Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

45 വർഷമായി പ്രവാസിയായ തിരൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
മകളുടെ വിവാഹത്തിനായി മൂന്നുമാസം മുമ്പ്​ നാട്ടിൽ പോയി വന്നതായിരുന്നു
45 വർഷമായി പ്രവാസിയായ തിരൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: തിരൂർ പുറത്തൂർ കളൂരിലെ പരേതരായ ഉള്ളാട്ടിൽ അസൈനാർ-ഫാത്തിമ ദമ്പതികളുടെ മകൻ അലി ഉള്ളാട്ടിൽ (74) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബി ബദാസായ്ദിലെ താമസ സ്ഥലത്ത് മരണപ്പെട്ടു. 45 വർഷമായി പ്രവാസിയാണ്. 40 വർഷത്തോളമായി ബദാസായ്ദിൽ ഉബൈദ് നീഷ് ജനറൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ കോഓഡിനേറ്ററായി ജോലി ചെയ്യുന്നു.

മകളുടെ വിവാഹത്തിനായി മൂന്നുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഗുരുവായൂർ നാലകത്ത് യാസ്മിൻ അലിയാണ് ഭാര്യ. മക്കൾ: മുഹമ്മദ്‌ ആഷിഖ് (ദുബൈ), ഡോ. ആയ്ഷാ സനമ. മരുമകൻ: ഡോ. ഹിലാൽ നിസാർ (കൊല്ലം കരുനാഗപ്പള്ളി).

സഹോദരങ്ങൾ: മുഹമ്മദ് ബാവ, അബ്ദുള്‍ റഹിമാന്‍, ഹംസ, കുഞ്ഞിമ്മ, മജീദ്, മുസ്തഫ, പരേതരായ ആമിന, ശരീഫ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tirur native who was an expat for 45 years passed away in Abu Dhabi
Next Story