അബ്ഹയിൽ മലയാളി നഴ്‌സ് ന്യുമോണിയ ബാധിച്ച് മരിച്ചു
text_fieldsഅബ്ഹ: സൗദി തെക്കൻ പ്രവിശ്യയിലെ അസീർ സെൻട്രൽ ആശുപത്രിയിൽ 16 വർഷമായി സ്റ്റാഫ് നഴ്‌സായ മലയാളി വനിത ന്യുമോണിയ ബാധിച്ച് മരിച്ചു. എറണാകുളം മീൻപാറ ആറ്റുപുറത്ത് വീട്ടിൽ സീന ഉതുപ്പ് (42) ആണ് മരിച്ചത്.
ജോലി ചെയ്തുവരുന്നതിനിടെയാണ് സീനക്ക് ന്യുമോണിയ ബാധിക്കുന്നത്. തുടർന്ന് ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയായിരുന്നു.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിലും വെൻറിലേറ്ററിലും ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം
അബ്ഹയിലെ യു.പി.എസ് കൊറിയർ കമ്പനി ജീവനക്കാരനായ കോലഞ്ചേരി സ്വദേശി ഷിബിൻ മാത്യുവാണ് ഭർത്താവ്. അന്നലിയ, അലോണ എന്നിവർ മക്കളാണ്. പിതാവ്: ഉതുപ്പ്, മാതാവ്: സരളമ്മ. മൃതദേഹം നിയമനടപടികൾക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള നടപടിക്രമങ്ങളുമായി ഭർത്താവ് ഷിബിൻ മാത്യുവിനൊപ്പം പ്രമുഖ സാമൂഹിക പ്രവർത്തകൻ ഹനീഫ് മഞ്ചേശ്വരവും സുഹൃത്ത് ബിനുവും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

