സ​മാ​ധാ​ന ദൂ​ത​ൻ

07:38 AM
13/10/2019
Abiy-Ahamed-Nobel


സ​ഹാ​റ​യു​ടെ ചൂ​ടേ​റ്റു​ക​ഴി​യു​ന്നു​വെ​ങ്കി​ലും പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ലോ​ക​ത്തെ ഇ​ളം​കാ​റ്റു​കൊ​ണ്ട്​ ത​ഴു​കി​യ ച​രി​ത്ര​മാ​ണ്​ ഇ​ത്യോ​പ്യ​യു​ടേ​ത്. ആ ​വാ​ക്കി​െ​ൻ​റ അ​ർ​ഥംത​ന്നെ ‘ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​വ​ർ’ എ​ന്നാ​ണ​ല്ലോ. ചി​ല ഗ്രീ​ക്ക്​ പ​ണ്ഡി​ത​ന്മാ​ർ ‘ഇ​ത്യോ​പ്യ’​ക്ക്​ അ​ർ​ഥം ക​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്​ ‘പൊ​ള്ള​ലേ​റ്റ മു​ഖം’ എ​ന്നാ​ണ്. ര​ണ്ടും ചേ​രും ഈ ​പൂ​ർ​വാ​ഫ്രി​ക്ക​ൻ ദേ​ശ​ത്തി​ന്. ഒ​രു വ​ർ​ഷ​മാ​യി അ​വി​ടെ​നി​ന്ന്​ ഇ​ളം​കാ​റ്റി​െ​ൻ​റ മ​ർ​മ​ര​ങ്ങ​ളാ​ണ്​ ​അ​​നു​​ഭ​വവേ​ദ്യ​മാ​കു​ന്ന​ത്. 2018 മാ​ർ​ച്ച്​ അ​വ​സാ​ന​വാ​ര​ത്തി​ൽ ആ​ഡി​സ്​ അ​ബബ​യി​ൽ തു​ട​ങ്ങി​യ വ​സ​ന്ത​മാ​ണ​ത്. അ​ന്ന്​ നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ പ​തി​നാ​യി​ര​ങ്ങ​ൾ ശ​രി​ക്കും ഇ​ത്യോ​പ്യ​ൻ ജ​ന​ത​യു​ടെ പ​രി​ച്ഛേ​ദംത​ന്നെ​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​െ​ൻ​റ​യും അ​തി​ർ​ത്തി യു​ദ്ധ​ത്തി​െ​ൻ​റ​യും കെ​ട്ട​നാ​ളു​ക​ളി​ൽ​നി​ന്ന്​ ത​​ങ്ങ​ളെ മോ​ചി​പ്പി​ക്കാ​നെ​ത്തു​ന്ന ര​ക്ഷ​ക​നാ​​രെന്ന​റി​യാ​നാ​ണ്​ അ​വ​ര​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യം ഭ​രി​ക്കു​ന്ന മു​ന്ന​ണി​യു​ടെ ത​ല​വ​ൻ ആ ​പേ​ര്​ പ്ര​ഖ്യാ​പി​ച്ചു; ആ​ബി അ​ഹ്​​മ​ദ്​ അ​ലി. മി​നി​റ്റു​ക​ൾ നീ​ണ്ട ക​ര​ഘോ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആ​ബി പ്ര​സം​ഗ​പീ​ഠ​ത്തി​ലെ​ത്തി. അ​ദ്ദേ​ഹം ഉ​ച്ച​രി​ച്ച​ത്​ ര​ണ്ടേര​ണ്ടു​ വാ​ക്കു​ക​ളാ​ണ്​ -സ്വാ​ത​ന്ത്ര്യ​വും സ​മാ​ധാ​ന​വും. ആ ​വാ​ക്കു​പാ​ലി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ ആ​റുമാ​സംപോ​ലും വേ​ണ്ടി​വ​ന്നി​ല്ല. അ​ധി​കാ​ര​മേ​റ്റ്​ നൂ​റാംനാ​ൾത​ന്നെ, ര​ണ്ട്​ പ​തി​റ്റാണ്ടാ​യി തു​ട​രു​ന്ന അ​തി​ർ​ത്തി​യിലെ യു​ദ്ധം അ​ദ്ദേ​ഹം അ​വ​സാ​നി​പ്പി​ച്ചു. ആ​ദ്യം