Obituary
വെള്ളിമാട്കുന്ന്: മുരിങ്ങോളിപൊയിൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ പാത്തുമ്മാബി (82) നിര്യാതയായി. മക്കൾ: ശരീഫ, റസിയ, മൈമൂന, സലീം, ഷാജഹാൻ, നാസർ, മനാഫ് ബുഷറ.
കോഴിക്കോട്: വെള്ളയിൽ ഗാന്ധിറോഡ് കെ.കെ ഹൗസിൽ അബൂബക്കർ (90) നിര്യാതനായി. ഭാര്യ: തിത്തീബി. മക്കൾ: സാദിഖ്, അബ്ദു, ഇക്ബാൽ. മരുമക്കൾ: ജുമൈല, ഹഫ്സത്ത്, ഷെറീന.
കോഴിക്കോട്: റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയറും മോർസി കൺസൽട്ടൻസി ചീഫ് കൺസൾട്ടൻറുമായ പുതിയറ മാളിയേക്കൽ മൊയ്തീൻ കോയ (85) നിര്യാതനായി. എം.എസ്.എസ് മെഡിക്കൽ എയ്ഡ് സെൻറർ ചെയർമാൻ, ചേവായൂർ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, കോഴിക്കോട് എൽഡേഴ്സ് ഫോറം രക്ഷാധികാരി, എൻജിനീയേഴ്സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫൈഫാർ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിെൻറ ചെയർമാനാണ്. ഭാര്യ: എ. ആയിഷബി. മക്കൾ: വഹീദ ബഷീർ, എൻജിനീയർ ആഷിഖ് പരോൾ, ഫമിത സാദിഖലി, ഷിംജിത ഹാരിസ്. മരുമക്കൾ: സി.എം. ബഷീർ (ബംഗളൂരു), എം.എ. സാദിഖലി (റിയാദ്), സി.പി. മുഹമ്മദ് ഹാരിസ് (ദമ്മാം), റെജിന ആഷിഖ്. സഹോദരങ്ങൾ: പരേതരായ പി.എം. മുഹമ്മദ് കോയ (എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി), പാറോൽ കുഞ്ഞഹമ്മദ് കോയ.
പേരാമ്പ്ര: ശരണ്യ ജ്വല്ലറി ഉടമ ചിരുതകുന്നുമ്മൽ സി.കെ. ദാമോദരൻ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി. മകൾ: സജിത. മരുമകൻ: പ്രതീഷ്കുമാർ (ശരണ്യ ജ്വല്ലറി).
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി കൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: രാജു നെല്ലൂളി (ഫോട്ടോഗ്രാഫർ), ദേവദാസ് പ്രജി (മെഡിക്കൽ റെപ്). മരുമക്കൾ: നവ്യ, സൗമ്യ. സഹോദരി: കാർത്ത്യായനിയമ്മ.
കൊയിലാണ്ടി: കോതമംഗലം പിലാവുള്ളതിൽ സാവിത്രി (60) നിര്യാതയായി. പരേതനായ രാമെൻറയും മാതുവിെൻറയും മകളാണ്. സഹോദരങ്ങൾ: കൃഷ്ണൻ, ബാബുരാജ് (പി.എസ്.സി) സരോജിനി, ബാലാമണി, സരസ, സുമതി, അജിത.
ബാലുശ്ശേരി: പനങ്ങാട് പരേതനായ കല്ലറക്കുന്നുമ്മൽ ഗോവിന്ദ മാരാരുടെയും മാണിക്കോത്ത് നാരായണി മാരസ്യാരുടെയും മകളും മങ്കയം ബാലകൃഷ്ണെൻറ ഭാര്യയുമായ മാണിക്കോത്ത് വിനോദിനി അമ്മ (68) നിര്യാതയായി. മക്കൾ: ഷാജി ബാലകൃഷ്ണൻ (മുംബൈ), ജൂബി ബാലകൃഷ്ണൻ (ലണ്ടൻ). മരുമക്കൾ: ഡോ. റീജ ഷാജി (മുംബൈ), ആരതി ജൂബി. സഹോദരങ്ങൾ: മാണിക്കോത്ത് കൃഷ്ണൻകുട്ടി, നാരായണൻകുട്ടി, പരേതരായ മാധവൻ, ശേഖരൻ, ഗോപാലൻ, ദാമോദരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പി
മാത്തറ: പരേതരായ സാമി- മാളുകുട്ടി ദമ്പതികളുടെ മകൾ എളവന മുണ്ടശ്ശേരി തറയിൽ സരോജിനി (88) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ ശങ്കരൻ.
ചേളന്നൂർ: വേങ്ങളം ചാലിൽ പരേതനായ കുഞ്ഞഹമ്മദിെൻറ ഭാര്യ നന്മണ്ട കാരാട്ട് ഖദീജ (90) നിര്യാതയായി. മകൾ: ജമീല. മരുമകൻ: പരേതനായ അസ്സൈൻ. സഹോദരങ്ങൾ: പരേതരായ അമ്മദ് കോയ, ആമിന
പൂനൂര്: കക്കാട്ടുമ്മല് തെമ്പത്ത് അഷ്റഫിെൻറ ഭാര്യ ജമീല (48) നിര്യാതയായി. മക്കള്‍: ഫഹ്മിദ, അഷ്കര്‍ അലി. മരുമക്കള്‍: തസ്രിഫ അബി, ഷാരിക്.
പുൽപള്ളി: പാറക്കടവ് അരീക്കാട്ടിൽ മാത്യുവിെൻറ ഭാര്യ കുടിലിൽ മോളി (65) നിര്യാതയായി. മക്കൾ: ബോബൻ, ജിബിൻ, നിധിമോൾ. മരുമക്കൾ: റോസിലി, ജിൻസി ഉറുമ്പിൽ, നോബിൾ ജോസ് കുഞ്ഞിപ്പാറയിൽ, തവിഞ്ഞാൽ (ആർമി, പട്യാല).
പൂവാട്ടുപറമ്പ്: കളരിപുറായിൽ ദാക്ഷായണി കരുമല (86) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ചാത്തുണ്ണി. സഹോദരങ്ങൾ: എ.കെ. വാസു, ലീല, പത്മാവതി, നിർമല, പരേതരായ കമല, ലോഹിതാക്ഷൻ.