Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightസൗദിയിൽ മരിച്ച ആലപ്പുഴ...

സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു

text_fields
bookmark_border
സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു
cancel

ജുബൈൽ: ജൂൺ രണ്ടിന് സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയയിൽ നിര്യാതനായ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി രാമചന്ദ്ര​െൻറ (59) മൃതദേഹം ഒരു മാസത്തിന്​ ശേഷം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. സാ​ങ്കേതിക കാരണങ്ങളാൽ നാട്ടിലെത്തിക്കാനുളള നടപടികൾ വൈകുന്നതറിഞ്ഞ്​ ജിദ്ദ കെ.എം.സി.സി പ്രവർത്തകൻ ശിഹാബ് താമരക്കുളത്തി​െൻറ ഇടപെടലാണ്​ വഴിത്തിരിവായത്​.

ഇദ്ദേഹത്തി​െൻറ അഭ്യർഥന പ്രകാരം ജുബൈൽ കെ.എം.സി.സി പ്രസിഡൻറ്​ സലാം ആലപ്പുഴ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. കെ.എം.സി.സി വെൽഫെയർ വിഭാഗം കൺവീനർ ഹനീഫ കാസിമിനെ ഇതിനായി ചുമതലപ്പെടുത്തി. ജുബൈലിലെ സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴയുമായി ചേർന്ന് ആവശ്യമായ രേഖകളും മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് ലഭിക്കുന്നതിന് തടസം നേരിട്ടതോടെ കെ.സി. വേണുഗോപാൽ എം.പി., ഹാരിസ് ബീരാൻ എം.പി., മുൻ മന്ത്രി ജി. സുധാകരൻ എന്നിവർ വിഷയത്തിൽ ഇടപെടുകയും ഇതോടെ ഇന്ത്യൻ എംബസി വിമാന ടിക്കറ്റ് ലഭ്യമാക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള അവസാനഘട്ട നടപടികൾ വേഗത്തിലായി.

നടപടിക്രമങ്ങളുടെ എല്ലാ ഘട്ടങ്ങളിലും നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തത് റിയാദ് കെ.എം.സി.സി പ്രവർത്തകൻ സിയാദായിരുന്നു. രാമചന്ദ്ര​െൻറ സുഹൃത്തായ നജീബിനൊപ്പം ശിഹാബ് താമരക്കുളം, റിയാദ് കെ.എം.സി.സി പ്രതിനിധികളായ ഹാരിസ്, സജീർ, നാരിയ കെ.എം.സി.സി പ്രവർത്തകൻ ആഷിക് എന്നിവരും വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadalappuzha nativeSaudi ArabiaHome Town
News Summary - The body of the Alappuzha native who died in Saudi Arabia has been brought back home
Next Story