കോഴിക്കോട്: കാളൂർ റോഡ് ഭാർഗവി ടീച്ചർ (89) നിര്യാതയായി. 32 വർഷം കല്ലായ് ഗണപത് ഹൈസ്കൂളിൽ കായികാധ്യാപികയായിരുന്നു. സ്പോർട്സ് സംഘാടക, വനിത ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭർത്താവ്: പരേതനായ ചേരിക്കുമ്മൽ മാധവൻ. മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. സീനിയർ സൂപ്രണ്ട് കൊളീജിയറ്റ് എജുക്കേഷൻ ഡിപ്പാർട്ട്മെൻറ്), രാധിക (റിട്ട. ചൈൽഡ് െഡവലപ്മെൻറ് പ്രോജക്ട് ഓഫിസർ), ഗീത (എൽ.ഐ.സി, ഡിവിഷണൽ ഓഫിസ്, കോഴിക്കോട്). മരുമക്കൾ: കെ.വി. ഉമ (ഗവ: ഹൈസ്കൂൾ ആഴ്ചവട്ടം), ഡോ: പങ്കജാക്ഷൻ (റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ, ആയുർവേദ), ബഷീർ അഹമ്മദ് (പ്രസ് ഫോട്ടോഗ്രാഫർ). സഹോദരങ്ങൾ: പരേതയായ ശകുന്തള ടീച്ചർ, നളിനി, എം.കെ. ഗോപിനാഥൻ (റിട്ട: എൽ.ഐ.സി).