Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightപൂക്കോട് തടാകം...

പൂക്കോട് തടാകം നവീകരിക്കുന്നു; കോടികൾ ചെലവഴിക്കും

text_fields
bookmark_border
പൂക്കോട് തടാകം നവീകരിക്കുന്നു; കോടികൾ ചെലവഴിക്കും
cancel
camera_alt

പൂക്കോട് തടാകം

കൽപറ്റ: പൂക്കോട്​ തടാക സംരക്ഷണ സമിതിയും വയനാട്​ പ്രകൃതി സംരക്ഷണ സമിതിയും അടക്കം പരിസ്​ഥിതി സംഘടനകളുടെ നിരന്തര ഇട​െപടലുകളും ​ൈഹ​േകാടതിയിൽ നൽകിയ ഹരജികളിലെ ഉത്തരവുകളും മൂലം സംരക്ഷിക്കപ്പെട്ട പൂക്കോട് തടാകത്തിൽ ടൂറിസം വികസനത്തിനായി കോടിക്കണക്കിന്​ രൂപ ചെലവഴിക്കാൻ നീക്കം.

ചളിയും പായലും നീക്കി തടാകം ശുചീകരിക്കുന്നതിന്​ കേന്ദ്ര കൺസൾട്ടൻസി അണിയറയിൽ നീക്കം തുടങ്ങി. അടിസ്ഥാന സൗകര്യങ്ങള്‍ എന്ന നിലയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഒമ്പതു കോടി രൂപ അനുവദിച്ചിട്ടുണ്ട്​. ഇതില്‍ എട്ടുകോടിയും പായലും ചളിയും നീക്കുന്നതിനും നവീകരണത്തിനുമാണ് ഉപയോഗിക്കുക​.

ഇതിനുപിന്നിൽ വൻ അഴിമതിയാണ്​ ലക്ഷ്യമെന്നും തടാക പരിസരങ്ങളിൽ ഒരു നിർമാണ പ്രവർത്തനവും അനുവദിക്കില്ലെന്നും പൂക്കോട്​ തടാക സംരക്ഷണ സമിതി സെക്രട്ടറി അബു പൂക്കോട്​ പറഞ്ഞു. ജില്ല ഭരണകൂടത്തി​െൻറ ഒത്താശയോടെ കോടതി ഉത്തരവ്​ അവഗണിച്ച്​ ഡി.ടി.പി.സി അടക്കം പലപ്പോഴും ഇവിടെ അനധികൃത നിർമാണത്തിന്​ രംഗത്തുവന്നിട്ടുണ്ട്​. ​ഹൈകോടതി അനുമതിയില്ലാതെ തടാകത്തി​ലോ പരിസരങ്ങളിലോ​ നിർമാണങ്ങൾ നടത്താനാവില്ല. തടാകസംരക്ഷണം ആവശ്യപ്പെട്ട്​ കേന്ദ്ര സർക്കാറിനെയും സമീപിക്കുമെന്ന്​ അബു പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാട്ടര്‍ ആൻഡ്​​ പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്​ ലിമിറ്റഡിനാണ് തടാക ശുചീകരണ ചുമതലയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്​.സാങ്കേതിനാനുമതി കിട്ടുന്ന മുറക്ക്​ പ്രവൃത്തികൾ തുടങ്ങുമെന്ന്​ ഡി.ടി.പി.സി വ്യക്​തമാക്കിയിട്ടുണ്ട്​. കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനാണ്(കിറ്റ്‌കോ) മറ്റു പ്രവൃത്തികള്‍ നടത്തുക. തടാകക്കരയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും പകരം കെട്ടിടങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്​.

നടപ്പാതകള്‍ നവീകരിക്കും. ബാറ്ററിയില്‍ ഓടുന്ന വണ്ടികള്‍ തടാകവളപ്പില്‍ ഏര്‍പ്പെടുത്തും. തടാക പരിസരത്ത്​ ശുചിമുറി കെട്ടിടം​ നിര്‍മിക്കും. തളിപ്പുഴയിലും ആധുനിക സൗകര്യങ്ങളോടെ ശുചിമുറി പണിയും. ഈ പ്രവൃത്തികള്‍ക്കുമാത്രം 1.2 കോടി രൂപ ചെലവഴിക്കും.

ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിൽ ഇവിടെ നടക്കുന്ന ടൂറിസം പ്രകൃതിദത്ത തടാകത്തിന്​ ഒരു ശാപമായി മാറിയതായി ​ ദീർഘകാലമായി പ്രവർത്തിക്കുന്ന തടാക സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. തടാകത്തിനും ചുറ്റും പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ ഉൾപ്പെടെ കുമിഞ്ഞുകൂടിയിട്ടുണ്ട്​.

തടാകത്തിന്​ മുകളിൽ കുന്നുകളിലെ കൃഷിയും നിര്‍മാണങ്ങളും തടാകത്തിന്​ ഭീഷണിയായി തുടരുന്നു. കോവിഡ് ഭീഷണിയിൽ പൂക്കോട് വിനോദസഞ്ചാരകേന്ദ്രം കഴിഞ്ഞ ഏപ്രില്‍ മുതല്‍ അടച്ചിട്ടിരിക്കുകയാണ്.

രേഖ പുറത്തുവിടണം; ചർച്ച വേണം–പ്രകൃതി സംരക്ഷണ സമിതി

സുൽത്താൻ ബത്തേരി: കേരളത്തിലെ പ്രധാന ശുദ്ധജല തടാകമായ പൂക്കോടുമായി ബന്ധപ്പെട്ട പുതിയ നവീകരണ പ്രവൃത്തി സംബന്ധിച്ച പദ്ധതി രേഖകൾ പുറത്തുവിടണമെന്നും പരിസ്​ഥിതി പ്രവർത്തകർ, വിദഗ്​ധർ അടക്കം പൊതുസമുഹത്തിനുമുന്നിൽ ചർച്ചക്ക്​ വെക്കണമെന്നും വയനാട്​ പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ്​ എൻ. ബാദുഷ ആവശ്യപ്പെട്ടു. പൂക്കോടി​െൻറ പേരിൽ ഇതുവരെ നടന്ന പ്രവൃത്തികളെല്ലാം തടാകത്തി​െൻറ നാശത്തിനാണ്​ വഴിവെച്ചത്​.

ഇൗ സാഹചര്യത്തിൽ അടിസ്​ഥാന സൗകര്യം, നവീകരണം, നിർമാണം എന്നിവ സംശയത്തോടെ മാത്രമേ കാണാൻ കഴിയൂ. വയനാട്ടിലും പുറത്തുമുള്ള പരിസ്​ഥിതി പ്രവർത്തകർ നിരന്തരം ഇടപെട്ടും നിയമ യുദ്ധം നടത്തിയുമാണ്​ തടാകം സംരക്ഷിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:renovationwayanadPookot Lake
Next Story