സ്വേ​ച്ഛാ​ധി​പ​തി​ക​ളാ​യ രാ​ജാ​ക്ക​ന്മാ​രും പി​ന്നെ ക​മ്യൂണി​സ്​​റ്റ്​ ഏ​കാ​ധി​പ​തി​ക​ളും അ​ട​ച്ചു​പൂ​ട്ടി​യ സ്വാ​ത​ന്ത്ര്യ​ത്തി​െ​ൻ​റ വാ​തി​ലു​ക​ൾ മ​ല​ർ​ക്കെ തു​റ​ന്നി​ട്ട്, അ​​വ​രോ​ട്​ തു​റ​ന്നുസം​സാ​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്​​തു. ആ ​ജ​ന​ത​യു​ടെ ശ​ബ്​​ദം ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​നും പു​റ​ത്തു​ക​ട​ന്ന​പ്പോ​ൾ ന​മ്മു​ടെ രാ​ജ്യ​ത്തി​ന​ട​ക്കം പി​ൻ​പ​റ്റാ​വു​ന്ന മാ​തൃ​ക​യാ​യി

ആ​ബി​യു​ടെ ന​യ​ത​ന്ത്ര​ങ്ങ​ൾ. ആ ​സ​മാ​ധാ​ന ന​യ​ത​ന്ത്ര​ത്തി​നാ​ണ്​ ഇ​ത്ത​വ​ണ​ത്തെ സ​മാ​ധാ​ന നൊ​ബേ​ൽ. ഈ ​അം​ഗീ​കാ​രം ലോ​ക​ത്തി​െ​ൻ​റ ഹൃ​ദ​യം​ കീ​ഴ​ട​ക്കി​യ ഇ​ത്യോ​പ്യ​ക്കും ആ​ഫ്രി​ക്ക​ക്കു​മാ​ണെ​ന്നാ​ണ്​ ആ​ബി​യു​ടെ ക​മ​ൻ​റ്. 
ആ​ബി എ​ന്ന പേ​രി​ൽത​ന്നെ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ജീ​വി​ത​വും രാ​ഷ്​​ട്രീ​യ​വും കൊ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. അ​ബി​യോ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പേ​ര്.​ അ​റി​യാ​മോ, ആ ​വാ​ക്കി​ന​ർ​ഥം ‘വി​പ്ല​വം’ എ​ന്നാ​ണ്! അ​ദ്ദേ​ഹം ജ​നി​ക്കു​ന്ന​തി​ന്​ ര​ണ്ടുവ​ർ​ഷം മു​മ്പാ​ണ്​ ഇ​ത്യോ​പ്യ​യി​ൽ അ​മാ​ൻ ആ​ൻ​ഡ​മി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​സ്​​റ്റ്​ സാ​യു​ധ​ർ അ​ധി​കാ​രം പി​ടി​​ച്ചെ​ടു​ത്ത്​ വി​പ്ല​വം (ദെ​ർ​ഗ്​ വി​പ്ല​വം)​ ന​ട​പ്പാ​ക്കി​യ​ത്. ഫ്യൂ​ഡ​ലി​​സ​ത്തി​െ​ൻ​റ​യും രാ​ജ​ഭ​ര​ണ​ത്തി​െ​ൻ​റ​യും ക​റു​ത്ത​നാ​ളു​ക​ളി​ൽ​നി​ന്ന്​ ദേ​ശീ​യ​ത​യി​ലേ​ക്കും ഭൂ​പ​രി​ഷ്​​ക​ര​ണ​ത്തി​ലേ​ക്കു​മൊ​ക്കെ ചു​വ​ടു​പി​ടി​ച്ചു ന​ട​ത്തി​യ ദെ​ർ​ഗ്​ വി​പ്ല​വ​കാ​രി​ക​ളോ​ട്​ അ​ന്നാ​ട്ടു​കാ​ർ​ക്ക്​ തീ​രാ​ത്ത ക​ട​പ്പാ​ടാ​യി​രു​ന്നു. അ​ക്കാ​ല​ങ്ങ​ളി​ൽ അ​വ​ർ​ക്ക്​ ജ​നി​ച്ച കു​ട്ടി​ക​ളു​ടെ പേ​രി​ലെ​വി​ടെ​യെ​ങ്കി​ലും വി​പ്ല​വം ക​ട​ന്നു​വ​രും. അ​ങ്ങനെ​യാ​ണ്​ അ​ഹ്​​മ​ദ്​ അ​ലി​യു​ടെ 13ാമ​ത്തെ മ​ക​ന്​ അ​ബി​യോ എ​ന്ന പേ​രു​ വ​ന്ന​ത്. അ​ത്​ പി​ന്നീ​ട്​ ആ​ബി ആ​യി​മാ​റി.

