Obituary
മാനന്തവാടി: തൃശ്ശിലേരി ജയഭവനിൽ എൻ. ഗോമതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ മാസ്റ്റർ. മക്കൾ: സുധ (മധ്യപ്രദേശ്), രാജീവൻ (റിട്ട. എച്ച്.എൽ.എൽ ജീവനക്കാരൻ), അജിത്കുമാർ (റിട്ട. എസ്.എസ് കൃഷിവകുപ്പ്), ആശാലത, ജയചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ). മരുമക്കൾ: മോഹനൻ (മധ്യപ്രദേശ്), മോഹനൻ ടി. (എസ്.ബി.ഐ), ശ്രീദേവി (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), ലൈല (റിട്ട. കൃഷിവകുപ്പ്), അനിത. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
തിരുവമ്പാടി: ഒറ്റപ്പൊയിൽ തടത്തിൽ സോജൻ (55) നിര്യാതയായി. ഭാര്യ: സിബി സോജൻ. മക്കൾ: അഞ്ജലി സോജൻ, അൻവിൻ സോജൻ.
മാനന്തവാടി: അമ്പുകുത്തി കോട്ടക്കുന്ന് പരേതനായ വി.കെ. ഗോവിന്ദന്റെ ഭാര്യ വളപ്പാള സീതമ്മ (90) നിര്യാതയായി. മക്കൾ: രാജൻ, ചന്ദ്രൻ, അനിൽ, ബാബു, ശാന്ത. മരുമക്കൾ: പ്രേമലത, ഷീല, ഉഷ, നിഷ, പരേതനായ ഗോപാലൻ.
ബാലുശ്ശേരി: പൊലീസ് സ്റ്റേഷന് സമീപം മേലാഞ്ചേരി വാര്യത്ത് പരേതനായ രാമവർമ തമ്പുരാന്റെ ഭാര്യ ശാരദ വാരസ്യാർ (83) നിര്യാതയായി. മക്കൾ: സിന്ധു (കാക്കൂർ), പരേതയായ സാവിത്രി. സഹോദരങ്ങൾ: ഭാസ്കര വാര്യർ, വസന്ത, ലീല, പരേതരായ ബാലകൃഷ്ണ വാര്യർ, പ്രഭാകര വാര്യർ. സഞ്ചയനം ശനിയാഴ്ച.
നാദാപുരം: പേരോട് മേലേക്കണ്ടി അയിശു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: അസീസ്, ഹസ്സൻ, ഇസ്മായിൽ, സലീം, സുബൈർ, നാസർ. മരുമക്കൾ: സൈനബ, സുലൈഖ, ആയിഷ, സീനത്ത്, ഹാജറ.
നാദാപുരം: ചെപ്പോടത്ത് ഹലീമ (84) നിര്യാതയായി. മക്കൾ: അന്ത്രു, ആലി, ഇസ്മായിൽ. മരുമക്കൾ: മറിയം, നഫീസ, സെയ്മ.
പേരാമ്പ്ര: ആവള യു.പി സ്കൂൾ റിട്ട അധ്യാപകനും സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ പ്രേമാലയം പി. ഭാസ്കരക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: സി. ശാന്ത ചെറുവത്താരി വള്ളിയാട് (റിട്ട. അധ്യാപിക ആവള യു.പി സ്കൂൾ). മക്കൾ: ശ്രീജിത്ത് കുമാർ (ദുബൈ), ഷീജ (കുന്നുമ്മക്കര), ഷീന (ബാലുശ്ശേരി). മരുമക്കൾ: ജയപ്രകാശ് (ദുബൈ), സോമരാജ് (ദുബൈ), രമ്യ തിരുവള്ളൂർ (ദുബൈ). സഹോദരിമാർ: പ്രേമാലയം ലീലാമ്മ, സി. ശാന്ത ടീച്ചർ (റിട്ട. അധ്യാപിക ആവള യു.പി സ്കൂൾ), തങ്കം ആവള.
പേരാമ്പ്ര: കല്ലോട് സി.കെ.ജി.എം ഗവ. കോളജിന് സമീപം കാരപ്പറമ്പത്ത് കെ.പി.സി അബ്ദുല്ല ഹാജി (72) നിര്യാതനായി. ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് മുൻ നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റും പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കല്ലോട് ഖുവ്വത്തുൽ ഇസ്ലാം സംഘം മുൻ വൈസ് പ്രസിഡന്റും ആയിരുന്നു. ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കൾ: സഹീൽ. കെ.പി(പബ്ലിക് റിലേഷൻസ് മാനേജർ, സി.എച്ച് സെന്റർ കോഴിക്കോട്), സാലിഹ് (തൃശൂർ മെഡിക്കൽ കോളജ്), ഷമീബ (ഖത്തർ), ശാഹിറ ബാനു ( മിംസ് ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: സുബില (അധ്യാപിക എ.യു.പി സ്കൂൾ കാവുന്തറ), ഷാമില (അധ്യാപിക കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ), ഷബാദ് (ഖത്തർ), മനാസ് (ദുബൈ).
നാദാപുരം: തൂണേരി കുറ്റിക്കാട്ടിൽ ജാനു (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രവി, ഉഷ, റീജ, പരേതരായ ചന്ദ്രൻ, നിഷ. മരുമക്കൾ: ബാലൻ, സുധി, ശൈലജ, ശോഭ (ആശാ വർക്കർ). സഹോദരൻ: പരേതനായ കൃഷ്ണൻ.
ചെറുവണ്ണൂർ: പരേതനായ താന്നിക്കോട്ട് ഉസ്മാന്റെ ഭാര്യ ബീക്കുട്ടി (86) നിര്യാതയായി. മക്കൾ: കുഞ്ഞാലൻ, അസീസ്, മറിയം, പരേതനായ അബ്ബാസ്. മരുമകൻ: പരേതനായ മുഹമ്മദ് കുട്ടി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുവണ്ണൂർ വടക്കെ ജുമാമസ്ജിദിൽ.
ഉള്ള്യേരി: ഉള്ള്യേരി 19ലെ കുന്നാടൻകണ്ടി രാഘവൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: രമ്യ, രാഹുൽ (കേരള പൊലീസ്). മരുമക്കൾ: പ്രമോദ് (ആർമി), ലഷിദ. സഹോദരങ്ങൾ: കാർത്യായനി അമ്മ, കമല, രാധ. സഞ്ചയനം ഞായറാഴ്ച.
പനമരം: മാതോത്ത് പൊയിലിലെ കോട്ടയിൽ കുഞ്ഞിമുഹമ്മദ് (87) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ നാസർ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി), അബ്ദുറഹ്മാൻ, അബ്ദുൽ കരീം, സാജിറ. മരുമക്കൾ: യൂസഫ് (കൈതക്കൽ), ഹസീന, നദീറ, ആയിശ.