ദമ്മാമിൽ വാഹനാപകടത്തിൽ മരിച്ച സാജു വർഗീസിെൻറ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
text_fieldsദമ്മാം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച എറണാകുളം സൗത്ത് പറവൂർ സ്വദേശി പനച്ചിക്കൽ വീട്ടിൽ സാജു വർഗീസിെൻറ () മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു. ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
അപകടത്തിന് പിന്നാലെ ദമ്മാമിലെ അൽ മന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാജുവിനെ, വിദഗ്ധ ചികിത്സക്കായി ഫെബ്രുവരി 26-നാണ് എയർ ആംബുലൻസ് മാർഗം കേരളത്തിലെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ 33 വർഷമായി ദമ്മാമിൽ പ്രവാസിയായിരുന്ന സാജു വർഗീസ് പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. പ്രവാസത്തിെൻറ ആദ്യ ഏഴ് വർഷം സാമിൽ ഫുഡ്‌സിൽ സേവനമനുഷ്ഠിച്ചു. പിന്നീട് ടവർ പ്ലാനിങ് കമ്പനി എന്ന സ്വന്തം സ്ഥാപനത്തിലൂടെ ട്രാൻസ്‌പോർട്ടേഷൻ രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു. ഷീജ സാജു ആണ് ഭാര്യ. റിച്ചാർഡ്, റൊണാൾഡ്, റെയ്മണ്ട് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

