കൊയിലാണ്ടി: കോഴിക്കോട് ഡിവിഷൻ മുൻ സീനിയർ പോസ്റ്റൽ സൂപ്രണ്ടും കൊല്ലം മഹല്ല് മുൻ പ്രസിഡന്റുമായിരുന്ന കൊല്ലം പെരിങ്കിലകത്ത് എ.വി. കുഞ്ഞഹമ്മദ് (92) നിര്യാതനായി. ഭാര്യമാർ: പഞ്ഞോല ഫരീദ, പരേതരായ ഇമ്പിച്ചി ആയിശ, ആസ്യ. മക്കൾ: പരേതനായ അബ്ദുസ്സലാം (ഓറിയൻറൽ ഇൻഷുറൻസ്), റാബിയ, റഹ്മത്ത് ബീവി (റിട്ട. ടീച്ചർ, റഹ്മാനിയ കടമേരി), റംലത്ത് ബീവി, അഡ്വ. കെ.പി. റഷീദ് (ഖത്തർ), റഹീന (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: പരേതനായ എ.വി. കുഞ്ഞഹമ്മദ് (ഫാർമസിസ്റ്റ്), യാഷിക്ക റുഖ്സാന (കണ്ണൂർ), പ്രഫ. അബ്ദുന്നൂർ (റിട്ട. എച്ച്.ഒ.ഡി ഫിസിക്സ്, മടപ്പള്ളി കോളജ്), സി.എം. മുഹമ്മദ് റഫീഖ് (വലിയങ്ങാടി), രാജശ്രീ റഷീദ് (ഖത്തർ), യു. അബ്ദുൽ ജലീൽ (റിട്ട. ചീഫ് എക്സിക്യൂട്ടിവ് വഖഫ് ബോർഡ്). സഹോദരങ്ങൾ: കുഞ്ഞിപോക്കർ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ), ഫാത്തിമക്കുട്ടി (മുൻ കൗൺസിലർ, കൊയിലാണ്ടി നഗരസഭ), കദീശക്കുട്ടി, ഉമ്മാത്തുമ്മ, പരേതരായ കുഞ്ഞിപ്പരി (പരിസൺസ്), കുഞ്ഞയിശ, സൈനുദ്ദീൻ മാസ്റ്റർ, അബ്ദുസ്സമദ്, അബ്ദുൽ ഖാദർ (റിട്ട. പ്രഫസർ), മുഹമ്മദ് അലി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊല്ലം അയക്കന പള്ളിയിൽ.