Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബിയിലെ താമസ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി മരിച്ചു
text_fieldsbookmark_border
അബൂദബി: താമസ സ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട വയനാട് സ്വദേശി അബൂദബിയിലെ ആശുപത്രിയിൽ മരിച്ചു. അബൂദബി ഡബ്ല്യൂ.ജെ മിഡില്‍ ഈസ്റ്റ് കമ്പനി ജീവനക്കാരന്‍ വയനാട് തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസാണ് (29) മരിച്ചത്.
താമസ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ ജിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മേപ്പാടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.വി. കുഞ്ഞിന്‍റെയും വാഴവറ്റ എ.യു.പി സ്‌കൂള്‍ അധ്യാപിക ലിസിയുടെയും മകനാണ്.
ശനിയാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകീട്ടോടെ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരി: ചിഞ്ചു അജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

