Obituary
നെടുമങ്ങാട്: ആനാട് കളിയൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രാധാമണിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, സുരേന്ദ്രൻ, പ്രസാദ്, വിമല, പരേതനായ സുന്ദരം, എം.ആർ. മല്ലിക. മരുമക്കൾ: ചന്ദ്രിക, ജയന്തി, ബാലകൃഷ്ണപിള്ള, മുരളി, പരേതരായ ബിന്ദു, ശ്യാമള.
കല്ലമ്പലം: ഒറ്റൂർ കൃഷ്ണ ഭവനിൽ എൻ. രാമകൃഷ്ണപിള്ള (70 - സി.പി.ഐ ഒറ്റൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശ്യാമളദേവി. മക്കൾ: ഷൈൻ, ഷാനി, ഷാനു. മരുമക്കൾ: നയന, സാബു, രാഖി. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8.30ന്.
പത്തിരിപ്പാല: സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന റെയിൽവേ ജീവനക്കാരി മരിച്ചു. മണ്ണൂർ വെസ്റ്റ് ചേറുമ്പാല പെരുങ്കുളങ്ങര വീട്ടിൽ പ്രദീപ് കുമാറിെൻറ ഭാര്യ സുജലയാണ് (45) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരക്ക് സംസ്ഥാന പാതയിലെ 19ാം മൈലിലായിരുന്നു അപകടം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ടെക്നിക്കൽ അസിസ്റ്റൻറാണ് സുജല. ജോലി കഴിഞ്ഞ് സഹപ്രവർത്തകയുടെ സ്കൂട്ടറിൽ വരുമ്പോൾ എതിരെ വന്ന ലോറിയെ കണ്ട് വെട്ടിച്ചപ്പോൾ തെന്നി മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യാക്കര സ്വദേശി സിന്ധുവാണ് സ്കൂട്ടർ ഓടിച്ചത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ സുജലയെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് മരിച്ചത്. മഞളൂർ കെ.കെ ഹൗസിൽ സുദേവൻ-അംബുജാക്ഷി ദമ്പതികളുടെ മകളാണ് സുജല. മക്കൾ: അർഹ, ദുർഗ, സംസ്കാരം ബുധനാഴ്ച.
കല്ലമ്പലം: നാവായിക്കുളം മരുതികുന്ന് മുക്കുകട നസിം മൻസിലിൽ പരേതനായ അബ്ദുൽ മജീദിെൻറ ഭാര്യ റസിയാബീവി (64) നിര്യാതയായി. മക്കൾ: നസിം, ഷഫീക്ക്, നിസാ, ഹംന. മരുമക്കൾ: ബുഷ്റ, രഹ്ന, മുഹമ്മദ് ഫൗസി, അലിഫുദീൻ.
ചെറുവാണ്ടൂർ: ചാമക്കാലായിൽ വി.വി. അഴകൻ (65) നിര്യാതനായി. ഭാര്യ: കല്ലറ വലിയപറമ്പിൽ കുടുംബാംഗം ഭവാനി. മക്കൾ: സുനിൽ (പാമ്പാടി ഗ്രാമപഞ്ചായത്ത്), അനിൽ. മരുമക്കൾ: അനു, മഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചിറയിൻകീഴ്: ഡി.സി.സി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരെൻറ ഭാര്യാ മാതാവ് ഓമന (64) നിര്യാതയായി. മക്കൾ: മായ (റീത്ത), ബിജു, സണ്ണി.
പട്ടാമ്പി: കൊഴിക്കോട്ടിരി എടത്തൊടി കുഞ്ഞെൻറ മകൻ അർജുൻ രാജ് (25) നിര്യാതനായി. പട്ടാമ്പിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞൻ. മാതാവ്: സുനിത. സഹോദരിമാർ: അരുന്ധതി, ആർദ്ര. സംസ്കാരം ബുധനാഴ്ച പകൽ 11ന് ഷൊർണൂർ ശാന്തിതീരത്ത്.
മറവൻതുരുത്ത്: പാലാംകടവ് കുരുകുഞ്ഞിയിൽ കെ.ജെ. ജോർജ് (93) നിര്യാതനായി. മുൻ പത്ര ഏജൻറായിരുന്നു. ഭാര്യ: പരേതയായ മേരി (മറവൻതുരുത്ത് മണപ്പുറത്ത് കുടുംബാംഗം). മക്കൾ: ബീന, ബിജു, മേബിൾ, ഷിജു (ആർ.ബി ഗ്രൂപ്, അരൂർ). മരുമക്കൾ: വർഗീസ്, ഷിജി, സാജു, ഷീജ.
മണ്ണന്തല: കോവിൽനട ശ്രീമംഗലം വീട്ടിൽ എൻ. രവീന്ദ്രബാബു (70^ അബൂദബി നാഷനൽ ഹോട്ടൽ കമ്പനി പർച്ചേസിങ് മാനേജർ, അക്കൗണ്ട് ഓഫിസർ ശാന്തിഗിരി ആശ്രമം) നിര്യാതനായി. ഭാര്യ: ഗായത്രി (എഴുത്തുകാരി). മക്കൾ: തുഷാർ (ലൈഫ് വെയർ കമ്പനി ചെന്നൈ), മിഥില. മരുമക്കൾ: ഷാജു (മറൈൻ ഗ്ലോബൽ കമ്പനി, ദുബൈ). ദീപ.
വഞ്ചിമല: വടക്കേടത്ത് വി.ജെ. ചാക്കോയുടെ മകന് സെസില്‍ (50) ഗോവയില്‍ നിര്യാതനായി. ഭാര്യ: സ്മിത മുട്ടുചിറ നീരാക്കല്‍ കുടുംബാംഗം. മക്കള്‍: ജേക്കബ്, മാത്യു, ഹെല്‍മ, ജോണ്‍. സഹോദരങ്ങള്‍: പ്രിയ റോബിന് (പുണെ), കവിത അവിനാശ് (മുംബൈ). സംസ്കാരം ബുധനാഴ്ച ഗോവയില്‍ നടക്കും.
വർക്കല: കോവിഡിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട.സിവിൽ സർജൻ വർക്കല വിളബ്ഭാഗം കലാ നിലയത്തിൽ ഡോ. എസ്.കെ. രവീന്ദ്രനാഥ് (68) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വർക്കല മൈതാനത്ത് ശ്രീനാരായണ ഫാർമസി സ്ഥാപകൻ പരേതനായ കെ.ആർ. കേശവൻ വൈദ്യരുടെയും പരേതയായ കെ.ആർ. ദേവകിയുടെയും മകനാണ്. ഭാര്യ: ഡോ. കലാദേവി (റിട്ട. സിവിൽ സർജൻ). മക്കൾ: കണ്ണൻ, ഡോ. അപർണ രവി (കോഴിക്കോട് മെഡിക്കൽ കോളജ്). മരുമകൻ: ഡോ. പ്രവീൺ (കോഴിക്കോട് മെഡിക്കൽ കോളജ്).
കാട്ടായിക്കോണം: മഹാദേവപുരം ബിസ്മില്ലയിൽ അബ്ദുൽ സമദ് കമറുദ്ദീൻ (70) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: സക്കിയ, മുഹമ്മദ്, ഐഷ. മരുമക്കൾ: നവാസ്, സുഹ്റ.