Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോഴിക്കോട്‌...

കോഴിക്കോട്‌ വിമാനത്താവളത്തിൽവെച്ച് ഹൃദയാഘാതം; സലാലയിലെ പ്രവാസി പ്രമുഖൻ അശ്വിൻ പുരേച്ച നിര്യാതനായി

text_fields
bookmark_border
കോഴിക്കോട്‌ വിമാനത്താവളത്തിൽവെച്ച് ഹൃദയാഘാതം; സലാലയിലെ പ്രവാസി പ്രമുഖൻ അശ്വിൻ പുരേച്ച നിര്യാതനായി
cancel

സലാല: പ്രവാസി പൗര പ്രമുഖനും ഐമൻ ഗ്രൂപ്പ്‌ ഒഫ്‌ സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന അശ്വിൻ പുരേച്ച (70 ) നിര്യാതനായി. ഇന്ത്യൻ സ്കൂൾ ഡയറക്ടടർ ബോർഡംഗം, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്‌, ഗുജറാത്തിം വിങ് എന്നിവയിൽ പങ്കാളിത്തം വഹിച്ചിരുന്നു. ചികിത്സക്കായി പോകവെ കോഴിക്കോട്‌ വിമാനത്താവളത്തിൽവെച്ച് ഹ്യദയാഘാതം മൂലമാണ് മരണം. കുറച്ച്‌ നാളായി ചികിത്സയിലായിരുന്നു.

ഗുജറാത്തിലെ കച്ച്‌ സ്വദേശിയായ ഇദ്ദേഹം പൂനെയിലാണ് സ്ഥിരതാമസം . 1978 മുതൽ സലാലയിൽ പ്രവാസിയാണ്. കുടുംബം സലാലയിലാണുള്ളത്‌. ഭാര്യ ഹീന.രണ്ട്‌ മക്കൾ (ഇരുവരും ദുബൈ). പൂനെയിൽ എത്തിക്കുന്ന മ്യതദേഹം അവിടെ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസികളുടെ പൊതു ആവശ്യങ്ങളിൽ മുന്നിലുണ്ടായിരുന്ന അശ്വിൻ പുരേച്ചയുടെ നിര്യാണത്തിൽ കോൺസുലാർ ഏജന്റ്‌ ഡോ: കെ. സനാതനൻ അനുശോചനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart Attackexpatriate
News Summary - Prominent Salalah Expatriate Ashwin Purecha Passes Away After Cardiac Arrest at Kozhikode Airport
Next Story