പ​ക്ഷേ, ത​നി​ക്കൊ​രു പേ​ര്​ ‘സ​മ്മാ​നി​ച്ച’ ക​മ്യൂ​ണി​സ്​​റ്റു​കാ​രോ​ട്​ കൗ​മാ​ര​ക്കാ​ര​നാ​യ ആ​ബി ന​ന്ദി​കേ​ട്​ കാ​ണി​ച്ചു. 80ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെത​ന്നെ ആ ​ഭ​ര​ണം ഏ​കാ​ധി​പ​ത്യ​ത്തി​െ​ൻ​റ ല​ക്ഷ​ണ​ങ്ങ​ൾ കാ​ട്ടി​ത്തുട​ങ്ങി​യ​പ്പോ​ൾ ഗ​വ​ൺ​മെ​ൻ​റി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ആ​ബി​യും പ​ങ്കു​ചേ​ർ​ന്നു. 200 അം​ഗ സാ​യു​ധസേ​ന​യി​ൽ അം​ഗ​മാ​യി​രു​ന്നു ആ​ബി​യും സ​ഹോ​ദ​ര​നും. സ​ഹോ​ദ​ര​ൻ ഒ​രേ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ആ ​സം​ഘ​മാ​ണ്​ ഇ​പ്പോ​ൾ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ഓ​ർ​മോ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യാ​യി മാ​റി​യ​ത്. വേ​റെ​യും സാ​യു​ധ സം​ഘ​ങ്ങ​ൾ ക​മ്യൂ​ണി​സ്​​റ്റ്​ ഭ​ര​ണ​ത്തി​നെ​തി​രെ അ​ണി​നി​ര​ന്നി​രു​ന്നു. ഓ​രോ ഗോ​ത്ര​വി​ഭാ​ഗ​വും പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​ച്ചു എ​ന്നു പ​റ​യു​ന്ന​താ​കും ശ​രി. ആ​ബി ഓ​ർ​മോ വി​ഭാ​ഗ​ത്തി​െ​ൻ​റ പ്ര​തി​നി​ധി​യാ​യ​ പോ​ലെ, ടൈ​ഗ്രാ​യ​ൻ​സും മ​റ്റും അ​വ​രു​ടെ പാ​ർ​ട്ടിയും സൈ​ന്യ​വും രൂ​പ​വ​ത്​​ക​രി​ച്ചു. ഈ ​സ​ഖ്യ സൈ​ന്യ​മാ​ണ്​ 90ക​ളു​ടെ തു​ട​ക്ക​ത്തി​ൽത​ന്നെ ദെ​ർ​ഗ്​ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച്​ ജ​നാ​ധി​പ​ത്യ​ക്ര​മ​ത്തി​ലേ​ക്ക്​ ഇ​ത്യോ​പ്യ​യെ ന​യി​ച്ച​ത്. അ​ന്ന്​ സ​ഖ്യ​സേ​ന​യു​ടെ ത​ല​പ്പ​ത്തേ​ക്ക്​ പ​ല​ കാ​ര​ണ​ങ്ങ​ളാ​ൽ ഉ​യ​ർ​ന്നു​വ​രാ​ൻ ആ​ബി​ക്ക്​ സാ​ധി​ച്ചു. ടൈ​ഗ്രാ​യ​ൻ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഭാ​ഷ സ്വാ​യ​ത്ത​മാ​ക്കി മു​ഴു​വ​ൻ ഗോ​ത്ര​ത്തി​െ​ൻ​റ​യും വ​ക്​​താ​വാ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ച്ച​താ​ണ്​ അ​തി​ലൊ​ന്ന്. 

ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക്​ രാ​ജ്യം പി​ച്ച​വെ​ച്ച​പ്പോ​ൾത​ന്നെ പ്ര​ശ്​​ന​ങ്ങ​ളാ​യി​രു​ന്നു. അ​യ​ൽരാ​ജ്യ​മാ​യ എ​റിത്രീ​യ​യു​മാ​യു​ള്ള അ​തി​ർ​ത്തി സം​ഘ​ർ​ഷംത​ന്നെ​യാ​യി​രു​ന്നു അ​തി​ലെ ഏ​റ്റ​വും വ​ലി​യ ത​ല​വേ​ദ​ന. 20 കൊ​ല്ല​മാ​ണ്​ അ​തു​ നീ​ണ്ട​ത്. മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​ക്കി​യ സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തി​െ​ൻ​റ ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ ആ​ബി സൈ​ന്യ​ത്തി​ലെ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. ഇ​ക്കാ​ല​ത്താ​ണ്​ റു​വാ​ണ്ട​യി​ൽ വം​ശ​ഹ​ത്യ ന​ട​ക്കു​ന്ന​ത്. അ​ന്ന്​ ​റു​വാ​ണ്ട​യി​ൽ രം​ഗം ശാ​ന്ത​മാ​ക്കാ​ൻ യു.​എ​ൻ സ​മീ​പി​ച്ച​ത്​ ആ​ബി​യെയാണ്. 98ൽ, ​എ​റിത്രീ​യ​ൻ സൈ​ന്യം കൂ​ടു​ത​ൽ ആക്ര​മ​ണോ​ത്സു​ക​മാ​യ​പ്പോ​ൾ സ്വ​ന്തം രാ​ജ്യ​ത്ത്​ തി​രി​ച്ചെ​ത്തി സൈ​ന്യ​ത്തോ​ടൊ​പ്പം അ​തി​ർ​ത്തി​യി​ലേ​ക്ക്​ തി​രി​ച്ചു. ഈ ​കാ​ല​ത്തു​ത​ന്നെ,  ഓ​ർ​മോ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യി​ലും സ​ജീ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പ്​ രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്തു​ന്ന​ത്​ 2010ൽ മാ​ത്രം. ആ ​വ​ർ​ഷംത​ന്നെ പാ​ർ​ല​മെ​ൻ​റി​ലെ​ത്തി. 2015ൽ ​ആ​ദ്യ​മാ​യി മ​ന്ത്രി​യാ​യി.

