Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
മംഗളൂരു സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി
cancel

യാംബു: മംഗളൂരു സ്വദേശി ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായി. കർണാടക ഉഡുപ്പി ജില്ലയിലെ പടുബിദ്രി ഡീൻ സ്ട്രീറ്റിൽ താമസിക്കുന്ന റിയാസ് (46) ആണ് വെള്ളിയാഴ്ച രാവിലെ നിര്യാതനായത്. വെള്ളിയാഴ്ച പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് മരണം. സൗദിയിൽ ബിസിനസ് മേഖലയിൽ ജോലി ആരംഭിച്ച നിയാസ് കുറച്ചു വർഷങ്ങളായി സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്നു.ഭാര്യയും മൂന്നു മക്കളും യാംബുവിൽ തന്നെയാണ് താമസം.

പരേതനായ ഡി. ഇദിനബ്ബയാണ് പിതാവ്. മാതാവ്: അത്തിജമ്മ. ഭാര്യ: നസീൽ. മക്കൾ: റിഹാന ഖദീജ, നസറിയ മറിയം (ഇരുവരും യാംബു അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ വിദ്യാർഥിനികളാണ്), റൈഫ സൽ‍മ. നടപടികൾ പൂർത്തിയാക്കി മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mangaluru native dies of heart attack in Yambu
Next Story