ജോർജ് ഫെർണാണ്ടസ് ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ 10 വർഷത്തോളം പൊതുരംഗത്ത് സജീവമായിരുന്നില്ല. എനിക്ക് അദ്ദ േഹം സഹോദരനും സുഹൃത്തും ഗുരുവുമായിരുന്നു. 1960കളിൽ ആരംഭിച്ചതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയുള്ള തുടർച്ചയായ, ഒരുമിച്ചുള്ള പ്രവർത്തനമായിരുന്നു ഞങ്ങളുെടത്. അത് പാർട്ടിരംഗത്തും ട്രേഡ് യൂനിയൻ രംഗത്തും തുടർന്നു. ഞങ്ങൾ ഒരുമിച്ച് പാർട്ടിരംഗത്ത് പ്രവർത്തിക്കാതിരുന്നത് ജോർജ് എൻ.ഡി.എയുടെ ഭാഗമായിത്തീർന്നപ്പോൾ മാത്രമാണ്.
കോൺഗ്രസിന് ബദലായ ശക്തി എന്ന ഡോ. രാംമനോഹർ ലോഹ്യയുടെ ആശയത്തിന് അദ്ദേഹം കണ്ടെത്തിയത് ബി.ജെ.പിയുമായുള്ള ബന്ധമായിരുന്നു. വാജ്പേയിയും എൽ.കെ. അദ്വാനിയുമടക്കമുള്ളവർ നൽകിയ അംഗീകാരവും പിന്തുണയും അവരോടൊപ്പം നിൽക്കാൻ ജോർജിന് പ്രചോദനമായി. ഭരണരംഗത്ത് അതുല്യ പ്രതിഭ പ്രകാശിപ്പിച്ച അദ്ദേഹം അവർക്കും അങ്ങേയറ്റം അംഗീകരിക്കപ്പെട്ട നേതാവായിരുന്നു. അതുകൊണ്ടുതന്നെ ആണവായുധ പരീക്ഷണം, വിദേശരാജ്യങ്ങളുമായുള്ള ഉടമ്പടികൾ ഉണ്ടാക്കൽ, അന്താരാഷ്ട്രീയ ബന്ധങ്ങൾ വളർത്തിയെടുക്കൽ, രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കൽ, പാർട്ടികളെ കൂട്ടിയിണക്കൽ തുടങ്ങിയ വിഷയങ്ങളിലെല്ലാം ജോർജ് അവർക്ക് മികച്ച സംഭാവനകൾ നൽകി. അതുകൊണ്ടുതന്നെ അവർക്കിടയിലെ ബന്ധം വളരെ വലുതായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം അദ്ദേഹത്തോട് വിയോജിച്ചിരുന്നു. പക്ഷേ, ഞങ്ങൾ തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെ അത് ബാധിച്ചിരുന്നില്ല.
കൊച്ചി കപ്പൽനിർമാണശാല സ്വകാര്യവത്കരിക്കാനുള്ള മന്ത്രിസഭ തീരുമാനം തിരുത്തിക്കുറിക്കാൻ ഇടയാക്കിയത് ഞങ്ങൾ തമ്മിലുള്ള ബന്ധമായിരുന്നു. അന്ന് ഞങ്ങൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എടുത്ത തീരുമാനം തിരുത്തിച്ചത്. നിതീഷ്കുമാറിനെപ്പോലുള്ള ഒേട്ടറെ സോഷ്യലിസ്റ്റ് നേതാക്കൾ ജോർജിെൻറ നയങ്ങളാണ് പിന്തുടർന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് ഒരു വൻ ശക്തിയാക്കി ഉയർത്തിക്കൊണ്ടുവരണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതിരിക്കാൻ കാരണം ഒപ്പംനിന്ന സ്ഥാപിത താൽപര്യക്കാരായ നേതാക്കൾ കാലാകാലങ്ങളിൽ മാറിയും മറിഞ്ഞും എടുത്ത നിലപാടുകളാണ്.
ആദ്യംമുതലേ പ്രസ്ഥാനത്തിന് രണ്ട് കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. കോൺഗ്രസിനോട് മൃദുസമീപനമുള്ള പ്രജാസോഷ്യലിസ്റ്റ് ഗ്രൂപ്പും കോൺഗ്രസിനോട് കടുത്ത വിരോധം പുലർത്തുന്ന ജോർജ് ഫെർണാണ്ടസിെൻറ നേതൃത്വത്തിലുള്ള ലോഹ്യ ഗ്രൂപ്പും. ലോഹ്യ ഗ്രൂപ്പാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. പക്ഷേ, ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിൽ ജോർജിനെ ഉൾക്കൊള്ളുന്ന നയമാണ് എച്ച്.എം.എസ് സ്വീകരിച്ചത്. അദ്ദേഹം എച്ച്.എം.എസിെൻറ ദേശീയ ട്രഷറർ ആയിരുന്നു.
എന്നെ 1981ൽ എച്ച്.എം.എസിെൻറ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് ജോർജ് നേതൃത്വം നൽകിയിരുന്ന എച്ച്.എം.പിയും എച്ച്.എം.എസും ലയിച്ചതിനെത്തുടർന്ന് കൊച്ചിയിൽ നടന്ന സമ്മേളനത്തിലാണ്. പിന്നീട് എച്ച്.എം.കെ.പി എന്ന സംഘടന ഉണ്ടായെങ്കിലും മുഖ്യധാരയിലുള്ള എച്ച്.എം.എസിൽനിന്ന് മാറുന്നില്ല എന്ന എെൻറ നിലപാട് ജോർജിനെ അറിയിക്കുകയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തു.
തൊഴിൽരംഗത്ത് ഒേട്ടറെ പുതിയ കാഴ്ചപ്പാടുകൾ ജോർജിനുണ്ടായിരുന്നു. മുംെബെയിലെ തൊഴിലാളികൾക്കുവേണ്ടി ആരംഭിച്ച ബാങ്ക് ഒരു വലിയ സംഭാവനയാണ്. ബെസ്റ്റ് വർക്കേഴ്സ് യൂനിയൻ ലോകത്തിലെ പ്രബല സംഘടനയായി മാറി. യുവാവായിരിക്കെ ജോർജ് പൊതുപ്രവർത്തനം ആരംഭിക്കുന്നത് പോർട്ട് ഡോക്ക് വർക്കേഴ്സ് ഫെഡറേഷനിലൂടെ മുംെബെയിലെ എച്ച്.എം.എസ് ഒാഫിസിലാണ്.
വൈദികപട്ടം പഠിക്കാൻപോയ അദ്ദേഹം അതുപേക്ഷിച്ച് പെതുരംഗത്തേക്ക് കടന്നുവരുന്നത് അക്കാലത്താണ്. ഇന്ത്യയിലെ ഏറ്റവും ഉന്നതശീർഷരായ നേതാക്കളിൽ ഒരാളായി ജോർജ് വളർന്നു. ലോകമെമ്പാടും അംഗീകരിക്കുന്ന വ്യക്തിത്വത്തിനുടമയായി. ഏത് പ്രശ്നത്തിനും പെെട്ടന്ന് ഉത്തരം കണ്ടെത്താൻ കഴിയുന്ന സവിശേഷ ബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം വിദേശരാജ്യങ്ങളിലടക്കം നിരവധി പരിപാടികളിൽ പെങ്കടുക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജോർജ് ഇന്നൊരു ഒാർമയാകുന്നു. പക്ഷേ, ജോർജ് നയിച്ച പന്ഥാവുകൾ ഞങ്ങൾ മറക്കില്ല.