മംഗലാപുരം സ്വദേശി യാംബുവിൽ നിര്യാതനായി
text_fieldsമുഹമ്മദ്
സിറാജ്
യാംബു: നാലര പതിറ്റാണ്ടിലേറെയായി പ്രവാസിയായ കർണാടക സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മംഗലാപുരം ബൈക്കമ്പാടി സ്വദേശിയും കുള്ളങ്കൽ കുടുംബത്തിലെ മുതിർന്ന അംഗവുമായ മുഹമ്മദ് സിറാജ് (73) ആണ് ഞായറാഴ്ച മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. യാംബുവിലെ റോയൽ കമീഷൻ ആശുപത്രിയിൽ പർച്ചേസിങ് വിഭാഗത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, വിരമിച്ച ശേഷം ഇളയ മകനോടൊപ്പം ചേർന്ന് യാംബുവിൽ ട്രേഡിങ് ബിസിനസ് നടത്തുകയായിരുന്നു.
മംഗലാപുരം സ്വദേശികൾക്കിടയിൽ മാത്രമല്ല, മലയാളി സമൂഹവുമായും അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നതിനാൽ സിറാജ്ക്ക എന്നാണ് വിളിച്ചിരുന്നത്. ഭാര്യ സുഹ്റയും മക്കളായ നാസിയ, മുബീൻ (സാംറഫ്, യാംബു), സഹീർ, മരുമകൻ ഇഖ്ബാൽ (യാംബു) എന്നിവരും യാംബുവിലാണ് താമസിക്കുന്നത്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം യാംബുവിൽഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

