Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം മൂലം മംഗലാപുരം സ്വദേശി ജിസാനിൽ അന്തരിച്ചു

text_fields
bookmark_border
44 വർഷമായി ടൊയോട്ട കമ്പനി ജീവനക്കാരൻ
ഹൃദയാഘാതം മൂലം മംഗലാപുരം സ്വദേശി ജിസാനിൽ അന്തരിച്ചു
cancel

ജിസാൻ: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഇസ്​മാഈൽ മജാൽ (71) ഹൃദയാഘാതം മൂലം മരിച്ചു. ജിസാനിലെ സാലിം ബാബിക്കി ടൊയോട്ട കമ്പനിയിൽ പാർട്‌സ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഞായറാഴ്ച രാവിലെ ജിസാൻ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ 44 വർഷക്കാലമായി പ്രവാസി സമൂഹത്തിന് ഏറെ സുപരിചിതനായിരുന്ന വ്യക്തിയായിരുന്നു. ഭാര്യയും മൂന്ന് ആൺമക്കളുമുണ്ട്. മക്കളിൽ ഒരാൾ ജിസാനിലെ ബാബിക്കി കമ്പനിയിലും മറ്റ് രണ്ടുപേർ ജിദ്ദയിലുമാണ് ജോലി ചെയ്യുന്നത്.

മരണാനന്തര നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇസ്മഈലി​െൻറ മകൻ വസീൽ മജാലി​െൻറ പേരിൽ ഇതിനായുള്ള പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്. സൗദി കെ.എം.സി.സി സെക്രട്ടറി ഹാരിസ് കല്ലായി, കമ്പനി പ്രതിനിധി മനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എം.സി.സി വെൽഫയർ വിങ്ങാണ് നിയമനടപടികൾക്ക് ആവശ്യമായ സഹായങ്ങളുമായി രംഗത്തുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mangalore native passes away in Jizan due to heart attack
Next Story