Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതിരൂർ സ്വദേശി റിയാദിൽ...

തിരൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
തിരൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി
cancel

റിയാദ്: മലപ്പുറം തിരൂർ ഇല്ലത്തപ്പാടം സ്വദേശി മുണ്ടേക്കാട്ട് റഹൂഫ് എന്ന മാനുപ്പ (50) റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൗദി പൊലിസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ മുഹമ്മദി​െൻറയും ആയിഷയുടെയും മകനാണ്. സുഹ്റയാണ് ഭാര്യ. ഹനൂന, ഹാദി മുഹമ്മദ്, ഹമീസ് എന്നിവർ മക്കളാണ്.

കുടുംബത്തി​െൻറ തീരുമാനപ്രകാരം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങി​െൻറ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ട്രഷറർ നൗഫൽ തിരൂർ, നസീർ കണ്ണീരി, അബ്​ദുറഹ്​മാൻ ചേലേമ്പ്ര, വലീദ് ഖാൻ മമ്പാട്, ഷറഫ് തേഞ്ഞിപ്പലം എന്നിവരുടെ മേൽനോട്ടത്തിൽ ഇക്ബാൽ തിരൂർ, പരേത​െൻറ ബന്ധുവായ ഇസാം എന്നിവരാണ് നടപടികൾക്ക് രംഗത്തുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart AttackRiyadhtirur native
News Summary - Tirur native dies of heart attack in Riyadh
Next Story