Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബത്തേരിയിലെ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
ബത്തേരിയിലെ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ
cancel

കൽപറ്റ: സുൽത്താൻ ബത്തേരിയിലെ മണിച്ചിറക്കടുത്ത് സ്വകാര്യ റിസോർട്ടിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത (22) എന്നിവരാണ് മരിച്ചത്.

റിസോർട്ടിലെ മുറിയിലെ ഫാനിനോട് ചേർന്ന ഹുക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് ഇരുവരും റിസോർട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ ഇവരുടെ മുറിയുടെ വാതിൽ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപെട്ട ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോൾ ഇരുവരും തൂങ്ങി മരിച്ച നിലയിലായിരുന്നു. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young woman and young man hanged at the resort
Next Story