​ക്കു​ണ്ട്. സം​സ്ഥാ​ന ചീ​ഫ്​ സെ​​ക്ര​ട്ട​റി​യു​ടെ വേ​ത​ന​വ്യ​വ​സ്ഥ​യും കേ​ന്ദ്ര സെ​ക്ര​ട്ട​റി​യു​ടെ പ​ദ​വി സം​സ്​​ഥാ​ന ക​മീ​ഷ​ണ​ർ​മാ​ർ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ക​ർ​ഷ​ക​മാ​യ ഇൗ  ​പ​ദ​വി​യാ​ണ്​​ ​െഎ.​എ.​എ​സു​കാ​രെ​യും ​െഎ.​പി.​എ​സു​കാ​രെ​യും രാ​ഷ്​​​ട്രീ​യ നേ​താ​ക്ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത്. പ​ത്ര​പ്ര​വ​ർ​ത്ത​നം, അ​ക്കാ​ദ​മി​ക്​ രം​ഗം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം, നി​യ​മം, മാ​നേ​ജ്​​മെ​ൻ​റ്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രം​ഗ​ത്ത്​  പ്രാ​ഗ​ല്​​​ഭ്യ​മു​ള്ള​വ​രെ നി​യ​മി​ക്ക​ണ​മെ​ന്ന്​ നി​യ​മം അ​നു​ശാ​സി​ക്കു​േ​മ്പാ​ൾ ‘ഭ​ര​ണം’ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ  പ​രി​ഗ​ണി​ക്കു​ന്ന​ത്.

വി​വാ​ദ നി​യ​മ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലും
വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട മു​ൻ ഡി.​െ​എ.​ജി  കെ. ​ന​ട​രാ​ജ​നെ പി​ന്നീ​ട്​ ഗ​വ​ർ​ണ​ർ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തു. നി​യ​മ​വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ ഭൂ​മി ദാ​നം​ചെ​യ്​​ത കേ​സി​ൽ  പ​ദ​വി ദു​രു​പ​യോ​ഗി​ച്ചു​വെ​ന്ന​താ​യി​രു​ന്നു ആ​രോ​പ​ണം. രാ​ഷ്​​ട്രീ​യ നേ​താ​വും ക​മീ​ഷ​ണ​റാ​യി ഒൗ​ദ്യോ​ഗി​ക  ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ രോ​ഗാ​വ​സ്​​ഥ​യി​ലു​മാ​യി​രു​ന്ന സോ​ണി തെ​ങ്ങ​മ​ത്തെ ഇ​ട​തു​പ​ക്ഷ  സ​ർ​ക്കാ​റാ​ണ്​ ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ച​ത്. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റാ​യ രാ​മാ​ന​ന്ദ്​ തി​വാ​രി, ദീ​പ​ക്​ ദേ​ശ്പാ​ണ്ഡെ എ​ന്നി​വ​രും  പ​ദ​വി​യി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യ​പ്പെ​ട്ട​വ​രാ​ണ്. ആ​ദ​ർ​ശ്​ ഫ്ലാ​റ്റ്​ കും​ഭ​കോ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട രാ​മാ​ന​ന്ദ്​ ​ െഎ.​എ.​എ​സ്​ ന​ഗ​ര വി​ക​സ​ന വ​കു​പ്പി​െ​ൻ​റ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ അ​ഴി​മ​തി​യാ​ണ്​ പി​ന്നീ​ട്​  പു​റ​ത്തു​വ​ന്ന​ത്.

