വേങ്ങര: ഊരകം പഞ്ചായത്ത് ആറാം വാർഡ് മുൻ അംഗം ഊരകം യാറംപടി പങ്ങാട്ട് കുഞ്ഞാലി (67) കോവിഡ് ബാധിച്ച് മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: യൂസുഫ്അഫ്സൽ (സൗദി) അഫ്താബ് (അബൂദബി), അനസ്, ആസിഫ് അൻസാർ, അമീറ. മരുമക്കൾ: ജലീൽ പാങ്ങാട്ട് (അബൂദബി), സാബിക, ഇർഫാന, ശഹല ബാനു, ഷഫ്ന.
തിരൂരങ്ങാടി: കോവിഡ് ചികിത്സയിലായിരുന്ന ചെമ്മാട് മസ്ജിദ് റോഡ് സ്വദേശി എം.എൻ. ഹംസ (65) നിര്യാതനായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റുഖിയ കാമ്പ്ര. മക്കൾ: ഷാഫി, ബഷീർ, ഷബീറലി, സലീന, സമീറ. മരുമക്കൾ: മൊയ്തീൻകോയ, ഗഫൂർ, ബദറുന്നിസ, മുസൈന, ലുബ്ന നസ്റീൻ.
നിലമ്പൂർ: പീവീസ് സ്കൂളിന് സമീപം അണക്കായി റസാഖ് (51) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ജസ്ന ഫാത്തിമ. മക്കൾ: എമിൻ, ആഖിബ് അമീൻ, ഐശാ നേഹ.