പാലക്കാട് സ്വദേശിനി ഹജ്ജ് കർമങ്ങൾക്കിടെ മിനയിൽ അന്തരിച്ചു
text_fieldsമക്ക: ഹജ്ജ് കർമങ്ങൾക്കായി എത്തിയ പാലക്കാട് സ്വദേശിനി മക്കയിലെ മിനയിൽ മന്തരിച്ചു. കൊപ്പം പഞ്ചായത്ത് അൻസാർ നഗർ തെക്കുമല മർക്കശ്ശേരി വീട്ടിൽ സുലൈമാെൻറ ഭാര്യ പാത്തുമ്മ (58) ആണ് മിനയിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്.
ഹജ്ജ് ചടങ്ങുകളിൽ പങ്കെടുത്തുവരവെ പെട്ടെന്ന് അസുഖബാധിതയായ ഇവരെ മിന 2 ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവെ അസുഖം മൂർച്ഛിച്ച് ഇന്ന് (ഞായറാഴ്ച) പുലർച്ചെയായിരുന്നു അന്ത്യം. മിനയിലെ 1828-ാം നമ്പർ കെട്ടിടത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
മരണാനന്തര നടപടികൾ സൗദി അധികൃതരുടെയും ഹജ്ജ് ഗ്രൂപ്പ് വളൻറിയർമാരുടെയും നേതൃത്വത്തിൽ മിനയിൽ പുരോഗമിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

