Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightജുബൈലിൽ നിര്യാതനായ...

ജുബൈലിൽ നിര്യാതനായ പെരിന്തൽമണ്ണ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
ജുബൈലിൽ നിര്യാതനായ പെരിന്തൽമണ്ണ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഗിരീഷ് ചന്ദ്രദാസി​െൻറ മൃതദേഹം നാട്ടിലെത്തിച്ചു. ജൂലൈ 21-നാണ് ജുബൈലിൽ വെച്ച് മരിച്ചത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഈ മാസം ആറിന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്.

വിമാനത്താവളത്തിൽ വെച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ ഔദ്യോഗിക രേഖകൾ ശരിയാക്കുന്നതിനും മറ്റ് നടപടികൾക്കുമായി പ്രവാസി വെൽഫെയർ വളൻറിയർമാരും സാമൂഹിക പ്രവർത്തകരുമായ സലീം ആലപ്പുഴ, സൈഫുദ്ദീൻ പൊറ്റശ്ശേരി എന്നിവർ നേതൃത്വം നൽകി.

ഗിരീഷ് ജോലി ചെയ്തിരുന്ന കമ്പനി അധികൃതർ നടപടികൾ വേഗത്തിലാക്കാൻ പൂർണ പിന്തുണ നൽകിയതായി സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു. അദ്ദേഹത്തിന് ലഭിക്കാനുണ്ടായിരുന്ന സാമ്പത്തിക ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ബന്ധുക്കൾക്ക് ലഭ്യമാക്കുന്നതിനായി കമ്പനി തുക ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadjubailPerinthalmanna NativeHome Town
News Summary - പെരിന്തൽമണ്ണ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Next Story