Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2026 7:42 PM IST Updated On
date_range 2 Jun 2026 7:42 PM ISTമലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി
text_fieldsbookmark_border
അബൂദബി: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു. മലപ്പുറം തിരുനാവായ സൗത്ത് പല്ലാര്‍ സ്വദേശി മങ്ങാട്ടുചാലില്‍ കുഞ്ഞുമുഹമ്മദ് (56) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മഫ്രഖ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. അബൂദബി ഗള്‍ഫ് ഫോര്‍ കാര്‍പെറ്റ് ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പരേതരായ മങ്ങാട്ടുചാലില്‍ പരിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: ഫാരിഷ, മുഹമ്മദ് ലുബൈബ്. മരുമകന്‍: ഫൈസല്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബൂദബി ഐ.സി.എഫ് പ്രവര്‍ത്തകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

