Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഫിനിഷിങ്​ പോയൻറ്​?

ഫിനിഷിങ്​ പോയൻറ്​?

text_fields
bookmark_border
dhoni.
cancel

തോളറ്റംവരെ നീണ്ടുവളർന്ന മുടി. ആരെയുംകൂസാത്ത ഭാവം. ഭയത്തി​​െൻറ കണികപോലുമില്ലാതെ ക്രീസി​ൽ ബാറ്റുമായി നിൽക് കുന്ന അയാളുടെ ചിത്രം രാജ്യത്തി​​െൻറ ആവേശമായി മാറിയത്​ വള​െരപ്പെ​ട്ടെന്നായിരുന്നു. ഉന്നതകുലജാതർ പാഡുകെട്ടിയ ിറങ്ങുന്ന കളിയുടെ നടുത്തളത്തിലേക്ക്​ പിന്നാക്കസംസ്​ഥാനമായ ഝാർഖണ്ഡിലെ ഒറ്റമുറി വീട്ടിൽനിന്ന്​ മഹേന്ദ്ര സി ങ്​ ധോണിയെന്ന ആ യുവാവ്​ ചങ്കൂറ്റ​േത്താടെ കയറിയെത്തിയപ്പോൾ ഇന്ത്യൻ യുവാക്കൾക്ക്​ പുതിയ മാതൃകാതാരം പിറകൊണ ്ടു. പ്രാരബ്​ധങ്ങളുടെ ബൗണ്ടറികൾ പിന്നിട്ട പ്രചോദനങ്ങൾക്കൊപ്പം ലിറ്ററുകണക്കിന്​ പശുവിൻപാൽ കുടിച്ചുവളർന്ന തടക്കമുള്ള കഥകളും അതിന്​ ആക്കംകൂട്ടി. സചിൻ ടെണ്ടുൽകറെപ്പോലെ സ്വാഭാവിക പ്രതിഭാശേഷിയുടെ പിൻബലം അയാൾക്കുണ്ടായിരുന്നില്ല. രാഹുൽ ദ്രാവിഡി​​െൻറ സാ​ങ്കേതികത്തികവുകളുടെ നാലയലത്തുപോലുമെത്തിയിരുന്നുമില്ല. പക്ഷേ, അടിയുറച്ച മനോബലവും ‘ഹെലികോപ്​ടർ ഷോട്ട്​’ പോലെ സ്വയം പരിവർത്തിപ്പിച്ചെടുത്ത ‘ഹോംമെയ്​ഡ്​’ ബാറ്റിങ്​, വിക്കറ്റ്​കീപ്പിങ്​ ടെക്​നിക്കുകളുമായി ഇന്ത്യൻ ​ക്രിക്കറ്റിലെ അതിപ്രശസ്​ത കളിക്കാരിലൊരാളായി അയാൾ മാറി. കാറ്റിലും കോളിലുമിളകാത്ത ‘മിസ്​റ്റർ കൂൾ’ കപ്പിത്താനായി വിളിപ്പേരു ചാർത്തിക്കിട്ടിയ ധോണി കളി കണ്ട ഏറ്റവും മികച്ച ‘ഫിനിഷർ’മാരിലൊരാളായി മാറിയതും ചരിത്രം.

ഫിനിഷിങ്ങി​​െൻറ ആ മായക്കാഴ്​ചകൾ ഫിനിഷിങ്​ പോയൻറിലാണോ എന്നതാണ്​ ഇപ്പോൾ വർത്തമാനം. ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡി​​െൻറ മുൻനിര കളിക്കാർക്കുള്ള കരാർപട്ടികയിൽനിന്ന്​ ധോണി പുറത്തായിരിക്കുന്നു. ദേശീയ ടീമിനുമേൽ അനിഷേധ്യ സ്വാധീനം ചെലുത്തിയ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാന്​ പടിയിറങ്ങാൻ നേരമായെന്ന സംശയങ്ങളുയർത്തുകയാണ്​ പുതിയ കോൺട്രാക്​ട്​​ ലിസ്​​റ്റ്​. ആ സന്ദേഹത്തിൽ ​േധാണിയു​െട വിരമിക്കൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണി​േപ്പാൾ​. 2014ൽ ടെസ്​റ്റിൽനിന്ന്​ വിരമിച്ച, 2017ൽ ട്വൻറി20 ക്യാപ്​റ്റൻ സ്​ഥാനമൊഴിഞ്ഞ ധോണി ആറുമാസമായി കളത്തിലുണ്ടായിരുന്നില്ല. ഒന്നര ദശാബ്​ദം നീളുന്ന അന്താരാഷ്​ട്ര കരിയറി​​െൻറ അവസാനത്തെച്ചൊല്ലി ചർച്ചകൾ സജീവമാകു​േമ്പാൾ ഝാർഖണ്ഡ്​​ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരിക്കുന്നു മുൻ ക്യാപ്​റ്റൻ. എങ്കിലും ആരാധകർ ആശങ്കയിലാണ്​.

