Obituary
എഴുകോൺ: മാമ്പഴത്തോട്ടത്തിൽ റിട്ട. എക്സിക്യൂട്ടിവ് എൻജിനിയർ എൻ. ജയചന്ദ്രൻ (65) നിര്യാതനായി. കിഴക്കേകല്ലട തോപ്പുവിളവീട് കുടുംബാംഗമാണ്. ഭാര്യ: എം.എൻ. ഗീത. മക്കൾ: വരുൺ ജെ. ചന്ദ്രൻ, വൈശാഖ് ജെ. ചന്ദ്രൻ. മരുമകൾ: ജെ.എസ്. നന്ദന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പെരുമ്പാവൂർ: ഓടക്കാലി മേക്കമാലിൽ പരേതനായ എം.ടി. മത്തായിയുടെ ഭാര്യ അച്ചാമ്മ (96) നിര്യാതയായി. പെരുമ്പാവൂർ മണ്ണപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മേരി, ജോർജ് (റിട്ട. ജൂനിയർ ഡിസൈൻ ഓഫിസർ, നേവി), ഡെയ്സി. മരുമക്കൾ: ഏല്യാമ്മ, പൗലോസ്, സാൽവി, പൈലി തരകൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഓടക്കാലി സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
നെടുമ്പാശ്ശേരി: പറമ്പയം വയലോടത്ത് പരേതനായ അബൂബക്കറിെൻറ ഭാര്യ പാത്തു (75) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, സൂരിയ്യ, ശൈലജ, സജിത. മരുമക്കൾ: റസിയ, ജാഫർ, അഷ്റഫ്, ജബ്ബാർ.
കൊടകര: ചുങ്കാല്‍ ഞാറ്റുവെട്ടി വാസുവിെൻറ മകന് ബാബു (58) കോവിഡ് ബാധിച്ച് മരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പ്രോേട്ടാകോള്‍ പാലിച്ച് ചെറുതുരുത്തിയില്‍ സംസ്കാരം നടത്തി. ഭാര്യ: ജയന്തി. മക്കള്‍: നീതു, നിഖില്‍. ആമ്പല്ലൂര്‍: പുതുക്കാട് കാഞ്ഞൂര്‍ കാറളത്തുക്കാരന്‍ ചാക്കോ (73) കോവിഡ് ബാധിച്ച് മരിച്ചു. ഒക്ടോബർ ഒമ്പതിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഫ്ലോറി. മക്കള്‍: രഞ്ജിത്ത്, പ്രീമ. മരുമക്കള്‍: ബിനു, ജോണ്സണ്.
മാടവന: ബാലശ്ശേരിൽ മുഹമ്മദാലി (72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷാദ്, ഷിജില, നിഷാദ്. മരുമക്കൾ: റംലത്ത്, അബ്ദുൽ കരീം, നിസ.
പള്ളുരുത്തി: പരേതനായ കാക്കത്തറ രാഘവൻ വൈദ്യരുടെ മകൻ കെ.ആർ. കലേശൻ (66) നിര്യാതനായി. ഭാര്യ: ഡോ. ഐഷ (കരിപ്പായിൽ വൈദ്യശാല, പള്ളുരുത്തി) വൈക്കം തേറ്റാമിറ്റത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. വിവേക് ഉണ്ണി, ഡോ.വിശാൽ കണ്ണൻ. മരുമക്കൾ: ഡോ. ദീപ്തി, ആശ.
കൊല്ലം: കരിക്കോട് അപ്പോളോ ജങ്ഷൻ സ്േനഹ നഗർ 4 വരിവിളയിൽ വീട്ടിൽ സദാശിവെൻറ ഭാര്യ തങ്കമണി (58) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ശ്യാംലാൽ, പരേതനായ ശ്യാംപ്രശാന്ത്. മരുമകൾ: രമ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ.
ആനക്കര: കപ്പൂർ പഞ്ചായത്തിലെ കൊള്ളന്നൂർ യാറത്തിന് സമീപം നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. നാഗലശ്ശേരി വടക്കേ കോതച്ചിറ മലയംചാത്ത് കളരിക്കൽ വീട്ടിൽ ശിവശങ്കരെൻറ മകൻ ബാലചന്ദ്രനാണ് (35) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച അഞ്ചിനായിരുന്നു അപകടം. എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന ബാലചന്ദ്രൻ സഞ്ചരിച്ച ബൈക്ക് റോഡിലേക്ക് കയറ്റി നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറി പാർക്ക് ലൈറ്റ് ഇടാതെയാണ് നിർത്തിയിട്ടിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കരുനാഗപ്പള്ളി: വവ്വാക്കാവ് ലതാലയത്തില്‍ നന്ദനൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കള്‍: ലതാദേവി, സത്യദേവന്, പരേതനായ അശോക്കുമാര്, സരോജാദേവി. മരുമക്കള്‍: മനോഹരന്, അനിത, ശ്രീകുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്
പത്തിരിപ്പാല: നഗരിപ്പുറം നരിക്കോട്ടിൽ പുലാച്ചേരി മനക്കൽ എൻ.പി. രാമചന്ദ്രനുണ്ണി (68) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്വാസതടസ്സത്തെ തുടർന്ന് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ആൻറിജെൻ പരിശോധനയിൽ നെഗറ്റിവ് ആയിരുന്നു. ശ്വാസംമുട്ടൽ കൂടിയതിനാൽ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. ഇയാളുടെ കുടുംബത്തിലെ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ: ലീല അന്തർജനം. മക്കൾ: എൻ.പി. രംജിത്, രാഹുൽ.
കിളികൊല്ലൂര്‍: റോയൽ നഗറിൽ തറയിൽ വീട്ടില്‍ പരേതനായ അബ്ദുല്‍ ലത്തീഫ് ലബ്ബയുടെ മകൻ അബ്ദുല്‍ മജീദ് (63) നിര്യാതനായി. ഭാര്യ: ആസിയ. മക്കള്‍: അബ്ദുല്‍ നാഫി, ആയിഷ അബ്ദുല്‍ മജീദ്. ഖബറടക്കം ബുധനാഴ്ച വൈകീട്ട് ആറിന്.
ശ്രീമൂലനഗരം: ഐക്കര പരേതനായ മാധവമേനോെൻറ ഭാര്യ ശ്രീകുമാരിയമ്മ (85) നിര്യാതയായി. മക്കൾ: ഗീത, രാജി, ലത, ഇന്ദു, തുളസി. മരുമക്കൾ: വേണു, സന്തോഷ്, അജി, ശശീന്ദ്രൻ, ഉണ്ണി.