Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഷാര്‍ജ ഇന്‍കാസ്...

ഷാര്‍ജ ഇന്‍കാസ് നേതാവ്​ പി.എം.ആര്‍ ഷിറോസ് നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ഷാര്‍ജ ഇന്‍കാസ് നേതാവ്​ പി.എം.ആര്‍ ഷിറോസ് നാട്ടിൽ നിര്യാതനായി
cancel

ഷാര്‍ജ: ഷാർജയില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ മട്ടന്നൂരിന് സമീപം, കോട്ടയം സ്വദേശി കൂവപ്പാടി വാഴയില്‍ വീട്ടില്‍ പി.എം.ആര്‍. ഷിറോസ് (49) നിര്യാതനായി. കോട്ടയം അങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഷാര്‍ജ ഇന്‍കാസ് കണ്ണൂര്‍ ഭാരവാഹിയായിരുന്നു. ഐ.ഒ.സി ഷാര്‍ജ കമ്മിറ്റി വൈസ് പ്രസിഡന്‍റ്​, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അംഗം തുടങ്ങി വിവിധ പദവികളിലായി ഷാര്‍ജയിലെ കലാ- സാംസ്‌കാരിക -സാമൂഹിക രംഗത്ത് സജീവമായിരുന്നു. ആഗസ്റ്റ് 27ന് വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടിലെ ആശൂപത്രിയില്‍ വെച്ചായിരുന്നു മരണം.

നമീറയാണ് ഭാര്യ. സന്‍ഹ , അബു എന്നിവര്‍ മക്കളാണ്. നിര്യാണത്തില്‍ നിരവധി പ്രവാസി സംഘടനകള്‍ അനുശോചിച്ചു. ഐ.ഒ.സി ഷാര്‍ജയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി എട്ടിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഷിറോസ് അനുസ്മരണം സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadhometownSharjah IncasObituary
News Summary - Sharjah INCAS leader P.M.R. Shiros passes away in hometown
Next Story