സ്​റ്റംപിനു പിന്നിൽ പന്തു പെറുക്കിയെടുക്കുന്നതിനേക്കാൾ കുഞ്ഞുന്നാളിൽ അയാളെ മോഹിപ്പിച്ചിരുന്നത്​ ഗോൾവല കുലുങ്ങാതെ കാക്കുന്ന മെയ്​വഴക്കങ്ങളായിരുന്നു. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ വീടുവിട്ട്​ പാൻ സിങ്​ ധോണി 1964ൽ റാഞ്ചിയിലെത്തിയത്​ പൊതുമേഖല കമ്പനിയിലെ പമ്പ്​ ഓപറേറ്റർ ജോലിക്കുവേണ്ടി. മെകോൺ കമ്പനിയിലെ സ്​റ്റേഡിയത്തിനടുത്ത്​ ഒരു ബെഡ്​റൂം മാത്രമുള്ള അപാർട്​മ​െൻറിലായിരുന്നു പാൻസിങ്ങും കുടുംബവും താമസം. 1981 ജൂലൈ ഏഴിനാണ്​ പാൻ സിങ്ങി​​െൻറ രണ്ടാമത്തെ മകനായി മഹേന്ദ്ര സിങ്​ ധോണിയുടെ ജനനം​. നന്നായി പഠിച്ച്​ മകൻ തരക്കേടില്ലാത്ത ജോലി നേടുന്നതായിരുന്നു സിങ്ങി​​െൻറ സ്വപ്​നം. അച്ഛ​​െൻറ കർശന ശാസനകൾക്കു​ നടു​വിൽ പുലർച്ച എഴുന്നേറ്റ്​ പഠിക്കുന്ന ധോണിക്ക്​ പക്ഷേ, വൈകുന്നേരങ്ങളിൽ കളിയായിരുന്നു മുഖ്യം. റാഞ്ചിയിലെ ശ്യാമലി ഡി.എ.വി ജവഹർ വിദ്യാമന്ദിറിൽ പഠിക്കു​േമ്പാൾ ഫുട്​ബാളിലും ബാഡ്​മിൻറണിലും ജില്ലാതല കളിക്കാരനായിരുന്നു ധോണി. ടീമി​​െൻറ ഗോൾകീപ്പറായിരുന്ന പയ്യനെ ക്രിക്കറ്റ്​ കളിക്കാൻ പറഞ്ഞയച്ചത്​ സ്​കൂളിലെ ഫുട്​ബാൾ കോച്ച്​. പ്രാദേശിക ക്രിക്കറ്റ്​ ക്ലബിന്​ താൽക്കാലികമായി ഒരു വിക്കറ്റ്​ കീപ്പറെ ആവശ്യമായപ്പോൾ മുമ്പ്​ ക്രിക്കറ്റ്​ കളിച്ച്​ പരിചയമൊന്നുമില്ലാത്ത ​േധാണിയെ കോച്ച്​ പറഞ്ഞയച്ചത്​ ഗോൾകീപ്പിങ്ങിലെ മിടുക്ക്​ കണക്കിലെടു​ത്തായിരുന്നു.

