Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2026 8:35 PM IST Updated On
date_range 9 April 2026 8:45 PM ISTതമിഴ്‌നാട് സ്വദേശി നഴ്സ് ജുബൈലിൽ നിര്യാതയായി; മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
ജുബൈൽ: തമിഴ്‌നാട് വെല്ലൂർ സ്വദേശിനി മോണിക്ക പ്രിയദർശിനി സോളമൻ രാജ് (53) ജുബൈലിൽ നിര്യാതയായി. അസുഖബാധിതയായി ദമ്മാം കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം. ജുബൈൽ റോയൽ കമീഷൻ ആശുപത്രിയിൽ ദീർഘകാലം നഴ്സായി ജോലിചെയ്തിരുന്നു.
സോളമൻ രാജിെൻറയും സുഗുണഭായിയുടെയും മകളാണ്. ജുബൈലിലെ കിംസ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായ നാരായണമൂർത്തിയാണ് ഭർത്താവ്. ജുബൈൽ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മെൽവിൻ ഏക മകനാണ്. മരണാനന്തരമുള്ള നിയമനടപടികൾ ദമ്മാമിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ പിന്നീട് വെല്ലൂരിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

