നായ് മാന്തിയത് കാര്യമാക്കിയില്ല; പേവിഷബാധയേറ്റ് യുവാവ് മരിച്ചു
text_fieldsകിരൺകുമാർ
സുൽത്താൻ ബത്തേരി: മുത്തങ്ങ മൻമഥൻമൂല കുറുമ കോളനിയിലെ യുവാവ് പേവിഷബാധയേറ്റ് മരിച്ചു. കരുണൻ -രാധ ദമ്പതികളുടെ മകൻ കിരൺകുമാർ(30) ആണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്.
ആഴ്ചകൾക്ക് മുൻപ് നായ് മാന്തിയിരുന്നെങ്കിലും അത് കാര്യമാക്കിയിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച ഫുട്ബോൾ കഴിഞ്ഞ് എത്തിയപ്പോഴാണ് അസ്വസ്ഥത തുടങ്ങിയത്. വെള്ളം കാണുമ്പോൾ ശ്വാസം മുട്ട് അനുഭവപ്പെട്ടതായിരുന്നു തുടക്കം. തുടർന്ന് നൂൽപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഡോക്ടർ ചോദിച്ചപ്പോഴാണ് ആഴ്ചകൾക്ക് മുൻപ് കാൽമുട്ടിന് മുകളിൽ നായ് മാന്തിയ കാര്യം കിരൺ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായിരുന്നു കിരൺ. സഹോദരൻ: രഞ്ജിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

