Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമണ്ണാർക്കാട് സ്വദേശി...

മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

ജിദ്ദ: പാലക്കാട് മണ്ണാർക്കാട് കൂമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശി വിയ്യനാടൻ ഹംസ (56) ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. ശറഫിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിലെ അൽ തഗർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കും.

പരേതനായ മുഹമ്മദാണ് പിതാവ്, മാതാവ്: കദീജ. ഷാജിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫായിസ്, ഫാസിൽ, ഷാജഹാൻ, ഷഹനാസ്. മരുമക്കൾ: ആയിഷ റിഷാന, റിംഷിദ്. സഹോദരങ്ങൾ: അലവി, മുഹമ്മദലി, അബൂബക്കർ, ഫാത്തിമ, നബീസ, ആയിഷ, സൈനബ.

പ്രവാസികൾക്കിടയിൽ ചിരപരിചിതനായിരുന്ന ഹംസ കഴിഞ്ഞ 35 വർഷമായി പ്രവാസിയാണ്. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart AttackMannarkkad NativeJeddah
News Summary - Mannarkkad native dies of heart attack in Jeddah
Next Story