വാണിമേൽ: ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായ മുളിവയലിലെ കുന്നുമ്മൽ അബ്ദുല്ല ഹാജി (75) നിര്യാതനായി. മുളിവയൽ പള്ളി, മദ്റസ കമ്മിറ്റി പ്രസിഡൻറാണ്. വാദിനൂർ കോളജ് കമ്മിറ്റി വൈസ്പ്രസിഡൻറുമായിരുന്നു.ഭാര്യ: പാത്തു. മക്കൾ: മുഹമ്മദ് (ദുബൈ), ഹാജറ സൗദ, സുമയ്യ, സുൽഫത്ത്. മരുമക്കൾ: പരേതനായ കാപ്പിൽ അസീസ്, സി.കെ.പി. അലി മൗലവി, അഷ്റഫ് ,മൊയ്തുട്ടി, ഷാഹിന. സഹോദരങ്ങൾ: മൂസ, ബിയ്യാത്തു, മാമി, മറിയം, ഖദീജ, സൈന, ഹലീമ, കദിയ, പരേതരായ അമ്മദ്, പോക്കർ, മൊയ്തു, ഷുക്കൂർ.