അത്തോളി: കൊങ്ങന്നൂർ കമ്മോട്ടിൽ വൈറ്റ് ഹൗസ് അബ്ദുല്ല (75) നിര്യാതനായി. മുസ്ലിം ലീഗ് കൊങ്ങന്നൂർ ശാഖ പ്രസിഡൻറ്, കൊങ്ങന്നൂർ സലഫി മസ്ജിദ് പ്രസിഡൻറ്, അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ട്രഷറർ, മുൻ വൈസ് പ്രസിഡൻറ്, വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ സി.എച്ച്. മുഹമ്മദ് കോയയുടെ ഭാര്യാസഹോദരനാണ്. ഭാര്യ: നഫീസ. മക്കൾ: മുംതസ്, മൻസൂർ, ജുനൈദ് (ദുൈബ), ജസീല. മരുമക്കൾ: എം. മുഹമ്മദ് പാലങ്ങാട് (റിട്ട. അധ്യാപകൻ, എം.ജെ ഹൈസ്കൂൾ എളേറ്റിൽ വട്ടോളി), സാലിഹത്ത്, സമിത റിഹാന, കെ.പി. അഷ്റഫ് (അബൂദബി). സഹോദരങ്ങൾ: ഫാത്തിമ, സുബൈദ, അസീസ്, മുഹമ്മദലി, സലീം, സാദിഹ, പരേതരായ ആമിന, മുഹമ്മദ് കോയ, നജ്മ.