Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightദു​രൂ​ഹ...

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ള്ള​ലേ​റ്റ​യാ​ൾ മ​രി​ച്ചു

text_fields
bookmark_border
pramod
cancel
camera_alt

പ്രമോദ്​

താ​നൂ​ർ: പാ​ണ്ടി​മു​റ്റം വാ​ട​ക ക്വാ​ർ​േ​ട്ട​ഴ്‌​സി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​യാ​ൾ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചു. വെ​ള്ളി​യാ​മ്പു​റം രാ​മ​ൻ​പു​റ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ മ​ക​ൻ പ്ര​മോ​ദാ​ണ്​ (41)​ വ്യാ​ഴാ​ഴ്​​ച രാ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഇ​യാ​ൾ പാ​ണ്ടി​മു​റ്റ​ത്ത് വാ​ട​ക ക്വാ​ർ​േ​ട്ട​ഴ്സി​ലാ​ണ് താ​മ​സം. ഒ​രാ​ഴ്ച മു​മ്പ്​ സ​മീ​പ​ത്ത് ന​ട​ന്ന വാ​റ്റ് ക​ച്ച​വ​ടം കെ​ട്ടി​ട ഉ​ട​മ​യെ അ​റി​യി​ച്ച​തി​െൻറ പ്ര​തി​കാ​ര​മാ​യി ഒ​രാ​ൾ മ​ർ​ദി​ക്കു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​മോ​ദ് പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ് രാ​ത്രി​യി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ കി​ട​ക്കു​ന്ന പ്ര​മോ​ദി​നെ ക​ണ്ട​ത്. മു​റി​ക്കു​ള്ളി​ൽ തീ ​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പ്ര​മോ​ദി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. പ​രാ​തി ല​ഭി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​മോ​ദി​െൻറ റൂം ​താ​നൂ​ർ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​മോ​ദി​ന്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്​്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി. മാ​താ​വ്: പ​ത്മാ​വ​തി അ​മ്മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead
News Summary - under mysterious circumstances The fire burn young man died
Next Story