Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightഷെ​ഡി​ന് തീ​പി​ടി​ച്ച്...

ഷെ​ഡി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
An elderly man died in a shed fire
cancel

മാ​ന​ന്ത​വാ​ടി: പാ​ലി​യാ​ണ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക​ൻ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. പാ​ല​യാ​ണ മ​ണി​ക​ണ്ഠാ​ല​യം ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന തേ​നാ​മി​റ്റ​ത്തി​ൽ വെ​ള്ള​ൻ (80) ആ​ണ് മ​രി​ച്ച​ത്. വെ​ള്ള​ന്റെ ഭാ​ര്യ തേ​യി​യെ (70) ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​രു​വ​രും ത​നി​ച്ച് താ​മ​സി​ച്ച് വ​ന്നി​രു​ന്ന ഷെ​ഡി​നാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ തീ​പി​ടി​ച്ച​ത്. സ​മീ​പ​ത്ത് ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് ആ​ദ്യം തീ ​ക​ണ്ട​ത്. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ വെ​ള്ളം​കോ​രി​യൊ​ഴി​ച്ചു തീ​കെ​ടു​ത്തി​യെ​ങ്കി​ലും വെ​ള്ള​ൻ മ​രി​ച്ചി​രു​ന്നു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു വെ​ള്ള​ൻ.

ഭാ​ര്യ തേ​യി​യു​ടെ അ​ര​യ്ക്ക് താ​ഴേ​ക്കും കൈ​ക്കും മ​റ്റും ഗു​രു​ത​ര പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി സ്വീ​ക​രി​ച്ചു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ ബു​ധ​നാ​ഴ്ച ന​ട​ത്തും. മ​ക്ക​ൾ: അ​ണ്ണ​ൻ, വ​ന​ജ, മ​ണി, ബി​ന്ദു. മ​രു​മ​ക്ക​ൾ: കു​ഞ്ഞി​രാ​മ​ൻ, ലീ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly man diedfire.
News Summary - An elderly man died in a shed fire
Next Story