പേരാമ്പ്ര: നീലാടൻകണ്ടി നാരായണി അമ്മ (89) നിര്യാതയായി. ചെറുവണ്ണൂർ എൽ.പി സ്കൂൾ മുൻ അധ്യാപകനും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പരേതനായ എൻ.കെ. കുഞ്ഞിരാമൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: എൻ.കെ. ബാലകൃഷ്ണൻ (ആധാരമെഴുത്ത്, മേപ്പയ്യൂർ), എൻ.കെ. വൽസൻ (എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി), എൻ.കെ. വിജയരാഘവൻ (കുറ്റ്യാടി ജലസേചന പദ്ധതി ഒ ആൻഡ് എം സബ് ഡിവിഷൻ പെരുവണ്ണാമൂഴി), എൻ.കെ. ജയചന്ദ്രൻ (മുംബൈ). മരുമക്കൾ: സുമതി, പി.ടി. ബിന്ദു, ടി.എം. ബിന്ദു, ഷീമ (സിറാജുൽഹുദാ കോളജ് വടകര). സഹോദരങ്ങൾ: ആവട്ടാട്ട് നാരായണൻ, ആവട്ടാട്ട് ഗോപാലൻ (റിട്ട. രജിസ്ട്രാർ ഓഫിസ് മേപ്പയ്യൂർ), കല്യാണി അമ്മ കായണ്ണ, പരേതയായ ചിരുതൈകുട്ടി അമ്മ മേപ്പയ്യൂർ.