തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായി
text_fieldsഇസ്മായിൽ ഫസിറുദ്ദീൻ
യാംബു: ഹൃദയാഘാതത്തെ തുടർന്ന് തമിഴ്നാട് സ്വദേശി സൗദിയിലെ യാംബുവിൽ നിര്യാതനായി. വില്ലുപുരം സ്വദേശി ഇസ്മായിൽ ഫസിറുദ്ദീൻ (49) ആണ് ശനിയാഴ്ച യാംബുവിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്.
വർഷങ്ങളായി യാംബുവിലെ ജാക്ക് റെഡി മിക്സ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മുഹമ്മദ് ഇസ്മാഇൽ, മാതാവ്: ഫരീദ ബീഗം , ഭാര്യ: ബർക്കത്ത് നിസ, മക്കൾ: നിയാസ് മുഹമ്മദ്, ആരിഷ് മുഹമ്മദ്, ഫാസിൽ മുഹമ്മദ്.
റോയൽ കമീഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ ദമ്മാമിൽ ജോലിചെയ്യുന്ന ഇസ്മായിൽ ഫസിറുദ്ദീന്റെ മകൻ നിയാസ് മുഹമ്മദ്, ജാക്ക് റെഡി മിക്സ് കമ്പനി പ്രതിനിധി ഉസ്മാൻ അൽ സഹ്റാനി എന്നിവരും സി.സി.ഡബ്ള്യു.എ അംഗവും നവോദയ യാംബു ജീവകാരുണ്യ കൺവീനറുമായ എ.പി സാക്കിറിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

