Obituary
നീറിക്കോട്: കടമക്കുടി കല്ലുവീട്ടിൽ പരേതനായ റെപ്പേൽ പ്രീമോസിെൻറ ഭാര്യ റോസി (76) നിര്യാതയായി. മക്കൾ: റാഫി, സെബി, ജോബി, റൂബി, ആൽബി. മരുമക്കൾ: മിനി, പ്രീതി, ഷെൽമ, നെൽസൺ, ജോസ്മി.
മട്ടാഞ്ചേരി: ബസാർ റോഡിൽ ജൂതൻപറമ്പിൽ അബ്ദുൽ റഹ്മാൻ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഫീഖ്, ഷെഫീഖ്, സുൽഫത്ത്, സുനിത. മരുമക്കൾ: ഷാജി, ഷിഹാബ്, ഷബന, തസ്നി.
കോതമംഗലം: അമ്പലപ്പറമ്പ് പീച്ചാട്ടുകുടി പി.വി. ജോസഫ് (ഔസേപ്പച്ചൻ -67) നിര്യാതനായി. ഭാര്യ: അറയ്ക്കൽ ചിന്നമ്മ. മക്കൾ: സിറിയക്, സിറിൽ. മരുമക്കൾ: ദിവ്യ, ഡെല്ല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.
കോതമംഗലം: നെല്ലിക്കുഴി ഇടനാട് കുരുട്ടുകുളത്തിൽ പരേതനായ കുഞ്ഞുകുട്ടിയുടെ മകൻ കെ.കെ. സുബിൻ (45) നിര്യാതനായി. മാതാവ്: അടിമാലി കീപ്പനശ്ശേരി കുടുംബാംഗം മേഴ്സി. സഹോദരങ്ങൾ: ഷാനി ഏനാനിക്കൽ കടവൂർ, ഷീൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആയക്കാട് ഇവാഞ്ചലിക്കൽ ചർച്ച് സെമിത്തേരിയിൽ.
തിരുവനന്തപുരം: ഡൽഹി സി.ജി.എച്ച്.എസ് മുൻ ചീഫ് മെഡിക്കൽ ഒാഫിസർ തിരുവനന്തപുരം കല്ലിയൂർ കെ.പി 18/699 പ്രകൃതിയിൽ ഡോ.ജി. പുഷ്പകുമാരിയമ്മ (70) നിര്യാതയായി. ഭർത്താവ്: എ. ഷംസുദ്ദീൻ. മക്കൾ: ഷിബി ശ്യാം, അബി ശ്യാം, ബബി ശ്യാം. മരുമക്കൾ: പിങ്കി, ദീപിക, ദീപ്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: നിയന്ത്രണംവിട്ട പിക്-അപ് വാനിടിച്ച് യുവാവ് മരിച്ചു. കുന്നത്തുകാല്‍ ചിമ്മിണ്ടികട്ട റത്തല അമ്പിളി വിലാസത്തില്‍ ശങ്കരപ്പിള്ള അമ്പിളിയമ്മ ദമ്പതികളുെട മകന് സന്തോഷ് കുമാറാണ് (38) മരിച്ചത്.തിങ്കളാഴ്ച ൈവകീട്ട് നാലിന് കുന്നത്തുകാല്‍ മഞ്ചവിളാകം റോഡില്‍ പനവിളയിലായിരുന്നു സംഭവം. സുഹൃത്തിെൻറ ബൈക്കിനരികില്‍ നിൽക്കുേമ്പാൾ നിയന്ത്രണം വിട്ടെത്തിയ വാന്‍ ബൈക്കിനെയും സന്തോഷിെനയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സന്തോഷ് കുമാറിനെ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരങ്ങൾ: സന്ധ്യ, സൗമ്യ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
പോത്തൻകോട്: കൊയ്ത്തൂർക്കോണത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കൊയ്ത്തൂർക്കോണം മണ്ണറ കുന്നുവിള വീട്ടിൽ പ്രഭാകരൻ നായർ.ആർ (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കൊയ്ത്തൂർകോണത്തുെവച്ച് ഓട്ടോ യാത്രക്കിടെ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രഭാകരനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച മരിച്ചു. ഭാര്യ: ജയശ്രീ.മക്കൾ: അപർണ, അർജുൻ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
നേമം: മാർബിൾ കയറി വന്ന ടിപ്പർ ലോറി ഓട്ടോയിലിടിച്ച് ഡ്രൈവർ മരിച്ചു. തച്ചോട്ടുകാവ് മച്ചിനാട് ഗ്രേസ് ഭവനിൽ അജയലാൽ (46) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് തച്ചോട്ടുകാവ് മഞ്ചാടി റോഡിലായിരുന്നു അപകടം. സവാരിക്കാരെ എടുക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ടിപ്പർ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ അജയലാലിെൻറ തലയിലൂടെ ടിപ്പർ കയറി തൽക്ഷണം മരിച്ചു.മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. എസ്.വി ആശയാണ് അജയലാലിെൻറ ഭാര്യ. മക്കൾ: അക്ഷയ്, ആബേൽ.
ബാലരാമപുരം: അവശനിലയിൽ കുളിമുറിയിൽ കണ്ടെത്തിയ ആറുമാസം ഗർഭിണിയായ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു. ബാലരാമപുരം കട്ടച്ചൽകുഴി സോപാനത്തിൽ സുനുവിെൻറ ഭാര്യ വൃന്ദ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം.കുളിമുറിയിൽ പോയി വളരെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുനു എത്തി നോക്കുമ്പോൾ അബോധാവസ്ഥയിലായായിരുന്നു വൃന്ദ. ഉടനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. വൈകീട്ട് നാലോടെ വൃന്ദയും മരിച്ചു. മൂത്തമകൾ: അഹല്യ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.
പത്തനാപുരം: ഗാന്ധിഭവൻ അന്തേവാസി പ്രദീപ്കുമാർ (53) നിര്യാതനായി. മാർച്ച് എട്ടിനാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രെൻറ ശിപാര്‍ശപ്രകാരം ഗാന്ധിഭവനില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം പുനലൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. ബന്ധപ്പെേടണ്ട നമ്പർ: 9605052000.
ചവറ: ചെറുശേരിഭാഗം പിള്ളവീട്ടില്‍ കൃഷ്ണപിള്ള (കുട്ടന്‍പിള്ള, 74) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കള്‍: സിന്ധു, സുരേഷ്കുമാര്‍, ഷാജി, രാജലക്ഷ്മി. മരുമക്കള്‍: ബിജുകുമാര്‍, രാജലക്ഷ്മി, അനില്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാത്രി എട്ടിന്.
ഇടമൺ: വെള്ളിമല വാഴവിള ഷാജി സദനിൽ സദാനന്ദൻ (88) നിര്യാതനായി. മക്കൾ: ഷൈലജ, രാധാമണി, ഷാജിമോൻ. മരുമക്കൾ: രാജേന്ദ്രൻ, സോമരാജൻ.