Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightരാമന്​ കുപ്പായമിടാത്ത...

രാമന്​ കുപ്പായമിടാത്ത മടക്കയാത്ര

text_fields
bookmark_border
peruvadi raman
cancel

ത​രു​വ​ണ: ആ​റു​വാ​ളി​ലെ 91കാ​ര​നാ​യ രാ​മേ​ട്ട​ൻ ക​ഴി​ഞ്ഞ​ദി​വ​സം വി​ട​പ​റ​ഞ്ഞ​ത്​ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും ഷ​ർ​ട്ട്​ അ​ണി​യാ​തെ. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത്​ ചെ​റു​ക​ര വാ​ർ​ഡ്​ മു​ൻ അം​ഗ​മാ​യി​രു​ന്ന രാ​മ​െൻറ കു​പ്പാ​യ​മി​ടാ​ത്ത ശീ​ലം ആ​രം​ഭി​ച്ച​ത്​ ഇ​ല്ലാ​യ്​​മ​യി​ൽ​നി​ന്നാ​യി​രു​ന്നു.

പി​ന്നീ​ട്​ ഷ​ർ​ട്ട്​ വാ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി​യൊ​ക്കെ ആ​യ​പ്പോ​ഴേ​ക്കും കു​പ്പാ​യ​മി​ടു​ന്ന​ത്​ അ​ല​ർ​ജി​യാ​യി മാ​റി ഈ ​കു​റി​ച്യ കാ​ര​ണ​വ​ർ​ക്ക്. ന​ല്ല ഷ​ർ​ട്ടി​ടാ​ൻ ആ​ഗ്ര​ഹി​ച്ച ക​ല്യാ​ണ​ദി​വ​സം പ​ക്ഷേ, വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തും മു​േ​മ്പ കു​പ്പാ​യം അ​ഴി​ച്ചു​ക​ള​ഞ്ഞു.

രാ​മേ​ട്ട​ൻ ഡ​ൽ​ഹി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മൊ​ക്കെ പോ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്നും ഷ​ർ​ട്ട്​ ധ​രി​ച്ചി​രു​ന്നി​ല്ല. ഗോ​ത്ര പ്ര​തി​നി​ധി​യാ​യി ഇ​ന്ദി​ര ഗാ​ന്ധി​യെ കാ​ണാ​നാ​ണ്​ ഡ​ൽ​ഹി​യി​ൽ പോ​യ​ത്. അ​ല​ർ​ജി കാ​ര​ണം ഹോ​ട്ട​ൽ ഭ​ക്ഷ​ണ​വും ക​ഴി​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല.

യാ​ത്ര​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ ക​രു​തി​യ അ​വി​ലും പ​ഴ​വു​മൊ​ക്കെ​യാ​ണ്​ ക​ഴി​ച്ചി​രു​ന്ന​ത്. മു​മ്പ്​​ ​െപാ​രു​ന്ന​ന്നൂ​ർ വി​ല്ലേ​ജ്​ ​ഓ​ഫി​സി​ൽ തൂ​പ്പു​കാ​ര​നാ​യി ജോ​ലി​ചെ​യ്​​തി​രു​ന്നു. 91 വ​ർ​ഷ​ക്കാ​ലം കു​പ്പാ​യ​മി​ടാ​തി​രു​ന്ന ജീ​വി​ത​ത്തി​നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം വി​രാ​മ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passed Awayperuvadi ramanperuvadi raman died
News Summary - Raman passed away without wearing shirt in his life
Next Story