Obituary
കോഴിക്കോട്: പണിക്കർ റോഡ് നാലുംകൂടി പറമ്പ് മൊല്ല ഹംസ (60) റാസൽഖൈമയിലെ ആശുപത്രിയിൽ നിര്യാതനായി. പിതാവ്: മമ്മദ് കോയ. മാതാവ്: നഫീസ. മക്കൾ: അൽഅമീൻ, നാദിയ, ഫാത്തിമ, പരേതയായ അൽമുന. സഹോദരങ്ങൾ: സുബൈദ, സംസാദ്, സൗദ, റഷീദ്, റോഷ്ന.
എകരൂൽ: മങ്ങാട് തൊടുപൊയിൽ പരേതനായ ഉമർ ഹാജിയുടെ ഭാര്യ ആമിന (82) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, നിസാർ, ജാബിർ, ഹഫ്സത്ത്, സൽമത്ത്. മരുമക്കൾ: അബ്ദുൽ ഖയ്യൂം (പരപ്പൻപൊയിൽ), മുഹമ്മദ് അഷ്റഫ് (പാലോളിത്താഴം), മാഷിദ, സുഹറ, ഷബ്ന.
കൊമ്മേരി: കാങ്കാടത്ത് കൗസു (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: പരേതനായ ദാസൻ, ശ്രീനിവാസൻ, രാധ, ഗിരിജ, ദേവി, അജിത, അജീഷ്. മരുമക്കൾ: ശിവദാസൻ, ശശിധരൻ, പരേതരായ വിജയൻ, ബാബു.
ഫാറൂഖ് കോളജ്: കൊറ്റമംഗലം അമ്മാഞ്ചേരി പറമ്പിൽ താമസിക്കുന്ന പരേതനായ ചന്ദ്രക്കുറുപ്പിന്റെ ഭാര്യ കമല അമ്മ (73) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രശാന്ത്. മരുമക്കൾ: സുമി, ദീപ.
നന്മണ്ട: ചെകിടൻ കുന്നുമ്മൽ പരേതനായ സി.കെ. അമ്മദിന്റെ മകൾ സി.കെ. ആയിഷ (58) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ വെള്ളിമാട്കുന്ന് (റിട്ട. യൂനിയൻ ബാങ്ക്). മാതാവ്: ഖദീജ. സഹോദരങ്ങൾ: സി.കെ. യൂസഫ്, അഷ്റഫ്, സൗദാബി, സലീന, സജ്ന.
കുറ്റ്യാടി: ചെറിയകുമ്പളം താനിയുള്ളപറമ്പിൽ ഖദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ് കുട്ടി. മക്കൾ: മാമി, ആസ്യ, നാസർ. മരുമക്കൾ: ഉസ്മാൻ (നിലമ്പൂർ), സാറ (ചീക്കോന്ന്).
കായണ്ണ: പുളിഞ്ഞോളിക്കുന്നുമ്മൽ രാജൻ (55) നിര്യാതനായി. പിതാവ്: പരേതനായ ചെക്കിണി. മാതാവ്: മാണിക്യം. ഭാര്യ: ജാനു. മക്കൾ: മനീഷ, രാഖി. മരുമക്കൾ: അരുൺ (ചക്കിട്ടപാറ), മനീഷ് (പുതിയങ്ങാടി). സഹോദരങ്ങൾ: നാരായണൻ, വാസന്തി, രാജീവൻ, സുര. സഞ്ചയനം ഞായറാഴ്ച.
നരിക്കുനി: പാറന്നൂർ അടുക്കത്തുമ്മൽ അഷ്റഫിന്റെ ഭാര്യയും പുല്ലാളൂർ വള്ളിക്കാട്ട് കുഴിയിൽ ആലിയുടെ മകളുമായ ജംസീന (32) വീടിനകത്തുള്ള ഗോവണിപ്പടിയിൽനിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. ഉടനെ മെഡിക്കൽ കോളജ് പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. മാതാവ്. റഷീദ. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് അമൻ ഹാദി. സഹോദരങ്ങൾ. ജംഷിദ്, ആശിഖ്.
ബേപ്പൂർ: നടുവട്ടം പുല്ലൂര്‍ പാഞ്ചാലി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: കൃഷ്ണൻ, സുരേന്ദ്രൻ, ഗോപാലൻ, സുനിൽ. മരുമക്കൾ: പുഷ്പ, ഷീജ, ജിഷ, അനിത. സഹോദരങ്ങൾ: ദേവകി, പരേതനായ പള്ളത്ത് പത്മനാഭൻ. സഞ്ചയനം ഞായറാഴ്ച.
പട്ടേപ്പാടം: കുന്നുമ്മൽക്കാട് പെരുമ്പിലായി ബീരാന്റെ മകൻ സിദ്ദീഖ് (47) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: സിറാജ്, സഹൽ.
തലോര്‍: കരാഞ്ചിറ പാണഞ്ചേരി പരേതനായ പൗലോസിന്റെ മകന് ചെറിയാന് (82) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കള്‍: പ്രീത, പ്രഷീല, പ്രിജി, പ്രസ്റ്റീന. മരുമക്കള്‍: ജോസഫ്, ഷാജി, ബിജു, ബിജു. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് തലോർ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.
മാനന്തവാടി: പായോട് ഞാറക്കൽ ബാബുവിന്റെ ഭാര്യ റോസി (64) നിര്യാതയായി. മക്കൾ: ബാബു, സന്തോഷ്. മരുമക്കൾ: ദീപ, രമ്യ.