ശാ​സ്​​ത്ര-​സാ​​ങ്കേ​തി​ക വി​ദ്യ വ​കു​പ്പി​െ​ൻ​റ ചു​മ​ത​ല​യാ​യി​രു​ന്നു. ഇ​തി​നി​ടെ, രാ​ജ്യ​ത്തെ ക്രി​സ്​​ത്യ​ൻ-​മു​സ്​​ലിം സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ അ​യ​വു​വ​രു​ത്താ​നു​ള്ള സ​മാ​ധാ​ന നീ​ക്ക​ങ്ങ​ളും ന​ട​ത്തി. ‘റിലീ​ജ്യ​സ്​ ഫോ​റം ഫോ​ർ പീ​സ്​’ എ​ന്നൊ​രു സ​മി​തിത​ന്നെ ഇ​തി​നാ​യി രൂ​പം ന​ൽ​കി. ഇ​ങ്ങ​നെ രാ​ഷ്​​ട്രീ​യ, മ​ത, സൈ​നി​ക മേ​ഖ​ല​ക​ളി​ൽ ആ​ബി തി​ള​ങ്ങി​നി​ൽ​ക്കു​േ​മ്പാ​ഴാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ​ഹെ​യ്​​ലെ​മ​റി​യം ദെ​സാ​ല​െ​ൻ​റ രാ​ജി പ്ര​ഖ്യാ​പ​നം. ആ ​ഭ​ര​ണം കു​റ​ച്ചു​നാ​ളു​ക​ളാ​യി ആ​ളു​ക​ൾ​ക്ക്​ മ​ടു​ത്തി​രു​ന്നു. രാ​ജ്യം പ​ഴ​യ അ​ഴി​മ​തി​യു​ടെ​യും അ​ക്ര​മ​ത്തി​െ​ൻ​റ​യും പാ​ത​യി​ലേ​ക്ക്​ തി​രി​ച്ചു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​നി ഇ​ത്യോ​പ്യ​യെ ആ​ര്​ ര​ക്ഷി​ക്കു​മെ​ന്ന​റി​യാ​നാ​ണ്​ ജ​നം ആ​ഡി​സ്​ അ​ബ​ബ​യി​ലെ നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ പോ​യ​ത്. അ​വി​ടെ​നി​ന്നു​ള്ള മ​റു​പ​ടി​യി​ൽ അ​വ​ർ സം​തൃ​പ​്​ത​രാ​യി. ത​ർ​ക്ക​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്​​ച ചെ​യ്​​ത്​ എ​റിത്രീയ​യു​മാ​യു​ള്ള പ്ര​ശ്​​നം അ​വ​സാ​നി​പ്പി​ച്ചു; രാ​ജ്യ​ത്ത്​ അ​ന്യാ​യ​മാ​യി ത​ട​വി​ലാ​ക്ക​പ്പെ​ട്ട രാ​ഷ്​​ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ​യെ​ല്ലാം മോ​ചി​പ്പി​ച്ച്​ ച​ർ​ച്ച​ക്ക്​ ക്ഷ​ണി​ച്ചു; പു​തി​യ സാ​മ്പ​ത്തി​ക പ​രി​ഷ്​​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചു ന​ട​പ്പാ​ക്കി. പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും പൂ​ർ​ണ വി​ജ​യ​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ലും പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ ആ​ബി​ക്ക്​ സാ​ധി​ച്ചു​വെ​ന്ന്​ വി​മ​ർ​ശ​ക​ർപോ​ലും പ​റ​യു​ന്നു. 

1976 ആ​ഗ​സ്​​റ്റ്​ 15ന്​ ​ബെ​ഷാ​ഷ​യി​ലാ​ണ്​ ജ​ന​നം. അ​ഹ്​​മ​ദ്​ അ​ലി​യാ​ണ്​ പി​താ​വ്. ക്രി​സ്​​ത്യ​ൻ മ​ത​വി​​ശ്വാ​സി​യാ​യി​രു​ന്ന സേ​റ്റ​യാ​ണ്​ മാ​താ​വ്. സൈ​ന്യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്താ​ണ്​ ആ​ദ്യ ബി​രു​ദം നേ​ടി​യ​ത്​; ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ. പി​ന്നെ എം.​എ​യും എം.​ബി.​എ​യും ക​ര​സ്ഥ​മാ​ക്കി. ര​ണ്ടുവ​ർ​ഷം മു​മ്പാ​ണ്​ ആ​ഡി​സ്​ അ​ബ​ബ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഗ​വേ​ഷ​ണ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. രാ​ജ്യ​ത്തെ വം​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ എ​ങ്ങനെ പ​രി​ഹ​രി​ക്കാ​മെ​ന്ന അ​ന്വേ​ഷ​ണ​മാ​ണ്​ ഈ ​പിഎ​ച്ച്​​.ഡി​യി​ലൂടെ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. മു​മ്പ്​ സൈ​ന്യ​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന സി​നാ​ഷ്​ ത​യാ​ഷ്യൂവാണ്​ ഭാ​ര്യ. മൂ​ന്ന്​ പെ​ൺ​മ​ക്ക​ളും ഒ​രു ദ​ത്തു​പു​ത്ര​നു​മു​ണ്ട്.

Loading...
COMMENTS