Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ മരുമകളെയും പേരക്കുട്ടിയേയും വെട്ടിയയാൾ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
മദ്യലഹരിയിൽ മരുമകളെയും പേരക്കുട്ടിയേയും വെട്ടിയയാൾ തൂങ്ങി മരിച്ച നിലയിൽ
cancel

പുൽപ്പള്ളി: മദ്യലഹരിയിൽ മരുമകളേയും പേരക്കുട്ടിയേയും വെട്ടിപരിക്കേല്പിച്ച ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് മംഗലത്ത് വിജയനെയാണ് (65) ആത്മഹത്യ ചെയ്തത നിലയിൽ കണ്ടത്​.

ശനിയാഴ്ച ഉച്ചയോടെയാണ് കുടുംബാംഗങ്ങളെ ഇയാൾ വെട്ടിപരിക്കേല്പിച്ചത്. മകൻ ഗിരീഷിന്‍റെ ഭാര്യ സൗമ്യ (38), സൗമ്യയുടെ മകൻ ഗ്രീഷ്ണവ് (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവശേഷം വിജയനെ കാണാതായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ഇയാളെ സ്വന്തം കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഭാര്യ: മേരി. മക്കൾ: ഗിരീഷ്, ബിന്ദു, സിന്ധു. മരുമക്കൾ സൗമ്യ, സജി, ബിനേഷ് .

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The man who attacked his daughter-in-law and grandson was found hanging
Next Story