അ​ദ്ദേ​ഹം ക​മീ​ഷ​ണ​റാ​യി​രി​ക്കെ ആ​ദ​ർ​ശ്​ ഫ്ലാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​തെ  നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ലും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ അ​ന്ന്​ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കോ​ടി​ക​ളു​ടെ പി.​ഡ​ബ്ല്യു.​ഡി കും​ഭ​കോ​ണ​ത്തി​ൽ പ്ര​തി​യാ​യ ദേ​ശ്​​പാ​ണ്ഡെ​യെ ക​മീ​ഷ​ണ​ർ  പ​ദ​വി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ്​ രാ​ജി​വെ​ച്ച​ത്. ക​ർ​ണാ​ട​ക ക​മീ​ഷ​നി​ലെ ക​മീ​ഷ​ണ​റാ​യി​രു​ന്ന ഡോ. ​എ​ച്ച്.​എ​ൻ. കൃ​ഷ്​​ണ​ക്കെ​തി​രെ നി​യ​മ​ന അ​ഴി​മ​തി​യു​ടെ പേ​രി​ൽ  പൊ​ലീ​സ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം രാ​ജി​വെ​ച്ചു. ക​ർ​ണാ​ട​ക പ​ബ്ലി​ക്​ സ​ർ​വി​സ്​  ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി​രി​ക്കെ ന​ട​ത്തി​യ അ​ഴി​മ​തി​യാ​ണ്​ പി​ന്നീ​ട്​ പു​റ​ത്തു​വ​ന്ന​ത്.

മി​ക​ച്ച ക​മീ​ഷ​ണ​ർ​മാ​ർ
വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​െ​ൻ​റ നി​ർ​മി​തി​യി​ൽ അ​രു​ണ റോ​യി​യോ​ടൊ​പ്പം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ശൈ​ലേ​ഷ്​  ഗാ​ന്ധി യു.​പി.​എ സ​ർ​ക്കാ​റി​െ​ൻ​റ കാ​ല​ത്താ​ണ്​ കേ​​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്. ഏ​റ്റ​വും  കൂ​ടു​ത​ൽ പ​രാ​തി​ക​ളും അ​പ്പീ​ലു​ക​ളും ആ​ർ.​ടി.​െ​എ നി​യ​മ​ത്തി​ന്​ അ​നു​സൃ​ത​മാ​യി ജ​ന​പ​ക്ഷ​ത്തു​നി​ന്ന്​ തീ​ർ​പ്പാ​ക്കി​യ  ക​മീ​ഷ​ണ​റും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. നി​ല​വി​ൽ കേ​ന്ദ്ര ക​മീ​ഷ​ണ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ശ്രീ​ധ​ർ ആ​ചാ​ര്യ​ലു ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട  നി​ര​വ​ധി വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക്​ ആ​ധാ​ര​മാ​യ ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ്​ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ അ​ത്ത​രം പൊ​തു  അ​ധി​കാ​രി​ക​ളു​ടെ കേ​സ​്​ പ​രി​ഗ​ണി​ക്കു​ന്ന ചു​മ​ത​ല​യി​ൽ​നി​ന്ന്​ അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ക​യും ചെ​യ്​​തു.

മി​ക​ച്ച  നി​യ​മാ​ധ്യാ​പ​ക​ൻ എ​ന്ന ബ​ഹു​മ​തി ല​ഭി​ച്ച അ​ദ്ദേ​ഹം മി​ക​ച്ച ക​മീ​ഷ​ണ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​ട​താ​യാ​ലും വ​ല​താ​യാ​ലും സ​ർ​ക്കാ​റു​ക​ൾ ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണ്. അ​ഴി​മ​തി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​  ആ​യു​ധം ന​ൽ​കു​ന്ന ആ​ർ.​​ടി.​െ​എ നി​യ​മ​ത്തെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഇ​വ​ർ ത​യാ​റ​ല്ല.  16,000 പ​രാ​തി​ക​ളും അ​പ്പീ​ലു​ക​ളും തീ​ർ​പ്പി​നാ​യി കാ​ത്തു​കി​ട​ക്കു​േ​മ്പാ​ഴാ​ണ്​ കേ​ര​ള​ത്തി​ൽ ക​മീ​ഷ​ൻ ഏ​കാം​ഗ​മാ​യി  തു​ട​രു​ന്ന​ത്. നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​യ​തി​നാ​ൽ, സെ​ക്ര​േ​ട്ട​റി​​യ​റ്റി​െ​ൻ​റ അ​ന​ക്​​സാ​യി ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ച്ചാ​ൽ  മ​തി​യെ​ന്ന്​ ഇ​ട​തു​പ​ക്ഷ​വും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

Show Full Article
TAGS:rti High court order Rti commision opinion articles malayalam news 
News Summary - Article about rti-Opinion
Next Story