ഗോൾവലക്ക്​ മുന്നിലെന്നപോലെ സ്​റ്റംപിനു​ പിന്നിലും തിളങ്ങിയതോടെ അവൻ കമാൻ​േഡാ ക്രിക്കറ്റ്​ ക്ലബി​​െൻറ സ്​ഥിരം വിക്കറ്റ്​ കീപ്പറായി. കളി കാര്യമായെടുത്തതോടെ സംസ്​ഥാന അണ്ടർ 16 ടീമിൽ. അവിടെയും തിളങ്ങിയതോടെ ക്രിക്കറ്റിലായി പൂർണശ്രദ്ധ. കളിയിലെ തിളക്കം ഇന്ത്യൻ റെയിൽ​േവയിൽ ടിക്കറ്റ്​ ഇൻസ്​പെക്​ടറുടെ ജോലി സമ്മാനിച്ചു. 2004ൽ നെയ്​റോബിയിൽ നടന്ന ത്രിരാഷ്​ട്ര ഏകദിന ടൂർണമ​െൻറിൽ ഇന്ത്യ എക്കുവേണ്ടി രണ്ടു​ സെഞ്ച്വറികൾ നേടിയതോടെ ധോണി ‘നോട്ടപ്പുള്ളി’യായി. ഏകദിനത്തിൽ അരങ്ങേറി ഒരു വർഷത്തിനകം 148ഉം 183ഉം റൺസടിച്ച രണ്ട്​ മിന്നും ​െസഞ്ച്വറികളിലൂടെ കളിക്കമ്പക്കാരുടെ മാനസപുത്രനായി. വിഖ്യാതമായ കരിയറിലേക്ക്​ വെച്ചടികയറുകയായിരുന്നു പിന്നീടങ്ങോട്ടുള്ള നാളുകളിൽ.
രാജ്യത്തെ പരമോന്നത പുരസ്​കാരമായ രാജീവ്​ ഗാന്ധി ഖേൽരത്​നക്കു​ പുറമെ പത്മശ്രീയും പത്മഭൂഷണും ധോണിയെ തേടിയെത്തി. എം.ടി.വിയുടെ യൂത്ത്​ ഐക്കൺ പുരസ്​കാരം മുതൽ ബ്രിട്ടീഷ്​ യൂനിവേഴ്​സിറ്റിയുടെ ഓണററി ഡോക്​ടറേറ്റ്​ വരെ നീളുന്ന ബഹുമതികൾ. ക്രീസിലാക​ട്ടെ, ക്യാപ്​റ്റനായി കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം, കൂടുതൽ സ്​റ്റംപിങ്​ നടത്തിയ വിക്കറ്റ്​ കീപ്പർ തുടങ്ങി ധോണിയെ ഇതിഹാസസമാനമാക്കിയ വിശേഷണങ്ങൾക്ക്​ ദൈർഘ്യ​േമറെയാണ്​.

പഴയ പോസ്​റ്റർബോയ്​​ ലുക്കിൽനിന്ന്​ മാറി പാകതയുള്ള ക്യാപ്​റ്റ​നായശേഷം വിമർശനങ്ങളുടെ ക്രീസിലും ധോണിക്ക്​ പലവട്ടം ഗാർഡെടുക്കേണ്ടിവന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്​സി​​െൻറ നായകനായ ധോണി, കിങ്​സി​​െൻറ ഉടമയും ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​ പ്രസിഡൻറുമായ എൻ. ശ്രീനിവാസ​​െൻറ സ്വന്തക്കാരനായി. ആ ബലത്തിൽ ടീമിൽ ത​​െൻറ താൽപര്യങ്ങൾ നടപ്പാക്കാൻ ക്യാപ്​റ്റൻ കാര്യമായി മെനക്കെട്ടുവെന്ന്​ അണിയറ വർത്തമാനങ്ങൾ ഒരുപാടായിരുന്നു. ഇതിഹാസസമാനരായ സീനിയർ കളിക്കാരിൽ പലർക്കും അർഹിക്കുന്ന രീതിയിൽ വിടപറയാൻപോലും അവസരം നൽകാതെ പുറത്തേക്ക്​ വഴിചൂണ്ടിയെന്ന്​ ധോണിക്കുനേരെ ആരോപണങ്ങളുമുയർന്നു. ഇന്നിപ്പോൾ സ്വന്തം കരിയർ അസ്​തമയ വേളയിലെത്തിനിൽക്കു​ന്ന സമയത്ത്​ പഴയ പുലി സൗരവ്​ ഗാംഗുലിയാണ്​ ബി.സി.സി.ഐ പ്രസിഡൻറ്​. കാലം ധോണിക്കുവേണ്ടി കാത്തുവെച്ചതെന്താകുമെന്ന്​ കാത്തിരുന്നുതന്നെ കാണണം.

Show Full Article
TAGS:dhoni retirement icc opinion malayalam news 
News Summary - Article about dhoni-Opinion
Next Story