ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ മലയാളി മരിച്ചു
text_fieldsരാംദാസ്
വടക്കഞ്ചേരി: ന്യൂഡൽഹിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഓക്സിജൻ കിട്ടാതെ മരിച്ചു. മഞ്ഞപ്ര പാതിരിക്കളം എം. രാംദാസാണ് (65) മരിച്ചത്. ന്യുമോണിയ ബാധിച്ച് നാലു ദിവസമായി ചികിത്സയിലായിരുന്നു.
രോഗികളുടെ വർധനവിൽ ചികിത്സ പ്രതിസന്ധിക്കൊപ്പം ഓക്സിജൻ ക്ഷാമം കൂടിയായതോടെ മരണം സംഭവിക്കുകയായിരുന്നെന്ന് ബന്ധുവായ എം.കെ. സുരേന്ദ്രൻ പറഞ്ഞു. ഞായറാഴ്ച രാവിലെ 11നാണ് മരിച്ചത്.
സംസ്കാരം പിന്നീട് ന്യൂഡൽഹിയിൽ നടക്കും. കമ്പനിയിലെ ജോലിയുമായി ഏറെ വർഷങ്ങളായി കുടുംബത്തോടൊപ്പം ന്യൂഡൽഹിയിലാണ് രാംദാസ്. ഭാര്യ: ജയശ്രീ. മക്കൾ: ദിവ്യ (കാനഡ), നിവ്യ. മരുമക്കൾ: റിനിത്, അമിത്. സഹോദരങ്ങൾ: സുദേവൻ, ശിവദാസൻ, സരോജിനി, ദേവകി, കരുണാവതി, കാഞ്ചന, വസുമതി.

