മനുഷ്യാവകാശ പ്രവർത്തകൻ കെ.ആർ. സദാശിവൻ നിര്യാതനായി
text_fieldsകൽപറ്റ: പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും ദീർഘകാലം വയനാട്ടിൽ അധ്യാപകനുമായിരുന്ന കെ.ആർ സദാശിവൻ (66) നിര്യാതനായി. മീനങ്ങാടി പോളിടെക്നിക്കിലും ദ്വാരക ടെക്നിക്കൽ ഹൈസ്കൂളിലും ദീർഘകാലം അധ്യാപകനായിരുന്നു.
കൊടുങ്ങല്ലൂർ സ്വദേശിയായ അദ്ദേഹം എറണാകുളം രാജഗിരി ആശുപത്രിയിലാണ് മരിച്ചത്. ദീർഘകാലം വയനാട്ടിലെ പനമരത്ത് താമസിച്ച അദ്ദേഹം വിരമിച്ചതിന് ശേഷമാണ് സ്വദേശമായ കൊടുങ്ങല്ലൂരിലേക്ക് പോയത്. വയനാട്ടിലെ നിരവധി ആദിവാസി-മനുഷ്യാവകാശ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. ‘വയനാട് മനുഷ്യാവകാശ സാംസ്കാരിക വേദി’ എന്ന സംഘടന രൂപവത്കരിച്ച അദ്ദേഹം ജയിൽശിക്ഷയും അനുഭവിച്ചു. അദ്ദേഹത്തിന്റെ അഭിലാഷ പ്രകാരം മൃതദേഹം മെഡിക്കൽ കോളജിന് കൈമാറും. ഭാര്യ: മിനി. മകൻ: സംഗീത്. മരുമകൾ: നീനു.

