Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightറിയാദിൽ ഹൃദയാഘാതം മൂലം...

റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

text_fields
bookmark_border
റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
cancel

റിയാദ്: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ കൊല്ലം കടക്കൽ മടത്തറ കൊല്ലായിൽ സത്യമംഗലം ആമിന മൻസിലിൽ അഷ്റഫ് സൈനുലാബ്​ദീ​െൻറ (57) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സത്യമംഗലം ജുമുഅ മസ്ജിദ് ഖബറിസ്ഥാനിൽ സംസ്കരിച്ചു.

റിയാദിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അഷ്റഫിന്, ജോലിക്കിടെ സെയിൽസ് വാനിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, സുഹൃത്തുക്കളായ ശരീഫ്, അലി ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

ദീർഘകാലം റിയാദിലെ റാനിയ കമ്പനിയിൽ ജോലി ചെയ്തിരുന്ന അഷ്റഫ്, പിന്നീട് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം പുതിയ വിസയിൽ റിയാദിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ വിവിധ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് അദ്ദേഹം ഒടുവിൽ ചെയ്തുവന്നിരുന്നത്. ഷെമിയാണ് ഭാര്യ. അഷിന, ആമിന, അഹദാ എന്നിവർ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart Attackkollam nativehometown
News Summary - The body of a Kollam native who died of a heart attack in Riyadh was cremated in his hometown
Next Story