Obituary
അഞ്ചൽ: പെരുമണ്ണൂർ കുരയിൽ പ്ലാവിള വീട്ടിൽ കെ.സി. ഡാനിയേലിന്റെ ഭാര്യ മിനി ഡാനിയേൽ (57) നിര്യാതയായി. വെട്ടിക്കവല ചരുവിള കുടുംബാംഗമാണ്. മക്കൾ: റിനു എം. ഡാനിയേൽ (ആസ്ട്രേലിയ), നിതിൻ സി. ഡാനിയേൽ. മരുമകൻ: ജോബിൻ എബ്രഹാം (ആസ്ട്രേലിയ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30നു ശേഷം പുല്ലങ്കോട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
വെഞ്ഞാറമൂട്: പുല്ലമ്പാറ കൂനൻവേങ്ങ കെ.വി ഹൗസിൽ ഖാലിദ് (78 -റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ജമീലാ ബീവി. മക്കൾ: സക്കീർ (അബൂദബി), സജ്ന, സജീർ (ദുബൈ), സിജ്ന. മരുമക്കൾ: ജസീല, ഷിബു, ജാസ്മിൻ, ഫൈസൽ.
മുടപുരം: എൻ.ഇ.എസ് ബ്ലോക്ക് ജങ്ഷനുസമീപം മണലുവിളയിൽ പരേതരായ അബ്ദുൽ റഹ്മാൻ-സൈനബാ ബീവി ദമ്പതികളുടെ മകൻ നുജൂം (55) നിര്യാതനായി. ഭാര്യ: ഷീമ. മക്കൾ: മുഹമ്മദ് ഫിദ, ഫർഹാൻ.
കുലശേഖരം: മംഗലം മണിമംഗലത്തിൽ പി. രാമൻ പിള്ള (93-പ്രസിഡന്റ് ശ്രീ അയ്യപ്പ വനിത കോളജ്, ചുങ്കാൻകട) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: അജിത്കുമാർ, ജയകുമാർ, അനിൽകുമാർ. മരുമക്കൾ: ശൈലജ, താര, ജയശ്രീ. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.
പാറശ്ശാല: കമുകന്കോട് നവഗീതം വീട്ടില്‍ വി. ശ്രീകുമാറിന്റ ഭാര്യ ശ്യാമള (66) നിര്യാതയായി. മകള്‍: എസ്.എസ്. ശ്രീദേവി (സംസ്ഥാന ആസൂത്രണ ബോര്‍ഡ്, പട്ടം). മരുമകന്: വി.കെ. വിനീത് (വി.എസ്.എസ്.സി, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കുറ്റിച്ചൽ: കോട്ടൂർ ചമതമൂട് സന്തോഷ് ഭവനിൽ കെ.പി. ശശിധരൻ (72) നിര്യാതനായി. ഭാര്യ: ആർ.കെ. ശാന്ത. മക്കൾ: വിമൽ രാജ്, സന്തോഷ് (ഓവർസിയർ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്), പരേതനായ സുനി. മരുമക്കൾ: ജിഷ കൃഷ്ണൻ (കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസി.), വിനിത, രാജലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
എരുമപ്പെട്ടി: കാഞ്ഞിരക്കോട് കുട്ടാട്ടുപറമ്പിൽ വീട്ടിൽ തേവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: വിജയൻ, ഭാസ്കരൻ, രാജൻ, ജയൻ. മരുമക്കൾ: പ്രേമ, ഷീജ, സിന്ധു.
കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം പരേതനായ എറാട്ട് ഭാസ്കരന്റെ ഭാര്യ തിലോത്തമ (87) നിര്യാതയായി. മക്കൾ: സജീവൻ, രാജീവൻ, പ്രദീപ്, സുരേഷ്ബാബു, പരേതനായ സുനിൽ. മരുമക്കൾ: ഷീജ, ഡാലി, ജിജി, അഭയ.
മറ്റത്തൂര്‍: കാവനാട് മേനാച്ചേരി ആരോത വീട്ടില്‍ ലോനപ്പന്റെ മകന് പത്രോസ് (89) നിര്യാതനായി. ഭാര്യ: അന്നംകുട്ടി. മക്കള്‍: ലൂസി, ആന്റു, ലിസി, ആനി, ജോയ്. മരുമക്കള്‍: സേവ്യര്‍, ടെസി, ജോയ്, ജോയ്, റിന്റ.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മരിയഭവന് ഷേണ്‍സ്റ്റാട്ട് സഭാംഗം സിസ്റ്റര്‍ ഗ്രെയ്സി ചെതലന്‍ (73) നിര്യാതയായി. ചാലക്കുടി കൂടപ്പുഴ നെല്ലിശ്ശേരി ചെതലന്‍ ഔസേപ്പിന്റെയും മറിയത്തിന്റെയും മകളാണ്. ചാലക്കുടി എസ്.എച്ച് കോളജില്‍ 26 വര്‍ഷം ലൈബ്രേറിയനായിരുന്നു. ഷേണ്‍സ്റ്റാട്ട് സഭയിലെ ആദ്യത്തെ നാല് അംഗങ്ങളില്‍ ഒരാളാണ്. 2008 മുതല്‍ മരിയ ഭവൻ വിമന്‍സ് ഹോസ്റ്റലിന്റെ ചുമതല ഏറ്റെടുത്തു. സഹോദരങ്ങള്‍: തോമസ്, കുഞ്ഞുമേരി, ആനി, റോക്കി, കത്രീന, സിസ്റ്റര്‍ ആഗ്നസ് ജോസ് ഡി.എം (യു.എസ്.എ), പരേതയായ റോസി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇരിങ്ങാലക്കുട മരിയ ഭവന് കോണ്‍വെന്റ് ചാപ്പലിലെ തിരുകര്‍മങ്ങള്‍ക്കു ശേഷം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
മേഴത്തൂർ: ആയുർവേദ ചികിത്സ വിദഗ്ധനും റിട്ട. പാലക്കാട് ഡി.എം.ഒയുമായ അഷ്ടവൈദ്യൻ വൈദ്യമഠം ഋഷികുമാരൻ നമ്പൂതിരി (78) നിര്യാതനായി. ദീർഘകാലം കോഴിക്കോട് കടലുണ്ടി, മണ്ണൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: തൃശൂർ തലോർ എളങ്ങല്ലൂർ മന ശ്രീദേവി അന്തർജനം. മക്കൾ: സ്മിത, പ്രിയ, നിശ. മരുമക്കൾ: വിനോദ് (ഒഴുകിൽ മന), മനോജ് (പാടിവട്ടം മന), സതീശൻ (കാർത്തികേടം മന). സഹോദരങ്ങൾ: അവണാവ് മന ശ്രീദേവി അന്തർജനം, പരേതരായ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി, വൈദ്യമഠം ബ്രഹ്മദത്തൻ നമ്പൂതിരി.
ഈസ്റ്റ് വെള്ളിമാട്കുന്ന്: കായലംകണ്ടി പറമ്പിൽ ജോസഫ് (മോൻസി) നിര്യാതനായി. ഭാര്യ: സിന്ധു. മകൾ: ഇന്ദുജ. മരുമകൻ: വിനീഷ്.