ചീക്കിലോട്: ‘പത്മശ്രീ’യിൽ എൻ.കെ. പത്മനാഭൻ നമ്പ്യാർ (78) നിര്യാതനായി. ഏറെക്കാലം വയനാട് മേലെ കൊളഗപ്പാറ എസ്റ്റേറ്റിലും കോഴിക്കോട് വലിയങ്ങാടി ദിൽ സാഫിലും അക്കൗണ്ടൻറ് ആയിരുന്നു. ചീക്കിലോട് എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, ചീക്കിലോട് കണ്ടംകുളങ്ങര ശിവക്ഷേത്രം, കൊളത്തൂരപ്പൻ ക്ഷേത്രം ഭരണ സമിതി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സുമതിയമ്മ. മക്കൾ: ബിജു ( നാഷനൽ ഹോസ്പിറ്റൽ, കോഴിക്കോട്), ബിന്ദു. മരുമക്കൾ: പി. ഉണ്ണിക്കൃഷ്ണൻ (റിട്ട. എ.എസ്.വി.യു.പി സ്കൂൾ, എടക്കര), കവിത (ചീക്കിലോട് എ.യു.പി സ്കൂൾ). സഹോദരങ്ങൾ: കുമാരൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ (റിട്ട. ചീക്കിലോട് സർവിസ് സഹകരണ ബാങ്ക്), മാധവൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ (മർച്ചൻറ് നേവി), സുരേന്ദ്രൻ നമ്പ്യാർ (സൂര്യ കാറ്റിൽഫീഡ്സ്, ചീക്കിലോട്). സഞ്ചയനം വെള്ളിയാഴ്ച.