Obituary
നന്മണ്ട: തോലീറ്റിയിൽ രാമൻകുട്ടി നായർ (77) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അജിത, സ്മിത, അനിത. മരുമക്കൾ: കുഞ്ഞിക്കണാരൻ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.
ഈസ്റ്റ്ഹിൽ: പരേതനായ നാലുപുരക്കൽ ശങ്കരൻകുട്ടിയുടെ മകൾ ഡാൻസ് ടീച്ചർ സുമതി (70) എടക്കാട് ‘ലയ’ത്തിൽ നിര്യാതയായി. മാതാവ്: മാധവി. സഹോദരങ്ങൾ: പത്മാവതി, ഭാരതി, ഭാർഗവി, ധർമരാജൻ, സുനീതി, മധുസൂദനൻ, അജിത, പരേതനായ വിശ്വൻ മാസ്റ്റർ. സഞ്ചയനം ചൊവ്വാഴ്ച.
എകരൂല്: വീര്യമ്പ്രം പാറക്കണ്ടിയിൽ അപ്പുക്കുട്ടിയുടെ മകന് ഷമേജ് (45) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: ബവിത. മകൾ: തേജാലക്ഷ്മി. സഹോദരി: ഷജിത മനോജ്. സഞ്ചയനം ബുധനാഴ്ച.
ബേപ്പൂർ: പരേതനായ മാമൻറകത്ത് അഹമ്മദിെൻറ ഭാര്യ ആമിനേയി (70) നിര്യാതയായി. മക്കൾ: ഉമൈബ, ഷെറീന, ഇഖ്ബാൽ, ജുമൈല, നൂർജഹാൻ. മരുമക്കൾ: സിദ്ദീഖ്, ഹനീഫ, ഷെറീജ.
പാലേരി: കൂനിയോട് ചെറുപണക്കാട്ട് പരേതനായ അമ്മതിെൻറ ഭാര്യ പാത്തു (85) നിര്യാതയായി. മക്കൾ: സൂപ്പി, മുനീർ, കുഞ്ഞാമി, സഫിയ, ഹാജറ, പരേതനായ ഹമീദ്. മരുമക്കൾ: സുബൈദ, നഫീസ, കാസിം, കുഞ്ഞമ്മദ്, അസീസ്.
ഉള്ള്യേരി: ആനവാതിൽ പരേതനായ തലപ്പൊയിൽ മൊയ്തീൻ കോയയുടെ ഭാര്യ പാത്തുമ്മയ് (72) നിര്യാതയായി. മക്കൾ: മജീദ്, മുഹമ്മദലി, ഷബീർ, മുനീറ. മരുമക്കൾ: ജസീല, നസീറ, റജുല, നിഷാബുദ്ദീൻ.
കോഴിക്കോട്: തിരുവണ്ണൂർ പാലാട്ട് നഗർ ‘ശ്രീലക്ഷ്മി‘യിലെ എം.ആർ. വെങ്കിടേശ്വരെൻറ (റിട്ട. പിയേഴ്സ് ലെസ്ലി) ഭാര്യ അന്നലക്ഷ്മി (73) നിര്യാതയായി. കൊളത്തറ ആത്മവിദ്യാ സംഘം സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: പരേതനായ എം.വി. ശ്രീരാം, ശ്രീഗണേഷ്, രാജേഷ്.
വടകര: കോട്ടക്കടവിലെ പടന്നയിൽ നാണു (79) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: കുമാരൻ, മോഹനൻ.
കൊടുവള്ളി: വെളിമണ്ണ മഠത്തിൽ പാലക്കുണ്ടത്തിൽ മോഹൻദാസ് (65) നിര്യാതനായി. ടെയ്ലറായിരുന്നു. പിതാവ്: പരേതനായ ഉണ്ണിരാമൻകുട്ടി. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: പ്രസന്ന. മക്കൾ: പ്രജിത, പ്രീതി, പ്രമിത്ത്. മരുമക്കൾ: ബൈജു, ദിൽഷക്, വോൾഗ. സഹോദരങ്ങൾ: സതീദേവി, പരേതരായ ജനാർദനൻ, മുരളീധരൻ. സഞ്ചയനം ബുധനാഴ്ച.
തണ്ണീർപന്തൽ: കടമേരി റോഡിലെ കപ്പന വീട്ടിൽ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഇസ്മായിൽ, ഷക്കീല, ബഷീർ. മരുമക്കൾ: നാസർ, ആബിദ, ജംഷീന. സഹോദരൻ: പോക്കർ.
പാലത്ത്: ഊട്ടുകുളം ആശാരിക്കണ്ടിയിൽ കണാരക്കുട്ടി (85) നിര്യാതനായി. പറമ്പത്ത് തറവാട് കമ്മിറ്റി രക്ഷാധികാരിയും, ഊട്ടുകുളം ഭഗവതി ക്ഷേത്ര കമ്മിറ്റി സ്ഥിരാംഗവുമാണ്. മക്കൾ: മുരളീധരൻ, ഷീജ, ബിജു, രാജേഷ്. മരുമക്കൾ: റസി, അരവിന്ദൻ, ദിവ്യ, അമ്പിളി. സഹോദരങ്ങൾ: യശോദ, പരേതനായ രാജൻ.
നാദാപുരം: വളയത്തെ കർഷക നേതാവും ജനപ്രതിനിധിയുമായിരുന്ന കെ. ഗംഗാധരൻ മാസ്റ്റർ (76) നിര്യാതനായി. കേരള കർഷക സംഘം നാദാപുരം ഏരിയ മുൻ വൈസ്പ്രസിഡൻറാണ്. ചെക്യാട് വേവം, കല്ലുനിര ഡിവിഷനുകളിൽ നിന്നായി ഒരു പതിറ്റാണ്ടോളം തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ചെക്യാട് വേവം എൽ.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്. കേരളാ പെൻഷനേഴ്സ് യൂനിയൻ അംഗമായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: കെ. ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: സന്ധ്യ, രാഗേഷ്. സഹോദരങ്ങൾ: രാഘവൻ, ജാനകി, പരേതരായ ബാലൻ മാസ്റ്റർ, വിജയൻ.